ബോളിവുഡിലെ ക്യൂട്ട് സുന്ദരി ആലിയ ഭട്ടിന്‍റെ സഹോദരിയോടൊപ്പമുള്ള ചിത്രം വൈറലാകുന്നു. പതിവായുള്ള ഫോട്ടോയിൽ നിന്നും വ്യത്യസ്‌തമായി അൽപം ഗൗരവത്തിലാണ് ആലിയ. നടിയെ ചേർത്തുപിടിച്ച് നിറചിരിയോടെ സഹോദരി ഷഹീർ ഭട്ടുമുണ്ട്.
ഏറെ നാൾ വിഷാദരോഗത്തിലായിരുന്ന ആലിയയുടെ സഹോദരി ചിരിച്ച് കണ്ടപ്പോൾ ആരാധകരും വളരെ സന്തോഷത്തിലാണ്. സഹോദരിക്കപ്പുറം ആലിയയുടെ ഉറ്റ സുഹൃത്ത് കൂടിയാണ് ഷഹീർ. ജീവിതത്തിൽ നേരിടേണ്ടി വന്ന വിഷാദനാളുകളെ കുറിച്ച് ഇവർ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. ഷഹീറിന്‍റെ തിരിച്ചുവരവാണിതെന്നുള്ള രീതിയിലാണ് ഷഹീർ ഭട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രണ്ട് വ്യത്യസ്‌ത ഭാവങ്ങളിലുള്ള സഹോദരിമാരുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.