ETV Bharat / sitara

വിദ്യാര്‍ഥി പ്രക്ഷോഭത്തെ അനുകൂലിച്ചതല്ല, 'അബദ്ധം' പറ്റിയതാണ്: അക്ഷയ്‌ കുമാർ - Akshay Kumar on CAB

വിദ്യാര്‍ഥികളുടെ സമരത്തിന്‍റെ ട്വീറ്റിൽ അറിയാതെ ലൈക്ക് ചെയ്തതാണെന്നും പ്രതിഷേധത്തെ പിന്തുണക്കുന്നില്ലെന്നും അക്ഷയ്‌ കുമാർ പറഞ്ഞു.

Akshay Kumar claims he 'liked' Jamia tweet 'by mistake'  ജാമിയ മിലിയ സര്‍വ്വകലാശാല  ജാമിയ മിലിയ സമരം  അക്ഷയ്‌ കുമാർ  അക്ഷയ്‌ കുമാർ പൗരത്വഭേദഗതി നിയമം  പൗരത്വഭേദഗതി നിയമം  'അബദ്ധം' പറ്റിയതാണെന്ന് അക്ഷയ്‌ കുമാർ  Akshay Kumar  Jamia Milia strike  Akshay Kumar on Jamia Milia protest  Akshay Kumar mistake like  Akshay Kumar on CAA  Akshay Kumar on CAB  Akshay Kumar on Citizen Amendment Act
അക്ഷയ്‌ കുമാർ
author img

By

Published : Dec 16, 2019, 3:42 PM IST

മുംബൈ: പൗരത്വഭേദഗതി നിയമത്തിൽ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണക്കുന്നില്ലെന്ന് ബോളിവുഡ് താരം അക്ഷയ്‌ കുമാർ. വിദ്യാര്‍ഥികളുടെ സമരത്തിന്‍റെ ട്വീറ്റിൽ അറിയാതെ ലൈക്ക് ചെയ്തതാണെന്നും താരം വെളിപ്പെടുത്തി. പൗരത്വഭേദഗതി നിയമത്തിനെ പ്രതികൂലിച്ച് ബോളിവുഡ് താരങ്ങൾ തങ്ങളുടെ നിലപാടറിയിക്കുന്ന സാഹചര്യത്തിലാണ് അക്ഷയ് കുമാർ ട്വീറ്റിനെ ലൈക്ക് ചെയ്‌തത് തിരുത്തികൊണ്ടുള്ള ട്വീറ്റ് കുറിച്ചിരിക്കുന്നത്. സ്‌ക്രോള്‍ ചെയ്യുന്നതിനിടെ അറിയാതെ സംഭവിച്ചതാണെന്നും 'അബദ്ധം' പറ്റിയെന്ന് മനസിലായ ഉടന്‍ തന്നെ അത് അൻലൈക്ക് ചെയ്‌തെന്നും അക്ഷയ് ട്വീറ്റിൽ പറഞ്ഞു.

  • Regarding the ‘like’ on the tweet of Jamia Milia students, it was by mistake. I was scrolling and accidentally it must have been pressed and when I realised I immediately unliked it as In no way do I support such acts.

    — Akshay Kumar (@akshaykumar) December 16, 2019 " class="align-text-top noRightClick twitterSection" data=" ">
എന്നാൽ, താരം അറിഞ്ഞുകൊണ്ടാണ് ആദ്യം ലൈക്ക് ചെയ്‌തതെന്നും പിന്നീട് പല സമ്മർദ്ദങ്ങളും മൂലം അത് തിരുത്തുകയാണെന്നും ട്വീറ്റിന് ഒരാൾ മറുപടി നൽകി. സ്വതന്ത്രമായി സംസാരിക്കൂവെന്ന് താരത്തോട് ആവശ്യപ്പെടുന്ന ട്വീറ്റുകളും ആക്‌സിഡെന്‍റൽ നാഷണലിസ്റ്റെന്ന് പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റുകളുമാണ് അക്ഷയ്ക്ക് മറുപടിയായി ലഭിച്ചത്.സംവിധായകരായ അനുരാഗ് കശ്യപ്, മഹേഷ്‌ ഭട്ട് ഉൾപ്പടെ ബോളിവുഡ് ലോകം പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചിരുന്നു.

Intro:Body:

Akshay Kumar claims he 'liked' Jamia tweet 'by mistake'

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.