ETV Bharat / science-and-technology

ട്വിറ്ററില്‍ ഇനി ആയിരം വാക്കുള്ള പോസ്‌റ്റ് പങ്കുവയ്‌ക്കാം; മാറ്റത്തിന് പിന്നില്‍ സബ്‌സ്‌റ്റാക്കുമായുള്ള പോരാട്ടം - ഏറ്റവും പുതിയ ശാസ്‌ത്ര വാര്‍ത്ത

പണമടയ്‌ക്കാത്ത എല്ലാ വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നും ബ്ലൂടിക് ഇല്ലാതാക്കുന്നതിന് മുമ്പ് പണമടച്ചുള്ള വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ആയിരം വാക്കുകളില്‍ പോസ്‌റ്റ് പങ്കുവെയ്‌ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പുത്തന്‍ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്

Twitter  10k character long tweets  Substack  Twitter Blue  Elon Musk  Subscriptions  Chris Best  Substack Notes  Substack links  ആയിരം വാക്കുള്ള പോസ്‌റ്റ്  ട്വിറ്റര്‍  സബ്‌സ്‌റ്റാക്കുമായുള്ള പോരാട്ടം  സബ്‌സ്‌റ്റാക്  വേരിഫൈഡ് അക്കൗണ്ടുകളില്‍  ബ്ലൂടിക്  ഇലോണ്‍ മസ്‌ക്  ട്വിറ്റര്‍ സിഇഒ  ഏറ്റവും പുതിയ ശാസ്‌ത്ര വാര്‍ത്ത  science news
ട്വിറ്ററില്‍ ഇനി ആയിരം വാക്കുള്ള പോസ്‌റ്റ് പങ്കുവെയ്‌ക്കാം; മാറ്റത്തിന് കാരണം സബ്‌സ്‌റ്റാക്കുമായുള്ള പോരാട്ടം
author img

By

Published : Apr 14, 2023, 3:43 PM IST

ന്യൂഡല്‍ഹി: ട്വിറ്ററിന്‍റെ സിഇഒ സ്ഥാനം ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റങ്ങളാണ് മൈക്രോ ബ്ലോഗിങ് സൈറ്റില്‍ സംഭവിക്കുന്നത്. പണമടച്ചുള്ള വേരിഫൈഡ് അക്കൗണ്ടിന് പുറമെ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഏപ്രില്‍ 20ഓടെ പണമടയ്‌ക്കാത്ത എല്ലാ വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നും ബ്ലൂടിക് ഇല്ലാതാക്കുന്നതിന് മുമ്പ് പണമടച്ചുള്ള വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ആയിരം വാക്കുകളില്‍ പോസ്‌റ്റ് പങ്കുവയ്‌ക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോള്‍ഡും ഇറ്റാലിക്കുമായ ഘടനയിലുള്ള 1000 വാക്കിലുള്ള എല്ലാ ട്വീറ്റുകളെയും പിന്തുണയ്‌ക്കുമെന്ന് കമ്പനി അറിയിച്ചു.

വേരിഫൈഡ് അക്കൗണ്ടുള്ളവര്‍ക്ക് ഫെബ്രുവരി മാസം 4000 വാക്കുകളിലുള്ള ട്വീറ്റുകളും കമ്പനി അനുവദിച്ചിരുന്നു. 'ഇത്തരം പുതിയ ഫീച്ചറുകള്‍ക്കായി ട്വിറ്റര്‍ ബ്ലൂവില്‍ പ്രവേശിക്കുക. ശേഷം, ട്വിറ്ററില്‍ നിന്നും നിങ്ങളുടെ അക്കൗണ്ടുകളിലേയ്‌ക്ക് വരുമാനം ലഭിക്കുവാനായി സബ്‌സ്‌ക്രിപ്‌ഷന്‍ നേടുക. അതിനായി, ട്വിറ്ററിലെ സെറ്റിങ്സില്‍ മോണിറ്റൈസേഷന്‍ എന്ന ഓപ്‌ഷനില്‍ ക്ലിക് ചെയ്യുക'- കമ്പനി അറിയിച്ചു.

സബ്‌സ്‌റ്റാക് ട്വിറ്റര്‍ പോരാട്ടം: 'ട്വിറ്ററില്‍ സബ്‌സ്‌ക്രിപ്‌ഷന്‍ എന്ന ഓപ്‌ഷന്‍ കൂടി ഉള്‍പെടുത്തിയിട്ടുണ്ട്. ആളുകള്‍ ഏറ്റവുമധികം ഫോളോ ചെയ്യുന്ന വ്യക്തിയ്‌ക്ക് ട്വിറ്ററിലുള്ള അവരുടെ സംഭാവന അനുസരിച്ച് പണം നേടുവാന്‍ സാധിക്കുമെന്ന്' ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ മാധ്യമസ്ഥാപനമായ സബ്‌സ്‌റ്റാക്കുമായുള്ള പോരാട്ടത്തിനിടെയാണ് ട്വിറ്റര്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

സബ്‌സ്‌റ്റാക് അടുത്തിടെ തങ്ങളുടെ ആപ്പിലും വെബ്‌സൈറ്റിലും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍, ട്വിറ്ററിലേതു പോലെ തന്നെയുള്ള ഫീച്ചറാണ് സബ്‌സ്‌റ്റാക് അവതരിപ്പിച്ചിരിക്കുന്നതെന്ന ആരോപണവുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നിരുന്നു. ശേഷം, ട്വിറ്ററില്‍ നിന്നും സബ്‌സ്‌റ്റാകിനെയും അനുബന്ധ ലിങ്കുകളെയും മസ്‌ക്‌ ബ്ലോക് ചെയ്‌തിരുന്നു.

ട്വിറ്ററിന്‍റെ പ്രവര്‍ത്തി വളരെയധികം നിരാശജനകമാണെന്ന് അറിയിച്ചുകൊണ്ട് സബ്‌സ്‌റ്റാക്കും രംഗത്തുവന്നിരുന്നു. കമ്പനി സിഇഒ ബെസ്‌റ്റ് തന്‍റെ കുറിപ്പില്‍ ട്വിറ്ററിനോടുള്ള പ്രതികരണമറിയിച്ചിരുന്നു. 'സബ്‌സ്‌റ്റാക് ലിങ്കുകള്‍ ട്വിറ്ററില്‍ ഗുരുതരമായി തടസപ്പെട്ടിരിക്കുകയാണ്. ഇത് മൂലം സബ്‌സ്‌റ്റാക്കിലെ രചയിതാക്കള്‍ക്ക് വലിയ രീതിയുള്ള തടസമാണ് സൃഷ്‌ടിച്ചിരിക്കുന്നത്'- സബ്‌സ്‌റ്റാക് സിഇഒ പ്രതികരിച്ചു.

ഫോര്‍ യു പേജ് അക്കൗണ്ട്: ഇക്കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു 'ഫോര്‍ യു' പേജ് വേരിഫൈഡ് അക്കൗണ്ടുകള്‍ മാത്രമെ മറ്റ് ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവെന്ന പുതിയ പ്രഖ്യാപനവുമായി ട്വിറ്റര്‍ എത്തിയത്. ഏപ്രില്‍ 15 മുതല്‍ ഈ അപ്‌ഡേഷന്‍ നിലവില്‍ വരുമെന്ന് ഇലോണ്‍ മസ്‌ക് തന്‍റെ ട്വിറ്റര്‍ പേജിലൂടെ അറിയിക്കുകയായിരുന്നു. നൂതന എ ഐ ബോട്ടുകളെ നേരിടാനുള്ള ഒരേയൊരു റിയലിസ്‌റ്റിക് മാര്‍ഗമായിരിക്കും എന്നാണ് പുതിയ അപ്‌ഡേഷനെക്കുറിച്ചുള്ള മസ്‌കിന്‍റെ അവകാശ വാദം.

ബോട്ടുകള്‍ കൂടുതലായി കാണപ്പെടുന്നത് കൊണ്ടു തന്നെ നിലവില്‍ ട്വിറ്റര്‍ പേജുകളില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ ഉപയോക്താക്കള്‍ക്ക് വേരിഫിക്കേഷന്‍ ആവശ്യമാണ്. അതേസമയം, മറ്റൊരു ട്വീറ്റില്‍ സേവന നിബന്ധനകള്‍ കൃത്യമായി പാലിക്കുകയും മനുഷ്യനായി ആള്‍മാറാട്ടം നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം വേരിഫൈഡ് ബോട്ട് അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ടായിരിക്കുന്നതില്‍ കുഴപ്പമില്ലെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

ട്വിറ്റര്‍ എപിഐ വഴി ട്വിറ്റര്‍ അക്കൗണ്ടുകള്‍ അജ്ഞാതമായി നിയന്ത്രിക്കുന്ന ഒരു സോഫ്‌റ്റ്‌വെയറാണ് ട്വിറ്റര്‍ ബോട്ട്. ഇവയ്‌ക്ക് സ്വന്തമായി ട്വീറ്റ് രേഖപ്പെടുത്തുവാനും അക്കൗണ്ടുകളെ പിന്തുടരാനും നേരിട്ട് സന്ദേശം അയക്കുവാനും സാധിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.