ആയുഷ്‌മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ നായിക റിങ്കു സിംഗ് നികുംബ് കൊവിഡ് ബാധിച്ച് മരിച്ചു - ayushmankhurana rinkusinghnikumbh news latest
ഡ്രീം ഗേൾ, ഹലോ ചാർലി ചിത്രങ്ങളിലൂടെ ബോളിവുഡിൽ സാന്നിധ്യമറിയിച്ച റിങ്കു സിംഗ് നികുംബ് കൊവിഡ് ബാധിച്ച് മരിച്ചു.
മുംബൈ: ആയുഷ്മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ ചിത്രത്തിലെ നായിക റിങ്കു സിംഗ് നികുംബ് കൊവിഡ് ബാധിച്ച് മരിച്ചു. മെയ് 25ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ പ്രവേശിക്കുകയും പിന്നീട് പനി കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ബുധനാഴ്‌ച റിങ്കു സിംഗ് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ കസിൻ ചന്ദ സിംഗ് നികുംബാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൊവിഡ് വാർഡിലായിരുന്നു ചികിത്സ. പിന്നീട്, രോഗം മൂർച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. താരത്തിന് ആസ്‌ത്മ രോഗങ്ങളുമുണ്ടായിരുന്നു. റിങ്കു സിംഗ് മേയ് ഏഴിന് കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
Also Read: വീണ്ടുമൊരു താര വിവാഹം ; യാമി ഗൗതമിനെ ജീവിത സഖിയാക്കി ആദിത്യ ധര്‍
ഡ്രീം ഗേൾ ചിത്രത്തിന് പുറമെ അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയത ആദാർ ജയിനിന്‍റെ ‘ഹലോ ചാർലി’യിലും അഭിനയിച്ചിരുന്നു. ‘ചിഡിയാഗർ’, ‘മേരി ഹാനികരക് ബീവി’ എന്നിങ്ങനെയുള്ള ടിവി പരിപാടികളുടെയും ഭാഗമായിരുന്നു റിങ്കു സിംഗ് നികുംബ്.