പൂനെ: കടബാധ്യതയെ തുടര്‍ന്ന് ഭാര്യയെയും 9 വയസ്സുള്ള മകനെയും വിഷം കൊടുത്ത് കൊലപ്പെടുത്തി 45കാരന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു. പൂനെയിലെ ചിഖാലി പ്രദേശത്ത് ശനിയാഴ്‌ച (ജനുവരി 18) രാവിലെയാണ് സംഭവം. ഭാര്യയ്ക്കും മകനും ഉറക്കഗുളിക നൽകിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുടർന്ന് സ്വന്തം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുംബൈയിൽ ബന്ധുവിനൊപ്പം താമസിക്കുന്ന 14 -കാരനായ മൂത്ത മകന് ഇതു സംബന്ധിച്ച് സന്ദേശം അയച്ച ശേഷമാണ് ഇയാള്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചത്. മകന്‍ അയല്‍ക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരും പൊലീസും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറി.
ജീവനുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ഭാര്യയെയും മകനെയും മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് പണമിടപാടുകാരിൽ നിന്ന് പ്രതിമാസം 10 ശതമാനം പലിശയ്ക്ക് 6 ലക്ഷം രൂപയും 2 ലക്ഷം രൂപയും കുടുംബം കടം വാങ്ങിയിരുന്നു എന്നാണ് പ്രാഥമിക വിവരം. പിന്നീട് ഉയർന്ന പലിശ നിരക്കിൽ മറ്റൊരാളില്‍ നിന്ന് 4 ലക്ഷം രൂപയും ഇവര്‍ കടം വാങ്ങി. മുതലിന് പുറമേ 9 ലക്ഷം രൂപ കൂടി തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഇടപാടുകാര്‍ ഇയാളെ ഉപദ്രവിച്ചുകൊണ്ടിരുന്നതില്‍ മനംനൊന്താണ് കടുംകൈ ചെയ്‌തത് എന്നാണ് വിവരം.
Also Read: മുത്തശ്ശിയെ നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്; പേരക്കുട്ടികൾക്ക് ജീവപര്യന്തം