ETV Bharat / science-and-technology

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് 'നിര്‍മിത ബുദ്ധി'?; ശാസ്‌ത്ര രംഗത്ത് വിപ്‌ളവ ചുവടുകള്‍ - പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സ

ആഗോളതലത്തില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് രോഗനിര്‍ണയം നടത്താന്‍ ശാസ്‌ത്രം തയ്യാറെടുപ്പുകള്‍ നടത്തുന്നത്

artificial intelligence in diagnosing prostate cancer  study in artificial intelligence  പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്  പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സയ്‌ക്ക് നിര്‍മിത ബുദ്ധി  പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സ  artificial intelligence test in prostate cancer
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് 'നിര്‍മിത ബുദ്ധി'?; ശാസ്‌ത്ര രംഗത്ത് വിപ്‌ളവ ചുവടുകള്‍
author img

By

Published : Jan 22, 2022, 9:47 AM IST

Updated : Jan 22, 2022, 10:16 AM IST

പുരുഷന്മാരില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലുള്ള അവയമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴ്‌ഭാഗത്തായി, മലാശയത്തിന് മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാന്‍സര്‍, പ്രായമായ പുരുഷന്‍മാരിലാണ് സാധാരണയായി കാണപ്പെടുന്നത്.

ലഭിച്ചത് ആയിരത്തിലധികം അല്‍ഗോരിതങ്ങള്‍

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയത്തിനും രോഗ ശമനത്തിനും ധാരാളം കണ്ടുപിടിത്തങ്ങളാണ് ശാസ്ത്രലോകത്ത് നടന്നുവരുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ മികച്ച രോഗ നിര്‍ണയത്തിന് നിര്‍മിത ബുദ്ധി (Artificial Intelligence) ഉപയോഗിക്കാനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുകയാണ് ഇപ്പോള്‍. സയൻസ് ജേണലായ 'നേച്ചർ മെഡിസിനി'ൽ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇക്കാര്യം പറയുന്നത്.

10,000 ത്തിലധികം എ.ഐ (Artificial Intelligence) പ്രോസ്റ്റേറ്റ് ബയോപ്‌സികൾ (ക്യാന്‍സര്‍ രോഗ പരിശോധന) കണ്ടുപിടിക്കാൻ ഗവേഷകർ ആഗോള മത്സരം സംഘടിയ്‌ക്കുകയുണ്ടായി. 65 രാജ്യങ്ങളിൽ നിന്നുള്ള 1,000-ലധികം എ.ഐ ഡെവലപ്പർമാരാണ് മത്സരത്തിൽ പങ്കെടുത്തത്. രോഗനിർണയത്തിലെ കൃത്യതയ്ക്കായി 1,010 അൽഗോരിതങ്ങള്‍ അയച്ചുകിട്ടിയതായി ലേഖനം പറയുന്നു. രോഗസ്വഭാവം, ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയായ പാത്തോളജി അഥവാ രോഗനിദാനശാസ്ത്ര രംഗത്തിന് വലിയ മുതല്‍ക്കൂട്ടാവുന്നതായിരുന്നു ഗവേഷകരുടെ ഈ ശ്രമം.

മരണം കുറയ്‌ക്കാന്‍ രോഗനിര്‍ണയം പ്രധാനം

പാത്തോളജിയിൽ എ.ഐ ഉപയോഗിക്കുന്നതിലെ ഏറ്റവും വലിയ മത്സരമായി ഇത് മാറുകയുണ്ടായി. യൂറോപാത്തോളജിസ്റ്റുകളും ജനറൽ പാത്തോളജിസ്റ്റുകളും നടത്തിയ രോഗനിർണയങ്ങൾക്കെതിരായി അവരുടെ പ്രകടനം അളക്കാൻ 15 അൽഗോരിതങ്ങളാണ് തെരഞ്ഞെടുത്തത്. ''വിവിധ രോഗികളിലും പാത്തോളജി ലാബുകളിലും യു.എസിലെയും യൂറോപ്പിലെയും യൂറോപാത്തോളജിസ്റ്റുകളുടെ വിദഗ്‌ധ പാനലുകലും വികസിപ്പിച്ച റഫറൻസ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എ.ഐ അൽഗോരിതങ്ങളുടെ ആദ്യത്തെ സ്വതന്ത്ര വിലയിരുത്തൽ നടത്തിയത്''. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിലെ പാത്തോളജി ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ പാത്തോളജിസ്റ്റ് പ്രൊഫസർ ബ്രെറ്റ് ഡെലാഹണ്ട് പറയുന്നു.

പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരിൽ ഏറ്റവും സാധാരണയായി സംഭവിക്കുന്ന രണ്ടാമത്തെ ക്യാൻസറും പൊതുഗണത്തില്‍ പെടുന്ന നാലാമത്തെ ക്യാൻസറുമാണ്. 2020ൽ 14 ലക്ഷത്തിലധികം പേര്‍ക്കാണ് ആഗോളതലത്തിൽ രോഗം ബാധിച്ചത്. മൂന്ന് ലക്ഷത്തിലധികം മരണങ്ങളും രേഖപ്പെടുത്തുകയുണ്ടായി. കൃത്യമായ രോഗനിർണയം നടത്തുന്നത് മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് പ്രധാനമാണെന്ന് ഡെലാഹണ്ട് പറഞ്ഞു.

നിര്‍മിത ബുദ്ധി നല്‍കുക, വലിയ നേട്ടങ്ങള്‍

'പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ബയോപ്‌സികളുടെ വിലയിരുത്തൽ നിർണായകമാണ്. എന്നാൽ വ്യത്യസ്‌ത പാത്തോളജിസ്റ്റുകൾ നടത്തിയ വിലയിരുത്തലുകളിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാകാം. ഈ രോഗത്തിന്‍റെ ഫലങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ എ.ഐ മോഡലുകൾ ഉപയോഗിക്കുന്നത് വലിയ നേട്ടമാകുമെന്നും അദ്ദേഹം പറയുന്നു.

പാത്തോളജിസ്‌റ്റുകള്‍ നടത്തുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗ നിര്‍ണയത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികള്‍ വരാന്‍ ഇടയുണ്ട്. പാത്തോളജിസ്റ്റുകളുടെ ജോലിഭാരം കുറയ്‌ക്കുക, എളുപ്പത്തില്‍ രോഗ നിര്‍ണയം നടത്തുക, മെച്ചപ്പെട്ട ഫലം കണ്ടെത്തുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ക്ക് നിര്‍മിത ബുദ്ധി വലിയ സംഭാവനകള്‍ ചെയ്യും.

ALSO READ: കുഞ്ഞുങ്ങളെ മുത്തുമ്പോള്‍! ഉമിനീരിലൂടെ പകരുന്നത് സ്നേഹവും സ്വഭാവവും

Last Updated : Jan 22, 2022, 10:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.