Actress arrested for pickpocketing: അന്താരാഷ്‌ട്ര കൊല്‍ക്കത്ത പുസ്‌തക മേളയുടെ വേദിയില്‍ മോഷണം നടത്തിയെന്നാരോപിച്ച് പ്രമുഖ ബംഗാളി നടി രൂപ ദത്തയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചവറ്റു കുട്ടയിലേക്ക് രൂപ ദത്ത ഒരു പഴ്‌സ് എറിയുന്നത് കണ്ടാണ് ബിധാനഗര്‍ പൊലീസ് ഇവരെ ചോദ്യം ചെയ്‌തത്. നടിയില്‍ നിന്നും 75,000 രൂപയും നിരവധി പഴ്‌സുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
Actress Rupa Dutta arrested: നടിയുടെ സംശയ്‌സ്‌പദമായ മറുപടികളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും തൊണ്ടി മുതല്‍ കണ്ടെടുത്തത്. വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതിന്‍റെയും പോക്കറ്റടിച്ചതിന്‍റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം.
Case filed against Rupa Dutta: നാളെ നടിയെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. രൂപയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒരു ദിവസത്തേക്ക് നടിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ അയച്ചിട്ടുണ്ട്. സെക്ഷന്‍ 379/411 പ്രകാരമാണ് രൂപ ദത്തയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം നടിയെ അറസ്‌റ്റ് ചെയ്‌ത കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Rupa Dutta against Anurag Kashyap: 2020ല്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിച്ച് നേരത്തെ രൂപ ദത്ത വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്നു. അനുരാഗ് കശ്യപ് ഫേസ്‌ബുക്കിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം. സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും നടി പങ്കുവച്ചിരുന്നു. എന്നാല്‍ അനുരാഗ് എന്ന് പേരുള്ള മറ്റൊരാളാണ് നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.