ETV Bharat / science-and-technology

പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ച സംഭവം; ഹൃദയത്തിൽ മൃഗ വൈറസിനെ കണ്ടെത്തി ഗവേഷകർ - മെരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍റർ

അനിമൽ വൈറസാണോ മരണ കാരണം എന്ന് കണ്ടെത്താനായിട്ടില്ല

Virus found in pig heart used in human transplant  Virus found in pig heart  viral DNA found in pig heart  pig heart used in human transplant  പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിൽ  പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ച സംഭവം  പന്നിയുടെ ഹൃദയത്തിൽ അനിമൽ വൈറസ്  അനിമൽ വൈറസ്  മെരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍റർ  അണുബാധകൾ
പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ച സംഭവം; ഹൃദയത്തിൽ അനിമൽ വൈറസിനെ കണ്ടെത്തി ഗവേഷകർ
author img

By

Published : May 6, 2022, 10:39 PM IST

പന്നിയുടെ ഹൃദയം സ്വീകരിച്ചയാളും ഏതാനും ദിവസത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ മരണവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇദ്ദേഹം മരിച്ചതെന്ന് കണ്ടെത്താൻ ശാസ്‌ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് മരണകാരണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഗവേഷകർ.

മൃഗ വൈറസിന്‍റെ കണ്ടെത്തൽ; ട്രാൻസ്‌പ്ലാന്‍റേഷന് വിധേയമാക്കിയ പന്നിയുടെ ഹൃദയത്തിനുള്ളിൽ ഒരു പ്രത്യേക തരം മൃഗ വൈറസ് ഉണ്ടെന്ന് കണ്ടെത്തിയതായി മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ അറിയിച്ചു. എന്നാൽ ഈ വൈറസിന് ഇയാളുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനായിട്ടില്ല.

പ്രതീക്ഷകൾ വിഫലമായ ശസ്‌ത്രക്രിയ; ലോകത്ത് ആദ്യമായാണ് ജനതികമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഒരു മനുഷ്യൻ സ്വീകരിക്കുന്നത്. അമേരിക്കന്‍ പൗരനായ ഡേവിഡ് ബെന്നറ്റാണ് (57) മെരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററില്‍ വെച്ച് ശസ്‌ത്രക്രിയയിലൂടെ പന്നിയുടെ ഹൃദയം സ്വീകരിച്ചത്. എന്നാൽ ശസ്‌ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം (10.03.2022) ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആശങ്കകൾ; മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക് ട്രാൻസ്പ്ലാന്‍റേഷന് വിധേയമാക്കുമ്പോഴുള്ള പ്രധാന ആശങ്ക ഇത് ആളുകളിൽ പുതിയ തരത്തിലുള്ള അണുബാധകൾക്ക് കാരണമാകുമോ എന്നുള്ളതാണ്. ചില വൈറസുകൾ പ്രകടമല്ലാത്തതും രോഗങ്ങൾക്ക് കാരണമാകാത്തവയുമാണെന്ന് ബെന്നറ്റിന്‍റെ ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയ സർജൻ ഡോ.ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. എന്നിരുന്നാലും, ശ്രദ്ധയിൽപ്പെടാത്ത വൈറസുകൾ ഇനിയും ഉണ്ടോ എന്ന സംശയം സാധൂകരിക്കാൻ കൂടുതൽ സങ്കീർണ്ണമായ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സർവകലാശാലയുടെ സെനോട്രാൻസ്പ്ലാന്‍റ് പ്രോഗ്രാമിന്‍റെ സയന്‍റിഫിക് ഡയറക്‌ടർ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ കൂട്ടിച്ചേർത്തു.

പ്രതിസന്ധികൾ; മറ്റൊരു മനുഷ്യ ഹൃദയം സ്വീകരിക്കാനുള്ള ആരോഗ്യ സ്ഥിതി ബെന്നറ്റിന്‌ ഇല്ലാത്തതുകൊണ്ടാണ്‌ അവസാന ശ്രമം എന്നനിലയില്‍ പന്നിയുടേത് വച്ചുപിടിപ്പിച്ചത്‌. ദാതാവായ പന്നി ആരോഗ്യവാനായിരുന്നുവെന്നും അണുബാധയുണ്ടോ എന്ന് പരിശോധിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ നടത്തിയ എല്ലാ ടെസ്റ്റുകളിലും വിജയിച്ചിരുന്നു എന്നും ഗവേഷകർ പറഞ്ഞു.

അണുബാധ; ട്രാൻസ്പ്ലാന്‍റേഷനു ശേഷം ഡേവിഡിന് അണുബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടായതോടെ ഡോക്‌ടർമാർ പലതരം പരിശോധനകൾ നടത്തി. കൂടാതെ പല ആന്‍റി ബയോട്ടിക്കുകളും ആന്‍റി വൈറൽ മരുന്നുകളും,പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള ചികിത്സകളും നൽകി. പക്ഷെ പന്നിയുടെ ഹൃദയത്തിൽ നീർവീക്കം ഉണ്ടാകുകയും അതിൽ ദ്രാവകം നിറയുകയും ഒടുവിൽ പ്രവർത്തനക്ഷമമല്ലാതാകുകയും ചെയ്‌തു. എന്നാൽ ഇതിന് കൃത്യമായ കാരണം എന്താണെന്ന് അറിയില്ലെന്നും ഗ്രിഫിത്ത് പറഞ്ഞു. സാധാരണയായി ഒരു അവയവം ട്രാൻസ്പ്ലാന്‍റ് ചെയ്യുമ്പോൾ ശരീരം അത് നിരസിച്ചേക്കാം.

എന്നാൽ ഡേവിഡിന്‍റേത് അത്തരമൊരു നിരസിക്കലായി കണക്കാക്കാൻ കഴിയില്ല. ഏതായാലും പന്നിയുടെ ഹൃദയത്തിൽ വൈറൽ ഡിഎൻഎ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ഗവേഷണം നടത്തുകയാണ് ശാസ്ത്രജ്ഞർ.

Also read: പ്രതീക്ഷകള്‍ വിഫലം; ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.