പിറന്നാള്‍ നിറവില്‍ നക്ഷത്ര കണ്ണുള്ള ബോളിവുഡ് താര സുന്ദരി. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ സുന്ദരി എന്നറിയപ്പെടുന്ന താരമാണ് ഐശ്വര്യ റായ്. താരസുന്ദരിക്ക് ഇന്ന് 48ാം ജന്മദിനമാണ്. ഈ പിറന്നാള്‍ ദിനത്തില്‍ സിനിമയ്‌ക്കകത്തും പുറത്തും നിന്നായി നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
1973 നവംബര്‍ ഒന്നിന് ആര്‍മി ബയോളജിസ്‌റ്റ് കൃഷ്‌ണരാജിന്‍റെയും വൃന്ദയുടെയും മകളായി കര്‍ണാടകയിലെ മാംഗ്‌ളൂരുവിലാണ് ജനനം. തുളു സംസാരിക്കുന്ന കര്‍ണാടകയിലെ കടല്‍ത്തീര ജില്ലയ്‌ക്ക് സമീപപ്രദേശത്തുള്ള ബണ്ട് സമുദായത്തില്‍ പെട്ടവരാണ് താരവും കുടുംബവും. മൂത്ത സഹോദരന്‍ ആദിത്യ റായ് മെര്‍ച്ചന്‍റ് നേവിയില്‍ എഞ്ചിനിയറാണ്. 2017 മാര്‍ച്ച് 18ന് താരത്തിന്‍റെ പിതാവ് മരണപ്പെട്ടു.
![sitara നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍ ഐശ്വര്യക്ക് ഇന്ന് 48ാം ജന്മദിനമാണ് പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ Aishwarya Rai s 48th birthday Aishwarya Rai birthday latest news news latest trending viral entertainment entertainment news top top news ETV](https://etvbharatimages.akamaized.net/etvbharat/prod-images/13517198_aiw-5.jpg)
ഐശ്വര്യയുടെ ജനന ശേഷം കുടുംബം മുംബൈയിലേയ്‌ക്ക് താമസം മാറിയിരുന്നു. ശേഷം ആര്യ വിദ്യാ മന്ദിര്‍ ഹൈസ്‌കൂളിലായിരുന്നു താരത്തിന്‍റെ പഠനം. ഒരു വര്‍ഷക്കാലം ജയ് ഹിന്ദ് കോളേജിലായിരുന്നു ഇന്‍റര്‍മീഡിയേറ്റ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം മാതുംഗ ഡിജി റുപാരല്‍ കോളേജില്‍ നിന്നും 90 ശതമാനം മാര്‍ക്കോടെ എച്ച് എസ് സി പരീക്ഷ പാസായി.
കൗമാരപ്രായത്തില്‍ അഞ്ച് വര്‍ഷം ക്ലാസിക്കല്‍ നൃത്തവും സംഗീതവും അഭ്യസിച്ചു. സുവോളജി ഇഷ്‌ടമായിരുന്ന താരത്തിന് മെഡിസില്‍ കെരിയറായി തിരഞ്ഞെടുക്കാനാണ് ആഗ്രഹിച്ചിരുന്നത്. പിന്നീട് ആര്‍കിടെക്‌ട് ആകാനുമായിരുന്നു തീരുമാനം. പക്ഷേ ഈ പദ്ധതികളെല്ലാം ഉപേക്ഷിച്ച് താരം മോഡലിംഗ് കെരിയറാക്കി.
![sitara നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍ ഐശ്വര്യക്ക് ഇന്ന് 48ാം ജന്മദിനമാണ് പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ Aishwarya Rai s 48th birthday Aishwarya Rai birthday latest news news latest trending viral entertainment entertainment news top top news ETV](https://etvbharatimages.akamaized.net/etvbharat/prod-images/13517198_aiw-4.jpg)
1991ല്‍ അന്താരാഷ്‌ട്ര സൂപ്പര്‍ മോഡല്‍ വിജയിയായിരുന്ന ഐശ്വര്യ, വോഗ് അമേരിക്കന്‍ എഡിഷനിലും പ്രത്യക്ഷപ്പെട്ടു. 1993ല്‍ ആമിര്‍ ഖാന്‍, മഹിമ ചൗധരി എന്നിവര്‍ക്കൊപ്പം പെപ്‌സിയുടെ പരസ്യത്തിലും മുഖം കാണിച്ചു. 'ഹായ്, ഞാന്‍ സഞ്‌ജന' എന്ന ്ഐശ്വര്യയുടെ ഡയലോഗ് ആണ് താരത്തെ സുപരിചിതയാക്കിയത്.
![sitara നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍ ഐശ്വര്യക്ക് ഇന്ന് 48ാം ജന്മദിനമാണ് പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ Aishwarya Rai s 48th birthday Aishwarya Rai birthday latest news news latest trending viral entertainment entertainment news top top news ETV](https://etvbharatimages.akamaized.net/etvbharat/prod-images/13517198_aiw-7.jpg)
1994ല്‍ മിസ് ഇന്ത്യ പട്ടവും ലോകസുന്ദരി പട്ടവും ലഭിച്ചു. മിസ് ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയ സുസ്‌മിതാ സെന്നിന് പിന്നാലെ രണ്ടാം സ്ഥാനമായിരുന്നു ഐശ്വര്യക്ക്. കൂടാതെ മിസ് കാറ്റ്‌വാക്ക്, മിസ് മിറാക്കുലസ്, മിസ് ഫോട്ടോജെനിക്, മിസ് പെര്‍ഫെക്‌ട് ടെന്‍, മിസ് പോപുലര്‍ എന്നീ അഞ്ച് അംഗീകാരങ്ങളും ലഭിച്ചു. ശേഷം തന്‍റെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ഒരു വര്‍ഷക്കാലം ലണ്ടനിലായിരുന്നു താമസം. മോഡലിംഗ് കരിയറാക്കാന്‍ ഇറങ്ങിത്തിരിച്ച താരം അഭിനയരംഗത്ത് എത്തിപ്പെടുകയായിരുന്നു.
![sitara നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍ ഐശ്വര്യക്ക് ഇന്ന് 48ാം ജന്മദിനമാണ് പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ Aishwarya Rai s 48th birthday Aishwarya Rai birthday latest news news latest trending viral entertainment entertainment news top top news ETV](https://etvbharatimages.akamaized.net/etvbharat/prod-images/13517198_aiw-3.jpg)
1997ല്‍ മണി രത്‌്നത്തിന്‍റെ തമിഴ് ചിത്രം ഇരുവര്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ബോബി ഡിയോളിനൊപ്പമുള്ള ഓര്‍ പ്യാര്‍ ഹോ ഗയാ എന്ന ചിത്രമാണ് താരത്തിന്‍റെ ആദ്യ ബോളിവുഡ് ചിത്രം. ആദ്യ രണ്ട് ചിത്രങ്ങളും ബോക്‌സ്ഓഫീസ് പരാജയമായിരുന്നെങ്കിലും പിന്നീട് മികച്ച പുതുമുഖ താരത്തിനുള്ള സ്‌ക്രീന്‍ പുരസ്‌കാരം ലഭിച്ചു.
1998ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് ചിത്രം ജീന്‍സ് ആയിരുന്നു താരത്തിന്‍റെ ആദ്യ ബോക്‌സ്‌ഓഫീസ് ഹിറ്റ് ചിത്രം. 1999ല്‍ റിലീസ് ചെയ്‌ത ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രം താരത്തിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. ശേഷം താല്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മൊഹബത്തേന്‍, ദേവദാസ്, ഗുരു, ജോധാ അക്‌ബര്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ്, രാവണ്‍, എന്തിരന്‍, ഗുസാരിഷ് തുടങ്ങീ നിരവധി സിനിമകളില്‍ വേഷമിട്ടു.
![sitara നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍ ഐശ്വര്യക്ക് ഇന്ന് 48ാം ജന്മദിനമാണ് പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ Aishwarya Rai s 48th birthday Aishwarya Rai birthday latest news news latest trending viral entertainment entertainment news top top news ETV](https://etvbharatimages.akamaized.net/etvbharat/prod-images/13517198_aiw-1.jpg)
സല്‍മാന്‍ ഖാന്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ പ്രണയിതാവ്. 1999ല്‍ തുടങ്ങിയ പ്രണയ ബന്ധം 2002ല്‍ അവസാനിച്ചു. പിന്നീട് വിവേക് ഒബ്റോയുമായി പ്രണയത്തിലായെങ്കിലും, 2005ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് കുച്ച് നാ കഹോ, ധൂം 2 എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെ ഐശ്വര്യയുമായി അഭിഷേക് ബച്ചന്‍ പ്രണയത്തിലാവുകയും 2007 ഏപ്രില്‍ 20ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2011 നവംബര്‍ 16ന് ഇരുവര്‍ക്കും മകള്‍ ആരാധ്യ ജനിച്ചു.
![sitara നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍ ഐശ്വര്യക്ക് ഇന്ന് 48ാം ജന്മദിനമാണ് പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ Aishwarya Rai s 48th birthday Aishwarya Rai birthday latest news news latest trending viral entertainment entertainment news top top news ETV](https://etvbharatimages.akamaized.net/etvbharat/prod-images/13517198_aiw-2.jpg)
ആനന്ദ പുരസ്‌കാര്‍ അവാര്‍ഡ്, ബിഗ് സ്‌റ്റാര്‍ എന്‍റര്‍ടെയിന്‍മെന്‍റ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവല്‍, അന്താരാഷ്‌ട്ര രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം, സ്‌ക്രീന്‍ അവാര്‍ഡ്സ്, സ്‌റ്റാര്‍ഡസ്‌റ്റ് അവാര്‍ഡ്, വാഷിംഗ്‌ടണ്‍ ഡിസി ഏരിയ ഫിലം ക്രിറ്റിക്‌സ് അസോസിയോഷന്‍ അവാര്‍ഡ്, സീ സൈന്‍ അവാര്‍ഡ്, വോഗ് ബ്യൂട്ടി അവാര്‍ഡ് തുടങ്ങീ നിരവധി പുരസ്‌കാരങ്ങളാണ് താരത്തെത്തേടി എത്തിയത്.
Also Read: ഹിറ്റ് കോംബോ : ദിലീപ്- റാഫി ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്