ETV Bharat / science-and-technology

ഗെയിമിങ് അനുഭവം കൂടുതല്‍ മികവുറ്റാതാക്കാം, വരുന്നു സാംസങ് ഒഡിസി ആര്‍ക്ക്

സാംസങ്ങിന്റെ ഒഡിസി ഗെയിമിങ് മോണിറ്റർ സെക്‌ഷനിലെ ഏറ്റവും പുതിയ മോഡലായ ഒഡിസി ആർക്ക് വളഞ്ഞ 55" പാനല്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

Samsung Odyssey Ark launching soon with lots of features  Samsung Odyssey Ark  Samsung Odyssey gaming monitor family  Samsung  Samsung Odyssey  samsung gaming new model  samsung new launches  samsung latest news  tech news today  ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങിന്റെ ഗെയിമിംഗ് സെക്‌ഷനിലെ പുതിയ മോഡലായ ഒഡീസി ആർക്ക് വിപണിയിലെത്തുന്നു  സാംസങ്ങിന്റെ ഒഡീസി ഗെയിമിംഗ് മോണിറ്റർ സെക്‌ഷന്‍  ഒഡീസി ആർക്ക്  സാംസങ് ഒഡീസി ആർക്ക്  സാംസങ്  സാംസങ് പുതിയ ലോഞ്ചുകള്‍  സാംസങ് ഏറ്റവും പുതിയ വാര്‍ത്തകള്‍  സാംസങ് പുതിയ വാര്‍ത്ത  ടെക്ക് വാര്‍ത്തകള്‍  ഇന്നത്തെ ടെക്ക് വ്ര്‍ത്തകള്‍
ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങിന്റെ ഗെയിമിംഗ് സെക്‌ഷനിലെ പുതിയ മോഡലായ ഒഡീസി ആർക്ക് വിപണിയിലെത്തുന്നു
author img

By

Published : Aug 16, 2022, 10:10 AM IST

സാംസങ്ങിന്റെ ഒഡീസി ഗെയിമിങ് മോണിറ്റർ സെക്‌ഷനിലെ ഏറ്റവും പുതിയ മോഡലായ ഒഡിസി ആർക്ക് (G97NB), 165Hz റിഫ്രഷ് റേറ്റ് പാനല്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വളഞ്ഞ 55" പാനലാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ജിഎസ്എം അരേന അനുസരിച്ച്, 1000ആര്‍ വളവുള്ള 55" 4K മോണിറ്ററാണ് ആർക്ക്, ഇത് 1 മീറ്റർ (3.3 അടി) ദൂരമുള്ള ഒരു വൃത്തതിന് തുല്യമാണ്.

16:9 ആണ് വീക്ഷണാനുപാതം, റെസലൂഷന്‍ 3,840നോടൊപ്പം 2160 പിക്‌സലിലും പുതിയ മോഡല്‍ ലഭ്യമാണ്. പാനൽ 14-ബിറ്റ് പ്രോസസ്സിംഗിനൊപ്പം മിനി എല്‍ഇഡിയും ഉപയോഗിക്കുന്നു. തിളക്കവും പ്രതിഫലനങ്ങളും കുറയ്ക്കുന്നതിന്, ഡിസ്പ്ലേയ്ക്ക് മാറ്റ് ഫിനിഷ് ഉണ്ട്.

കോക്ക്പിറ്റ് മോഡ് സ്‌ക്രീൻ 90 ഡിഗ്രി വരെ വളയ്ക്കുവാന്‍ സാധിക്കും. താഴെയുള്ള ഭാഗത്തിന് മാറ്റമുണ്ടാകില്ല. ഉയരമുള്ള ഭാഗമാണ് ഇഷ്‌ടാനുസൃതം വളയ്‌ക്കാന്‍ സാധിക്കുന്നത്. ഒഡീസി ആർക്കില്‍ ഓരോ കോണിലും ഒന്ന് വീതം നാല് സ്‌പീക്കറുകളുണ്ട്. മികച്ച ബിൽറ്റ്-ഇൻ ഓഡിയോ സിസ്റ്റവും രണ്ട് വൂഫറുകളും ഉള്ളതിനാല്‍ 45Hz വരെ കുറഞ്ഞ ഫ്രീക്വൻസി പ്രതികരണം നല്‍കുന്നു.

ബണ്ടിൽ ആർക്ക് ഡയൽ റിമോട്ട് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് നിരവധി മോണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു. 22.5" ആണ് നാല് മോണിറ്ററിന്‍റെയും സൈസ്.

16:9, 21:9, 32:9 വരെയുള്ള വീക്ഷണാനുപാതത്തിനും 55" നും 27" നും ഇടയില്‍ സ്‌ക്രീന്‍ നീക്കാന്‍ സാധിക്കുന്നു. സാംസങ് ടിവികൾക്കുള്ള റിമോട്ട് കൺട്രോളറുകൾക്ക് സമാനമായി, ആർക്ക് ഡയലും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.

നിരവധി ഗെയിമിങ് ഫീച്ചറുകളുമായാണ് മോണിറ്റർ വരുന്നത്. ഗെയിം ബാർ ഉപയോഗിച്ചുള്ള എല്ലാ ഫീച്ചറുകളിലും മോണിറ്റർ ലഭ്യമാണ്.

പുതുതായി വിപണിയിലിറങ്ങുന്ന മോണിറ്ററിന് പുതിയ പേരുകള്‍ നിശ്ചയിച്ചുകൊണ്ടിരിക്കുന്നു. എക്സ്ബോക്‌സ്‌, ജിഫോര്‍സ് നൗ, സ്റ്റാഡിയ പോലുള്ള നിരവധി പേരുകളാണ് നിലവില്‍ നിര്‍ദേശിക്കുന്നത്.

ടൈസന്റെ അത്യാധുനിക ഫീച്ചറുകളെല്ലാം മോണിറ്ററിൽ ലഭ്യമാണ്. കൂടാതെ, സാംസങ് സ്‌മാര്‍ട്‌തിങ്സ്, ആമസോണ്‍ അലക്‌സ എന്നിവയുടെ പിന്തുണയുമുണ്ട്. സാംസങ് ഒഡീസി ആര്‍ക്ക് ഗെയിമിങ് മോണിറ്ററിനായുള്ള ഓർഡറുകൾ ഇപ്പോള്‍ തന്നെ ആരംഭിച്ചിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. 3,500 യുഎസ് ഡോളറാണ് ഇതിന്‍റെ ആരംഭ വില

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.