ETV Bharat / science-and-technology

ടിക്ക് മാത്രമല്ല, ബാഡ്‌ജും… അതും വട്ടത്തിലല്ല, ചതുരത്തിൽ; പരിഷ്‌കരിച്ച് ട്വിറ്റർ - ഗോൾഡൻ ടിക്ക്‌

ബിസിനസിനായി 'ട്വിറ്റർ ബ്ലൂ' സബ്‌സ്‌ക്രൈബ് ചെയ്യുന്ന ബിസിനസ്സുകൾക്ക് ഒരു ചതുരാകൃതിയിലുള്ള ബാഡ്‌ജും വേരിഫൈഡ് ടിക്ക്‌ മാർക്കും അക്കൗണ്ടുകളിൽ പേരിനടുത്തായി കാണപ്പെടും.

Twitter introduces new verification badge  new verification badge twitter  twitter  twitter badge  twitter new badge  company employees new badge twitter  ട്വിറ്റർ ബ്ലൂ  ട്വിറ്റർ  ഗോൾഡൻ ടിക്ക്‌ മാർക്ക്  ഗോൾഡൻ ടിക്ക്‌ ട്വിറ്റർ  ചതുരാകൃതിയിലുള്ള ബാഡ്‌ജ് ട്വിറ്റർ  ട്വിറ്റർ ബാഡ്‌ജ്  ബ്ലൂ ഫോർ ബിസിനസ്  ബിസിനസ് അക്കൗണ്ടുകൾ ട്വിറ്റർ  ട്വിറ്ററിന് പുതിയ മാറ്റം  ഗോൾഡൻ ടിക്ക്‌  ബ്ലൂ ടിക്ക്
ട്വിറ്റർ
author img

By

Published : Dec 22, 2022, 11:02 AM IST

ലോസ് ഏഞ്ചലസ്: ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മാറ്റങ്ങളുടെ മാസങ്ങളായിരുന്നു പിന്നീട് കണ്ടത്. വിമർശനങ്ങളും കൈയടികളും ഏറ്റുവാങ്ങിക്കൊണ്ട് അടിമുടി അഴിച്ചുപണി നടത്തിക്കൊണ്ടുള്ള മസ്‌കിന്‍റെ നീക്കം വാർത്തകളിൽ ഇടംപിടിച്ചു. തലപ്പത്ത് തന്നെ അഴിച്ചുപണി നടത്തിക്കൊണ്ടായിരുന്നു തുടക്കം. കൂട്ടപ്പിരിച്ചുവിടലും കൂട്ടപ്പിരിഞ്ഞുപോക്കും ഉൾപ്പെടെ സംഭവ ബഹുലമായിരുന്നു കഥ. ഇപ്പോള്‍ പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ.

'ബ്ലൂ ഫോർ ബിസിനസ്'; ബിസിനസ് അക്കൗണ്ടുകൾക്കായി ചതുരാകൃതിയിലുള്ള അധിക ബാഡ്‌ജ് നൽകി ട്വിറ്റർ. ട്വിറ്റർ അതിന്‍റെ 'ബ്ലൂ ഫോർ ബിസിനസ്' സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചു. ഇത് കമ്പനികളെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. ബിസിനസ്സിനായി 'ട്വിറ്റർ ബ്ലൂ' സബ്‌സ്‌ക്രൈബ് ചെയ്യുന്ന ബിസിനസുകൾക്ക് ഒരു ചതുരാകൃതിയിലുള്ള ബാഡ്‌ജും വേരിഫൈഡ് ടിക്ക്‌ മാർക്കും അക്കൗണ്ടുകളിൽ പേരിനടുത്തായി പ്രദർശിപ്പിക്കും.

  • We’re launching the pilot of Blue for Business so beginning today you’ll start seeing company badges on select profiles. We’ll soon be expanding the program and look forward to having more businesses added in the new year! https://t.co/ytnMRO5rcE

    — Esther Crawford ✨ (@esthercrawford) December 19, 2022 " class="align-text-top noRightClick twitterSection" data=" ">

ട്വിറ്ററിന്‍റെ പ്രൊഡക്റ്റ് മാനേജർ എസ്‌തർ ക്രോഫോർഡ് പുതിയ ചതുരാകൃതിയിലുള്ള ബാഡ്‌ജിന്‍റെ ലോഞ്ച് ചൊവ്വാഴ്‌ച (ഡിസംബർ 20) ട്വിറ്റർ പ്ലാറ്റിഫോമിലൂടെ പ്രഖ്യാപിച്ചു. ബിസിനസ്സിനായുള്ള 'ട്വിറ്റർ ബ്ലൂ' ഞങ്ങൾ ലോഞ്ച് ചെയ്യുന്നു. അതിനാൽ ഇന്ന് (ഡിസംബർ 20) മുതൽ തെരഞ്ഞെടുത്ത പ്രൊഫൈലുകളിൽ കമ്പനി ബാഡ്‌ജുകൾ നിങ്ങൾ കണ്ടുതുടങ്ങും. ഞങ്ങൾ ഉടൻ തന്നെ പ്രോഗ്രാം വിപുലീകരിക്കുകയും പുതുവർഷത്തിൽ കൂടുതൽ ബിസിനസുകൾ കൂട്ടിച്ചേർക്കാൻ കാത്തിരിക്കുകയും ചെയ്യുമെന്ന് എസ്‌തർ ക്രോഫോർഡ് ട്വീറ്ററിൽ കുറിച്ചു.

ഇന്ന്, ഞങ്ങൾ ബിസിനസിനായുള്ള ട്വിറ്റർ ബ്ലൂ പുറത്തിറക്കുന്നു, ഇത് ബിസിനസുകളെ അവരുടെ ബ്രാൻഡുകളെയും ട്വിറ്ററിലെ പ്രധാന ജീവനക്കാരെയും വേർതിരിച്ചറിയാൻ അനുവദിക്കുന്ന ഒരു പുതിയ പ്രോഗ്രാമാണ്. ഈ അക്കൗണ്ടുകൾ അവയുടെ ഡിസ്പ്ലേ പേരുകൾക്ക് അടുത്തായി ഒരു ചതുരാകൃതിയിലുള്ള ബാഡ്‌ജ് കാണിക്കുമെന്ന് 'ട്വിറ്റർ ബിസിനസ്സ്' ട്വീറ്റ് ചെയ്‌തു.

ഡിസംബർ 13ന് ഔദ്യോഗികമായി വേരിഫൈ ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്ക് ഗോൾഡൻ ടിക്ക് നൽകിയിരുന്നു. സ്ഥാപനങ്ങൾക്ക് ആധിരകാരികത നൽകുന്നതിനാണ് ഇതെന്ന് ട്വിറ്റർ അറിയിച്ചു. കൂടാതെ, ഗവൺമെന്‍റുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് ഗ്രേ ടിക്ക് വെരിഫിക്കേഷൻ മാർക്കും ട്വിറ്റർ നൽകി.

Also read: 'ഞാൻ രാജി വയ്‌ക്കും, ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ': ഇലോൺ മസ്‌ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.