ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ, തെന്നിന്ത്യൻ താരം നിത്യ മേനോൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന വെബ് സീരീസ് 'ബ്രീത്ത് : ഇന്‍ ടു ദി ഷാഡോസ്' പുതിയ ടീസർ റിലീസ് ചെയ്‌തു. അഭിഷേക് ബച്ചനാണ് വെബ് സീരീസിന്‍റെ രണ്ടാമത്തെ ടീസർ ട്വിറ്ററിലൂടെ പങ്കുവെച്ചത്. "ഞങ്ങളുടെ ചെറിയ ലോകത്ത് ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു, എന്നാൽ ഒരു ദിവസം എല്ലാം മാറി മറഞ്ഞു," എന്ന് കുറിച്ചുകൊണ്ടാണ് ജൂനിയർ ബച്ചൻ ടീസർ പുറത്തിറക്കിയത്. പുതുതായി പുറത്തിറക്കിയ ടീസറിൽ നിത്യാ മേനോനും സിയയെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബ്രീത്: ഇന്‍ ടു ദി ഷാഡോസിലെ കേന്ദ്ര കഥാപാത്രമായ സിയ എന്ന പെൺകുട്ടിയുടെ അമ്മവേഷത്തിലാണ് നടി നിത്യാ മേനോൻ എത്തുന്നത്.
-
Sab kuch perfect tha. Phir ek din… sab badal gaya. Kya aap jaante hain hamari Siya kahan hai?
— Abhishek Bachchan (@juniorbachchan) June 23, 2020 " class="align-text-top noRightClick twitterSection" data="
- Abha & Avinash Sabharwal#BreatheIntoTheShadows
Trailer Out, July 1@PrimeVideoIN @BreatheAmazon pic.twitter.com/lldREF8jlO
">Sab kuch perfect tha. Phir ek din… sab badal gaya. Kya aap jaante hain hamari Siya kahan hai?
— Abhishek Bachchan (@juniorbachchan) June 23, 2020
- Abha & Avinash Sabharwal#BreatheIntoTheShadows
Trailer Out, July 1@PrimeVideoIN @BreatheAmazon pic.twitter.com/lldREF8jlOSab kuch perfect tha. Phir ek din… sab badal gaya. Kya aap jaante hain hamari Siya kahan hai?
— Abhishek Bachchan (@juniorbachchan) June 23, 2020
- Abha & Avinash Sabharwal#BreatheIntoTheShadows
Trailer Out, July 1@PrimeVideoIN @BreatheAmazon pic.twitter.com/lldREF8jlO
അഭിഷേക് ബച്ചന്‍റെ ആദ്യ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് മായങ്ക് ശർമയാണ്. സയാമി ഖേര്‍, അമിത് സാദ് എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അബുന്‍ഡാന്‍റിയ എന്‍റര്‍ടൈന്‍മെന്‍റാണ് നിർമാണം. ക്രൈം ത്രില്ലറായി ഒരുക്കുന്ന 'ബ്രീത്ത്: ഇന്‍ ടു ദി ഷാഡോസ്' ജുലായ് 10ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തും. ബ്രീത്തിന്‍റെ ആദ്യ സീരീസിൽ നായകൻ ആർ. മാധവനായിരുന്നു. 2018ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറായ ആദ്യ സീസൺ സംവിധാനം ചെയ്‌തതും മായങ്ക് ശര്‍മ തന്നെയായിരുന്നു.