ETV Bharat / sitara

'ചരിത്രത്തിന്‍റെ ഭാഗം!' എല്ലാ ഇന്ത്യക്കാരും കശ്‌മീര്‍ ഫയല്‍സ്‌ കാണണമെന്ന്‌ ആമിര്‍ ഖാന്‍ - The Kashmir Files 8 day box office collection

Amir Khan says every Indian must watch The Kashmir Files: 'ദ കശ്‌മീര്‍ ഫയല്‍സ്‌' ഇന്ത്യന്‍ ചരിത്രത്തിന്‍റെ ഭാഗമാണെന്നും അത്‌ എല്ലാവരുടെയും ഹൃദയത്തെ സ്‌പര്‍ശിക്കുമെന്നും ആമിര്‍ ഖാന്‍.

Amir Khan says every Indian must watch The Kashmir Files  എല്ലാ ഇന്ത്യക്കാരും കാശ്‌മീര്‍ ഫയല്‍സ്‌ കാണണമെന്ന്‌ ആമിര്‍ ഖാന്‍  The Kashmir Files release  The Kashmir Files enters 100 crores club  The Kashmir Files 8 day box office collection  Amir Khan about The Kashmir Files
'ചരിത്രത്തിന്‍റെ ഭാഗം!' എല്ലാ ഇന്ത്യക്കാരും കാശ്‌മീര്‍ ഫയല്‍സ്‌ കാണണമെന്ന്‌ ആമിര്‍ ഖാന്‍
author img

By

Published : Mar 21, 2022, 10:56 AM IST

Updated : Mar 21, 2022, 12:06 PM IST

Amir Khan says every Indian must watch The Kashmir Files: 'ദ കശ്‌മീര്‍ ഫയല്‍സ്‌' ഇന്ത്യന്‍ ചരിത്രത്തിന്‍റെ ഭാഗമാണെന്നും അത്‌ എല്ലാവരുടെയും ഹൃദയത്തെ സ്‌പര്‍ശിക്കുമെന്നും ബോളിവുഡ്‌ സൂപ്പര്‍ താരം ആമിര്‍ ഖാന്‍. ഡല്‍ഹിയില്‍ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' പ്രമോഷനുമായി ബന്ധപ്പെട്ട്‌ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Amir Khan about The Kashmir Files: 'കശ്‌മീരി പണ്‌ഡിറ്റുകള്‍ക്ക്‌ എന്ത്‌ സംഭവിച്ചു എന്നത്‌ വളരെ ഖേദകരമാണ്. ഇതുപോലൊരു സിനിമ എല്ലാ ഇന്ത്യക്കാരും കാണണം. അതിലൂടെ അവര്‍ക്ക്‌ സംഭവിച്ചത്‌ ഓര്‍ക്കാന്‍ കഴിയും. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും വികാരങ്ങളെ സ്‌പര്‍ശിച്ച ചിത്രമാണിത്‌. അത്‌ തന്നെയാണ് ഈ ചിത്രത്തെ മനോഹരമാക്കുന്നത്‌. ഞാന്‍ തീര്‍ച്ചയായും ഈ സിനിമ കാണും. സിനിമ വിജയിച്ചതില്‍ എനിക്ക്‌ സന്തോഷമുണ്ട്‌.' -ആമിര്‍ പറഞ്ഞു.

The Kashmir Files release: കശ്‌മീരി പണ്ഡിറ്റികളുടെ പലായനം വിഷമാക്കുന്ന ചിത്രമാണിത്‌. വിവേക്‌ അഗ്‌നിഹോത്രി ആണ് സംവിധാനം. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, ചിന്മയി മാണ്ട്ലേകര്‍, പുനീത്‌ ഇസ്സര്‍, പ്രകാശ്‌ ബേലവാടി, മൃണാല്‍ കുല്‍ക്കര്‍ണി, അതുല്‍ ശ്രീവാസ്‌തവ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു..

The Kashmir Files enters 100 crores club: മാര്‍ച്ച്‌ 11ന്‌ റിലീസ്‌ ചെയ്‌ത ചിത്രം ഇപ്പോഴും മികച്ച കലക്ഷനോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. രാജ്യമൊട്ടാകെ 630 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌. സിനിമയുടെ ഗംഭീര പ്രതികരണത്തിന് ശേഷം മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നി ഭാഷകളിലും 'കശ്‌മീര്‍ ഫയല്‍സ്‌' ഡബ്ബ്‌ ചെയ്‌തു. റിലീസ്‌ ചെയ്‌ത ആദ്യ ആഴ്‌ചയില്‍ തന്നെ 'കശ്‌മീര്‍ ഫയല്‍സ്‌' 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

The Kashmir Files 8 day box office collection: 'ദ കശ്‌മീര്‍' ഫയല്‍സിന്‍റെ എട്ട്‌ ദിവസത്തെ ബോക്‌സ്‌ ഓഫീസ്‌ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. ട്രെയ്‌ഡ്‌ അനലിസ്‌റ്റ്‌ തരണ്‍ ആദര്‍ശ്‌ ആണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. എട്ടാം ദിനത്തില്‍ 19.15 കോടിയാണ് ചിത്രം നേടിയത്‌. 19.75 കോടിയാണ് 'ബാഹുബലി 2' ന്‍റെ എട്ട്‌ ദിന ബോക്‌സ്‌ഓഫീസ്‌ കലക്ഷന്‍. എട്ട്‌ ദിനം കൊണ്ട്‌ 'ദംഗല്‍' നേടിയത് 18.59 കോടിയാണ്. 116.45 കോടി ആണ് 'കശ്‌മീര്‍ ഫയല്‍സിന്‍റെ എട്ട്‌ ദിവസത്തെ ആകെ ബോക്‌സ്‌ഓഫീസ്‌ കലക്ഷന്‍.

Also Read: 'തീയും വെള്ളവും ഏകതാ പ്രതിമക്ക്‌ മുന്നില്‍ കണ്ടു മുട്ടിയപ്പോള്‍'; സ്‌റ്റാച്യു ഓഫ്‌ യൂണിറ്റിക്ക്‌ മുന്നിലെ ആദ്യ പ്രമോഷന്‍

Last Updated : Mar 21, 2022, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.