Akshay Kumar heartfelt tribute to brave soldiers: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്സ്. ഈ ദിത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പുല്‍വാമ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ധീര ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്.
#Pulwamaattack: പുൽവാമയിൽ ഈ ദിനം വീരമൃത്യു വരിച്ച നമ്മുടെ എല്ലാ ധീര ജവാന്മാർക്കും എന്‍റെ ഹൃദ്യമായ ആദരാഞ്ജലികൾ. ധീര ജവാന്‍മാരുടെ പരമമായ ത്യാഗത്തിന് അവരോടും അവരുടെ കുടുംബാംഗങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കും. -ഇപ്രകാരമായിരുന്നു അക്ഷയ് കുമാറിന്‍റെ ട്വീറ്റ്. പുല്‍വാമ അറ്റാക് എന്ന ഹാഷ്‌ടാഗും താരം പങ്കുവച്ചിട്ടുണ്ട്.
-
My heartfelt tribute to all our brave soldiers who lost their lives on this day in Pulwama. We will always remain indebted to them and their families for their supreme sacrifice 🙏🏻 #PulwamaAttack
— Akshay Kumar (@akshaykumar) February 14, 2022 " class="align-text-top noRightClick twitterSection" data="
">My heartfelt tribute to all our brave soldiers who lost their lives on this day in Pulwama. We will always remain indebted to them and their families for their supreme sacrifice 🙏🏻 #PulwamaAttack
— Akshay Kumar (@akshaykumar) February 14, 2022My heartfelt tribute to all our brave soldiers who lost their lives on this day in Pulwama. We will always remain indebted to them and their families for their supreme sacrifice 🙏🏻 #PulwamaAttack
— Akshay Kumar (@akshaykumar) February 14, 2022
3 years of Pulwama attack: 2019 ഫെബ്രുവരി 14ന് ജമ്മു കാശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൂരിന് സമീപം സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്‌ഷെ-ഇ-മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 ധീര ജവാന്‍മാര്‍ വീര മൃത്യു വരിക്കുകയായിരുന്നു.
Akshay Kumar Prithviraj: ബോളിവുഡില്‍ നിലവില്‍ തിരക്കേറിയ താരങ്ങളിലൊരാളാണ് അക്ഷയ് കുമാര്‍. നിരവധി ചിത്രങ്ങളാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മാനുഷി ചില്ലറിനൊപ്പമുള്ള 'പൃഥ്വിരാജ്' എന്ന ചരിത്ര ചിത്രമാണ് താരത്തിന്‍റെ ഏറ്റവും പുതിയ സിനിമ. ജൂണ്‍ 10ന് പൃഥ്വിരാജ് തിയേറ്ററുകളിലെത്തും.
June 10 releases: വിക്കി കൗശൽ, കിയാര അദ്വാനി, ഭൂമി പെഡ്‌നേക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഗോവിന്ദ നാം മേരാ', 'ജുറാസിക് വേൾഡ് ഡൊമിനിയൻ' എന്നീ ചിത്രങ്ങളും ജൂണ്‍ 10നാണ് തിയേറ്റര്‍ റിലീസിനെത്തുന്നത്. അതുകൊണ്ട് തന്നെ 'പൃഥ്വിരാജു'മായി 'ഗോവിന്ദ നാം മേരാ', 'ജുറാസിക് വേൾഡ് ഡൊമിനിയൻ' എന്നീ ചിത്രങ്ങള്‍ ബോക്‌സ്‌ഓഫീസില്‍ കൊമ്പുകോര്‍ക്കും.
Akshay Kumar latest movies: 'ബച്ചൻ പാണ്ഡെ', 'രക്ഷാ ബന്ധൻ', 'രാം സേതു', 'സിൻഡ്രെല്ല' തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാറിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.