വേക്കപ്പ് സിദ്ദ്, യേ ജവാനി ഹേ ദീവാനി എന്നീ ചിത്രങ്ങൾക്ക് ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ ബ്രഹ്മാസ്ത്ര ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് ഇടവേളയില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ആലിയ ഭട്ട്. അയാൻ മുഖർജിക്കും രൺബീറിനുമൊപ്പമാണ് ആലിയ ഭട്ട് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവരെയും മാജിക്കല്‍ ബോയ്സ് എന്നാണ് ആലിയ അഭിസംബോധന ചെയ്തിരിക്കുന്നത്.
-
it’s a blessing to be on this journey.. & these magical boys just make everything 🔥🔥🔥♥️♥️♥️
— Alia Bhatt (@aliaa08) March 4, 2021 " class="align-text-top noRightClick twitterSection" data="
P.S - this is jussssttt the beginning 💫💫💫#Brahmāstra #BTS pic.twitter.com/G5Wjej0kY3
">it’s a blessing to be on this journey.. & these magical boys just make everything 🔥🔥🔥♥️♥️♥️
— Alia Bhatt (@aliaa08) March 4, 2021
P.S - this is jussssttt the beginning 💫💫💫#Brahmāstra #BTS pic.twitter.com/G5Wjej0kY3it’s a blessing to be on this journey.. & these magical boys just make everything 🔥🔥🔥♥️♥️♥️
— Alia Bhatt (@aliaa08) March 4, 2021
P.S - this is jussssttt the beginning 💫💫💫#Brahmāstra #BTS pic.twitter.com/G5Wjej0kY3
അമിതാഭ് ബച്ചൻ, രൺബീർ കപൂർ, നാഗാർജ്ജുന, ആലിയാ ഭട്ട്, മൗനി റോയ് എന്നീ വൻ താരനിരയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് നിർമാതാവ് കരൺ ജോഹർ ഈ മെഗാ പ്രോജക്ട് അനൗൺസ് ചെയ്തത്. ആറ് വർഷത്തെ മുന്നൊരുക്കത്തിന് ശേഷം അയാൻ മുഖർജി ഒരുക്കുന്ന ഈ ആക്ഷൻ ഫാന്റസി ചിത്രം മൂന്ന് ഭാഗങ്ങളിലായി ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്നാണ് കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ബ്രഹ്മാസ്ത്ര നിർമിക്കുന്നത്. ഹിരൂയഷ് ജോഹർ, രൺബീർ കപൂർ, അയാൻ മുഖർജി, അപൂർവമേത്ത, നമിത് മൽഹോത്ര, മരിജ്കെ ഡിസൂസ എന്നിവർ സഹ നിർമാതാക്കളാണ്. മുന്നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും കൊവിഡ് മഹാമാരിയുടെ വരവോടെ റിലീസ് മാറ്റുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.