ETV Bharat / sitara

അമറിന്‍റെയും അക്‌ബറിന്‍റെയും അന്തോണിയുടെയും ഓർമയിൽ ബച്ചൻ ജി - ബിഗ് ബി

അമര്‍ അക്ബര്‍ അന്തോണിയുടെ സംവിധായകനും അഭിനേതാക്കൾക്കുമൊപ്പമുള്ള ലോക്കേഷൻ ചിത്രം ബിഗ് ബി ട്വിറ്ററിൽ പങ്കുവെച്ചു.

ബച്ചൻ ജി  Amar Akbar Anthony  Amitabh Bachchan  Bachchan G  big B  manmohan desai  shabana asmi  neethu singh  യേ ദോസ്‌ തീൻ  അമര്‍ അക്ബര്‍ അന്തോണി  ബിഗ് ബി  അമിതാഭ് ബച്ചൻ
ബച്ചൻ ജി
author img

By

Published : Mar 2, 2020, 10:21 AM IST

1977ല്‍ പുറത്തിറങ്ങി ബോളിവുഡിൽ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രം. മന്‍മോഹന്‍ ദേശായി ഒരുക്കിയ അമര്‍ അക്ബര്‍ അന്തോണി. മതങ്ങളുടെ അതിർ വരമ്പുകൾ കടന്ന് സൗഹൃദത്തിന്‍റെ കഥ പറഞ്ഞ സിനിമയുടെ ഓർമ പങ്കുവെക്കുകയാണ് ബച്ചൻ ജി. "ടി 3457- 'അമര്‍ അക്ബര്‍ അന്തോണി'യിലെ പ്രമുഖർ.. വലത് ഭാഗത്ത് നിന്നും മൻ ജി (മൻമോഹൻ ദേശായി); തല കുനിച്ച് നിക്കുന്ന എബി; പര്‍വീണ്‍ ബാബി; ഷബാന പര്‍വീണ്‍ ബാബി; നീതു സിംഗ്; വിനോദ് ഖന്ന; ക്ലാപ്പ് നൽകാറുള്ള ധരം ജി.. എഎഎ, മുംബൈ നഗരത്തിൽ മാത്രം 25 തിയേറ്ററുകളിൽ 25 ആഴ്‌ചകൾ പ്രദർശിപ്പിച്ച ചിത്രം... അപ്പോൾ, ഇന്ത്യ മുഴുവനോ!" അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

  • T 3457 - Mahurat of 'Amar Akbar Anthony' .. from right Man ji ( Manmohan Desai) ; a bowed headed AB ; Parveen Babi ; Shabana Azmi ; Neetu Singh ; Vinod Khanna ; Dharam ji who gave the clap ..
    AAA , ran 25 weeks in 25 theatres in one city alone - MUMBAI .. all India imagine ! pic.twitter.com/wKpMBIrubZ

    — Amitabh Bachchan (@SrBachchan) March 2, 2020 " class="align-text-top noRightClick twitterSection" data=" ">

കുട്ടിക്കാലത്ത് പിരിയുന്ന മൂന്ന് ആത്മസുഹൃത്തുക്കൾ 22 വർഷത്തിന് ശേഷം കണ്ടുമുട്ടുന്നതാണ് അമര്‍ അക്ബര്‍ അന്തോണിയുടെ പ്രമേയം. ഋഷി കപൂറും വിനോദ് ഖന്നയും അമിതാഭ് ബച്ചനും ഈ മൂന്ന് സുഹൃത്തുക്കളുടെ വേഷത്തിലെത്തിയപ്പോൾ ഷബാന ആസ്മിയും നീതു സിംഗും പര്‍വീണ്‍ ബാബിയും നായികമാരായി. ആക്ഷനും ഹാസ്യവും സെന്‍റിമെന്‍റ്സും ഇടകലർത്തി പുറത്തിറങ്ങിയ ചിത്രത്തിലെ ലക്ഷമികാന്ത് പ്യാരേലാല്‍ സംഗീതം നൽകിയ പാട്ടുകളും ഹിറ്റായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.