ഗാസ: ഇസ്രയേൽ ഹമാസ് വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പേര് ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടി നിർത്തലിന് തയ്യാറായത്. ആദ്യം മോചിപ്പിക്കുന്ന 3 പേരുടെ പേരാണ് ഹമാസ് പുറത്തു വിട്ടത്. മൂന്ന് വനിതകളെയാണ് ഇന്ന് ഹമാസ് മോചിപ്പിക്കുക.
നിശ്‌ചയിച്ചതിലും 3 മണിക്കൂർ വൈകി 2.45 നാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിർത്തൽ നടപ്പിലാക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ കരാർ നിലവിൽ വരാന്‍ നിശ്‌ചയിച്ച സമയത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ഇസ്രയേലിന്‍റെ ഈ പിന്മാറ്റം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനു പിന്നാലെ ഇസ്രയേൽ ഗാസയില്‍ ആക്രമണം അഴിച്ചു വിടുകയും ചെയ്‌തു. രാവിലെ ഉണ്ടായ വ്യോമാക്രമണത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരാർ നിലവിൽ വരുന്നതോടെ 15 മാസം നീണ്ട സംഘർഷത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:അവസാന നിമിഷം വെടിനിര്‍ത്തലില്‍ നിന്ന് പിന്‍മാറി ഇസ്രയേല്‍; പിന്നാലെ ഗാസയില്‍ ആക്രമണം, 8 മരണം