ETV Bharat / sitara

'ഗംഗുഭായ്‌ ആകാന്‍ കാമാത്തിപ്പുരം സന്ദർശനമല്ല വേണ്ടത്‌'; ആലിയക്ക്‌ ബന്‍സാലിയുടെ 2 നിര്‍ദേശങ്ങള്‍

author img

By

Published : Feb 11, 2022, 7:38 PM IST

Alia Bhatt Gangubai preparations: ഗംഗുഭായിക്കായി ആലിയ ഒരുപാടു തയ്യാറെടുപ്പുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി സംവിധായകന്‍ സഞ്ജയ്‌ ലീല ബന്‍സാലി ആലിയക്ക്‌ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്‌.

Alia Bhatt on Gangubai Kathiawadi  Alia Bhatt with Sanjay Leela Bhansali  Alia Bhatt Gangubai preparations  Bhansali instructions for Alia to play Gangubai  ആലിയക്ക്‌ ബന്‍സാലിയുടെ 2 നിര്‍ദേശങ്ങള്‍
'ഗംഗുഭായ്‌ ആകാന്‍ കാമാത്തിപ്പുരം സന്ദർശനമല്ല വേണ്ടത്‌'; ആലിയക്ക്‌ ബന്‍സാലിയുടെ 2 നിര്‍ദേശങ്ങള്‍

മുംബൈ: ബോളിവുഡ്‌ ക്യൂട്ട് താരം ആലിയ ഭട്ടിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്യവാടി'. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. 'ഗംഗുഭായ്‌ കത്യവാടി' ആലിയയുടെ കരിയര്‍ ബെസ്‌റ്റ്‌ ചിത്രമാകുമെന്നാണ് ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനവും ട്രെയ്‌ലറും നല്‍കുന്ന സൂചന.

Bhansali instructions for Alia to play Gangubai: ഗംഗുഭായിക്കായി ആലിയ ഒരുപാടു തയ്യാറെടുപ്പുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ കഥാപാത്രത്തിനായി സംവിധായകന്‍ സംഞ്‌ജയ്‌ ലീല ബന്‍സാലി ആലിയക്ക്‌ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്‌.

Alia Bhatt Gangubai preparations: ഗംഗുഭായിക്കായി താനൊരുപാട്‌ ക്ലാസിക് ഹിന്ദി ചിത്രങ്ങൾ കണ്ടുവെന്നും പ്രത്യേകിച്ച് മീന കുമാരിയുടേതാണെന്നും ആലിയ പറയുന്നു. സഞ്ജയ്‌ ലീല ബന്‍സാലിയുടെ ആഗ്രഹപ്രകാരമായിരുന്നു ഇതെന്നും താരം പറഞ്ഞു. 'മീനാ കുമാരിയുടെ സിനിമകളും അവരുടെ ഭാവങ്ങളും അവര്‍ പാട്ട് പാടുന്ന രീതിയുമെല്ലാം താന്‍ കാണണമെന്ന്‌ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. അവരുടെ കണ്ണുകളിൽ വല്ലാത്ത സങ്കടമുണ്ടെങ്കിലും അവരുടെ മുഖത്തിന് ഒരു ശക്തിയുണ്ട്..' -ആലിയ പറഞ്ഞു.

ഗംഗുഭായുടെ തയ്യാറെടുപ്പിന്‍റെ ഭാഗമായി ആലിയയുടെ അമ്മ സോണി റസ്ദാൻ വേഷമിട്ട ശ്യാം ബെനഗല്‍ ചിത്രം, ഷബാന ആസ്‌മി ചിത്രം മാന്തി, അമേരിക്കൻ പീരീഡ്‌ ഡ്രാമ ചിത്രം മെമോയേഴ്‌സ്‌ ഓഫ്‌ എ ഗീഷ തുടങ്ങി ചിത്രങ്ങള്‍ താൻ കണ്ടിരുന്നുവെന്ന് ആലിയ പറഞ്ഞു. ഇതുകൂടാതെ പഴയ ചില ഇന്ത്യന്‍ സിനിമകളും താരം കണ്ടിരുന്നു.

'കഴിക്കുക, സെറ്റില്‍ സന്തോഷമായിരിക്കുക എന്നതായിരുന്നു സംവിധായകന്‍റെ മറ്റൊരു നിര്‍ദേശം. സെറ്റില്‍ തനിക്ക്‌ ഏറ്റവും കൂടുതല്‍ ഭക്ഷണം ഉണ്ടായിരുന്നു. ഗംഗുഭായ്‌ ചിത്രീകരണത്തിനിടെ ഞാൻ എന്‍റെ പ്രിയപ്പെട്ട ഭക്ഷണമെല്ലാം കഴിക്കുമായിരുന്നു. സെറ്റില്‍ എനിക്ക് നല്ല സമയവും ഉണ്ടായിരുന്നു.

തൊണ്ണൂറുകളിലെ കുട്ടി എന്ന നിലയില്‍ താൻ ഒരു വലിയ ഗോവിന്ദ ആരാധിക ആയാണ് വളർന്നത്‌. വിനോദത്തിന് വേണ്ടി മാത്രം സിനിമകൾ കണ്ടാണ് വളർന്നത്‌. എന്നാൽ അഭിനയരംഗത്തേക്ക് ചുവടുവെച്ചപ്പോൾ തന്നോട്‌ ചില സിനിമകള്‍ ശുപാർശ ചെയ്യപ്പെട്ടു. അപ്പോഴാണ് ഹിന്ദി സിനിമയിലെ ചില മികച്ച പ്രകടനങ്ങൾ കാണുന്നത്‌.

ഒരു അഭിനേതാവ്‌ ആകുക എന്നതും നായിക ആകുക എന്നതും രണ്ട്‌ കാര്യമാണ്. വഹീദ റഹ്മാൻ ജി, ഷബാന ആസ്‌മി ജി, മധുബാല ജി തുടങ്ങിയവരുടെ സിനിമകൾ കാണാൻ എന്നെ റഫർ ചെയ്‌തിട്ടുണ്ട്.

Alia Bhatt with Sanjay Leela Bhansali: ബൻസാലിയുമായി മുമ്പ് ചെയ്‌ത രണ്ട് ചിത്രങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഗംഗുഭായിയിലേക്ക്‌ എത്തുന്നത്‌. 'ഹൈവേ', 'ഉഡ്‌താ പഞ്ചാബ്', 'റാസി', 'ഗല്ലി ബോയ്' എന്നീ ചിത്രങ്ങൾക്ക് പേരുകേട്ട ആലിയ ഭട്ടിനെ 11 വയസ്സുള്ളപ്പോൾ 'ബാലിക വധു' എന്ന ചിത്രത്തിനായി ബൻസാലി ആഗ്രഹിച്ചിരുന്നു. പിന്നീട്, സൽമാൻ ഖാനൊപ്പം ചെയ്‌ത 'ഇൻഷാ അല്ലാ' എന്ന ചിത്രവും വിജയിച്ചില്ല.

ഇൻഷാ അല്ലായുടെ പരാജയത്തില്‍ തകര്‍ന്നു പോയെങ്കിലും ഒരിടവേളയ്‌ക്ക്‌ ശേഷം തിരച്ചെത്തിയ എനിക്ക്‌ അദ്ദേഹം ഗംഗുഭായുടെ സ്‌ക്രിപ്‌റ്റ്‌ സമ്മാനിച്ചു. ഗംഗുഭായ് കത്യവാടിയുടെ ചിത്രീകരണ സമയത്ത്‌ താന്‍ ബൻസാലിയുടെ എല്ലാ സിനിമകളും വീണ്ടും കണ്ടു.'- ആലിയ പറഞ്ഞു.

ഗംഗുഭായ്‌ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ താന്‍ ആദ്യം പരിഭ്രമത്തിലായിരുന്നുവെന്നും ആലിയ പറയുന്നു. 'ബന്‍സാലിക്കൊപ്പം മുമ്പ്‌ ചെയ്‌തിട്ടുള്ളതില്‍ നിന്നും വ്യത്യസ്‌തമായ ഒരു ചിത്രമാണിത്‌. വളരെ വൈകാരികമായ ചിത്രമാണിത്‌. കഠിനവുമാണ്. ഒരു നിമിഷം, എനിക്ക് എന്നില്‍ സംശയം തോന്നി. എനിക്ക് പെട്ടെന്നുണ്ടായ ചിന്തകള്‍ ഒരിക്കലും സംഭവിക്കാത്തതാണ്. പക്ഷേ സാർ വളരെ വ്യക്തമായി തന്നെ പറഞ്ഞു, ഇതേകുറിച്ച്‌ ചിന്തിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്‌തു.

അവളുടെ ഉയർച്ച, ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള പോരാട്ടം, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള പോരാട്ടം, ആസാദ് മൈതാനിയിലെ അവളുടെ പ്രസംഗം തുടങ്ങിയവയിൽ അവളെ എത്തിച്ചത് എന്താണ്? സാങ്കൽപ്പിക രംഗങ്ങൾ, പക്ഷേ ആ വിടവുകൾ നികത്തുക എന്നതാണ് യഥാർത്ഥത്തിൽ ഞാൻ ഏറ്റവും ആസ്വദിച്ചത്.

ഗംഗുഭായിക്കായി കാമാത്തിപ്പുരം സന്ദർശിക്കാൻ ആദ്യം പദ്ധതിയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അത്‌ ഒഴിവാക്കുകയായിരുന്നു. വേഷം മാറി പോകാനായിരുന്നു പദ്ധതി. ഒരു വൈകുന്നേരം ഏഴ്‌ മണിക്ക് ഞാൻ റെഡി ആയിരുന്നു. ​​അവിടെ ഒരു കാറും ഉണ്ടായിരുന്നു. പെട്ടെന്ന് സാർ വിളിച്ചിട്ട്‌ അവിടെ പോകേണ്ടെന്ന്‌ പറഞ്ഞു.

താൻ ലൈംഗിക തൊഴിലാളികളുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ മികച്ച അഭിനേതാക്കളുടെ ചിത്രങ്ങൾ കണ്ട്‌ മനസ്സിലാക്കാന്‍ സാധിച്ചു. പ്രസംഗിക്കാതെയാണ് ഗംഗുഭായ് പ്രധാനപ്പെട്ട സാമൂഹിക കാര്യങ്ങൾ അവതരിപ്പിക്കുന്നത്‌. ഓരോ സിനിമയും അതിന്‍റെ അവസാനത്തില്‍ ഒരു കാര്യം നിങ്ങളെ അലട്ടുകയോ ചോദ്യം ചെയ്യുകയോ വേണം. ഗംഗുഭായ്‌ ഒരുപാട് കാര്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാന്‍ വളരെയധികം പഠിച്ചിട്ടുണ്ട്.' -ആലിയ ഭട്ട്‌ പറഞ്ഞു.

Gangubai Kathiawadi release: കൊവിഡ് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിരവധി പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ച ശേഷമാണ് 'ഗംഗുഭായ് കത്യവാടി' ഫെബ്രുവരി 25ന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത്‌.

പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പീരീഡ്‌ ചിത്രമാണിത്‌. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്‌.

Gangubai Kathiawadi cast and crew: വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ എന്നിവരും 'ഗംഗുഭായ്‌ കത്യവാടി'യിൽ അഭിനയിക്കുന്നു. ബൻസാലിയും ജയന്തിലാൽ ഗാഡയും (പെൻ സ്‌റ്റുഡിയോ) ചേർന്നാണ് നിര്‍മാണം. 72ാമത് ബെർലിൻ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ ചിത്രത്തിന്‍റെ വേള്‍ഡ്‌ പ്രീമിയര്‍ ഷോ നടക്കും.

Also Read: 'ഞാന്‍ ഒരിക്കലും വിട്ടു കൊടുക്കില്ല' രവീണ ടണ്ടന്‍റെ പിതാവ്‌ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.