ETV Bharat / sitara

ലാൽ സിങ് ഛദ്ദയില്‍ ആമിറിനൊപ്പം സല്‍മാനും ഷാരൂഖും...? - Aamir khan latest news

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പ് ബോളിവുഡില്‍ ഒരുങ്ങുമ്പോള്‍ ആമിര്‍ഖാനൊപ്പം ഷാരൂഖും സല്‍മാന്‍ ഖാനും അതിഥിവേഷങ്ങളില്‍ ചിത്രത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ സിനിമപ്രേമികള്‍ക്ക് അപൂര്‍വമായൊരു കാഴ്ചക്ക് സാക്ഷിയാകാനാകും

ലാൽ സിംഗ് ഛദ്ദയില്‍ ആമിറിനൊപ്പം സല്‍മാനും ഷാരൂഖും...?
author img

By

Published : Nov 16, 2019, 3:13 PM IST

ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഫോറസ്റ്റ് ഗമ്പ് ബോളിവുഡിൽ ഒരുങ്ങുന്നുണ്ട്. ടോം ഹാങ്ക്‌സ് പകരംവെക്കാനില്ലാത്ത പ്രകടനം കാഴ്ച്ചവെച്ച ഫോറസ്റ്റ് ഗമ്പ് ബോളിവുഡിൽ ചിത്രീകരിക്കുമ്പോൾ നായകനായി എത്തുന്നത് മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർഖാനാണ്. ലാല്‍ സിങ് ഛദ്ദ എന്ന പേരില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരികയാണ്. ആമിര്‍ഖാനൊപ്പം ഷാരൂഖും സല്‍മാന്‍ ഖാനും അതിഥിവേഷങ്ങളില്‍ ചിത്രത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ സിനിമപ്രേമികള്‍ക്ക് അപൂര്‍വമായൊരു കാഴ്ചക്ക് സാക്ഷിയാകാനാകും.

ചിത്രത്തില്‍ കരീന കപൂറാണ് ആമിറിന് നായികയാകുന്നത്. വയക്കോം18 മോഷൻ പിക്‌ച്ചേഴ്‌സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സീക്രട്ട് സൂപ്പര്‍സ്റ്റാറിന്‍റെ സംവിധായകന്‍ അദ്വൈത് ചന്ദനാണ്. 2020 ചിത്രം പുറത്തിറങ്ങും. ചിത്രത്തിനായി 20 കിലോഗ്രാം തൂക്കം ആമിർ കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. 1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എന്ന അമേരിക്കൻ ചലച്ചിത്രം 1986ൽ ഇതേപേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. റോബര്‍ട്ട് സെമിക്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടോം ഹാങ്ക്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് തുടങ്ങിയ ഒരു വലിയ താരനിര അണിനിരന്നിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.