ETV Bharat / science-and-technology

മൈക്രോപ്രോസസർ നിയന്ത്രിത കൃത്രിമ കാലുമായി ഐഎസ്ആർഒ, വികസിപ്പിച്ചത് നമ്മുടെ വിഎസ്എസ്‌സിയില്‍

author img

By

Published : Sep 26, 2022, 10:01 AM IST

അംഗപരിമിതിയുള്ളയാളെ 100 മീറ്ററോളം പിന്തുണയില്ലാതെ നടക്കാൻ സഹായിക്കുന്നതാണ് ഐഎസ്ആർഒയ്ക്ക് വേണ്ടി വിക്രം സാരാഭായ് സ്പേസ് സെന്‍റർ വികസിപ്പിച്ച മൈക്രോ പ്രോസസർ നിയന്ത്രിത കൃത്രിമ കാൽ.

ISRO  Vikram Sarabhai Space Centre  Microprocessor controlled artificial limb  വിക്രം സാരാഭായ് സ്പേസ് സെന്‍റർ  മൈക്രോപ്രോസസർ നിയന്ത്രിത കൃത്രിമ കാൽ  കൃത്രിമ കാൽ  ഐഎസ്ആർഒ
മൈക്രോപ്രോസസർ നിയന്ത്രിത കൃത്രിമ കാൽ വികസിപ്പിച്ച് വിക്രം സാരാഭായ് സ്പേസ് സെന്‍റർ

ബെംഗളുരു: നിർമിത ബുദ്ധി (Artificial intelligence) അടിസ്ഥാനമാക്കിയുള്ള കൃത്രിമ കാൽ വികസിപ്പിച്ച് ഐഎസ്ആർഒ. അംഗപരിമിതർക്ക് സുഖപ്രദമായി നടക്കാൻ സഹായിക്കുന്നതും സാധാരണ കൃത്രിമ കാലുകൾ നൽകുന്നതിനേക്കാൾ നിരവധി ഗുണങ്ങൾ നൽകുന്നതുമാണ് ഐഎസ്ആർഒയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റർ വികസിപ്പിച്ച മൈക്രോ പ്രോസസർ നിയന്ത്രിത കൃത്രിമ കാൽ (എംപികെ).

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്, ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്‌ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് കൃത്രിമ കാലിന്‍റെ നിർമാണം. 1.6 കിലോഗ്രാം ഭാരമുള്ള മൈക്രോ പ്രോസസർ നിയന്ത്രിത കാൽ അംഗപരിമിതിയുള്ളയാളെ 100 മീറ്ററോളം പിന്തുണയില്ലാതെ നടക്കാൻ സഹായിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഒരു മൈക്രോപ്രൊസസർ, ഹൈഡ്രോളിക് ഡാംപർ, ലോഡ് & കാൽമുട്ട് ആംഗിൾ സെൻസറുകൾ, കോമ്പോസിറ്റ് കെയ്‌സ്, ലിഥിയം-അയൺ ബാറ്ററി, ഇലക്ട്രിക്കൽ ഹാർനെസ്, ഇന്‍റർഫേസ് ഘടകങ്ങൾ എന്നിവയാണ് മൈക്രോ പ്രോസസർ നിയന്ത്രിക കാലിൽ അടങ്ങിയിരിക്കുന്നത്.

ആളുടെ സൗകര്യമനുസരിച്ച് പ്രവർത്തിപ്പിക്കാം: സെൻസർ ഡാറ്റയെ അടിസ്ഥാനമാക്കി മൈക്രോപ്രോസസർ നടത്തത്തിന്‍റെ അവസ്ഥ മനസിലാക്കിയാണ് കൃത്രിമ കാൽ പ്രവർത്തിക്കുന്നത്. ഡിസി മോട്ടോറിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് ഡാംപർ തത്സമയ ഘർഷണം കണക്കാക്കാൻ സഹായിക്കുന്നു. ഉപയോഗിക്കുന്ന ആളുടെ സൗകര്യമനുസരിച്ച് കൃത്രിമ കാലിന്‍റെ പരാമീറ്ററുകൾ സ്വയം സജ്ജീകരിക്കാനാകും. നടക്കുമ്പോൾ ഇന്‍റർഫേസ് പരാമീറ്ററുകൾ തത്സമയം മാറുന്നു.

എംപികെയുടെ നിർമാണം വിവിധ തലങ്ങളിലുള്ള പ്രവർത്തനമായിരുന്നുവെന്ന് ഐഎസ്ഐഒ അറിയിച്ചു. മുൻ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി രൂപരേഖ തയാറാക്കുകയായിരുന്നു ആദ്യഘട്ടം. തുടർന്ന് സിസ്റ്റത്തിന്‍റെ ആവശ്യകതകൾ വിശകലനത്തിലൂടെ സാധൂകരിക്കുകയും സിസ്റ്റത്തിന്‍റെ ഒന്നിലധികം മാതൃകകൾ വികസിപ്പിച്ചെടുക്കുകയും ചെയ്‌തു. എഞ്ചിനീയറിംഗ് മോഡൽ ഉപയോഗിച്ച് സിസ്റ്റം മാതൃകകളുടെ സാധ്യത പരിശോധിച്ചു.

വിലക്കുറവിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകും: അംഗപരിമിതി ഇല്ലാത്തവരുമായി നടത്തിയ പരീക്ഷണങ്ങൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാനും പരാമീറ്ററുകൾ മികച്ച രീതിയിൽ ക്രമീകരിക്കാനും സഹായിച്ചു. തുടർന്ന് ജോയിന്‍റ് പ്രോജക്‌ട് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയോടെ അംഗപരിമിതിയുള്ള ആളുകളുമായി ചേർന്ന് വാക്കിങ് ട്രയലുകൾ നടത്തുകയും ഉപകരണം പരീക്ഷിക്കുകയും ചെയ്‌തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസും (എൻഐഎൽഡി) വിക്രം സാരാഭായ് സ്പേസ് സെന്‍ററും സംയുക്തമായി എൻഐഎൽഡി ലാബിലാണ് പരീക്ഷണങ്ങൾ നടത്തിയത്.

സമാന്തരമായി സ്ഥാപിച്ച കമ്പിയുടെ സഹായത്തോടെയാണ് പ്രാരംഭ നടത്ത പരീക്ഷണങ്ങൾ നടത്തിയത്. പിന്നീട് പിന്തുണയില്ലാതെ ഇടനാഴികളിൽ 100 മീറ്റർ നടക്കാനാകുമെന്ന് തെളിഞ്ഞുവെന്ന് ഐഎസ്ആർഒ പ്രസ്‌താവനയിൽ പറയുന്നു.

നിലവിൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ എംപികെകൾ ഇറക്കുമതി ചെയ്‌തവയാണ്. 10 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് അവയുടെ വില. എന്നാൽ ഐഎസ്ആർഒ വികസിപ്പിക്കുന്ന എംപികെകൾ വാണിജ്യവത്കരിക്കപ്പെട്ടാൽ നാല് മുതൽ അഞ്ച് ലക്ഷം രൂപയിൽ കൃത്രിമ കാൽ ലഭ്യമാക്കാനാകും. അസമമായ ഭൂതലങ്ങളിൽ അംഗപരിമിതരെ നടക്കുന്നതിന് സഹായിക്കുന്നതിന് കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഐഎസ്ആർഒ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.