കൊവിഡില്‍ കുരുങ്ങിപ്പോയ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണം പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി പുനരാരംഭിച്ചു. മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് പരമാവധി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്.
ഇനി കശ്‌മീരില്‍ ചിത്രീകരിക്കേണ്ട ഒരു യുദ്ധ രംഗമാണ് ബാക്കിയുള്ളത്. അതിന് മുന്‍പ് ചില രംഗങ്ങള്‍ മുംബൈയില്‍ നിന്നും ചിത്രീകരിക്കും . കരീന കപൂറാണ് ചിത്രത്തില്‍ നായിക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ലാല്‍ സിങ് ഛദ്ദ
ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗബ്ബിന്‍റെ ഇന്ത്യന്‍ അഡാപ്റ്റേഷനാണ് ലാല്‍ സിങ് ഛദ്ദ. അദ്വൈത് ചന്ദന്‍റെ സംവിധാനത്തിൽ ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിലെ ആമിറിന്‍റെ പ്രകടനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. മക്കള്‍ സെൽവൻ വിജയ് സേതുപതിയും സിനിമയില്‍ ഒരു മുഖ്യവേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ടോം ഹാങ്ക്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരനിര ഗംഭീരമാക്കിയ സിനിമയാണ് ഫോറസ്റ്റ് ഗമ്പ്.
ലാല്‍ സിങ് ഛദ്ദയ്‌ക്ക് തിരക്കഥ രചിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. വയക്കോം18 മോഷൻ പിക്‌ച്ചേഴ്‌സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ലാല്‍ സിംഗ് ഛദ്ദ നിർമിക്കുന്നത്.
Also read:ഒടുവില്‍ കുഞ്ഞ് ശ്രീഹരിക്ക് ലാലേട്ടന്‍റെ വിളിയെത്തി...
ആമിര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാന്‍റെ ആദ്യ ചിത്രം മഹാരാജയുടെ ചിത്രീകരണവും മുംബൈയില്‍ പുരോഗമിക്കുകയാണ്. ആമിര്‍ ഖാന്‍ ചിത്രത്തിന്‍റെ മാത്രമല്ല അക്ഷയ്‌കുമാര്‍ ചിത്രം രക്ഷാ ബന്ധന്‍റെയും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.