അമിതാഭ് ബച്ചന്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ചെഹ്‌രെ'യുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിൽ ഇമ്രാന്‍ ഹാഷ്മി ഒരു പരസ്യ ഏജൻസി എക്‌സിക്യൂട്ടീവായാണ് എത്തുന്നത്. ഹാഷ്മി അമിതാഭ് ബച്ചന്‍റെ വീട്ടിൽ താമസത്തിന് എത്തുന്നതും പിന്നീട് അവിടെ അരങ്ങേറുന്ന ത്രില്ലിങ് അനുഭവങ്ങളുമാണ് ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറിന്‍റെ അവസാനഭാഗത്ത് റിയ ചക്രബർത്തിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
റൂമി ജാഫ്രെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്റ്റല്‍ ഡിസൂസ, അന്നു കപൂര്‍, ധൃതിമാന്‍ ചാറ്റര്‍ജി എന്നിവര്‍ക്കൊപ്പം റിയ ചക്രബർത്തിയും ചെഹ്‌രെയുടെ ഭാഗമാകുമെന്ന് ബോളിവുഡ് ചിത്രത്തിന്‍റെ പ്രഖ്യാപനസമയത്ത് പറഞ്ഞിരുന്നെങ്കിലും അടുത്തിടെ പുറത്തുവിട്ട പോസ്റ്ററുകളിലോ ടീസറിലോ നടിയുടെ പേരുണ്ടായിരുന്നില്ല. നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ താരത്തിന്‍റെ അച്ഛൻ റിയക്കെതിരെ പട്‌നയിൽ കേസ് കൊടുക്കുകയും പിന്നീട് റിയ മയക്കുമരുന്ന് കേസിലും സുശാന്തിന്‍റെ പണമിടപാടുകളുമായി ബന്ധപ്പെട്ടും പ്രതി ചേർക്കപ്പെടുകയും ചെയ്‌തിരുന്നു.
ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സും സരസ്വതി എന്‍റർടെയ്‌ൻമെന്‍റും ചേർന്ന് നിർമിക്കുന്ന ചെഹ്‌രെ ഏപ്രിൽ ഒമ്പതിന് റിലീസിനെത്തും.