സിയോള്‍: വീണ്ടും പുതിയ സുരക്ഷ അപ്‌ഡേഷന്‍ (Security Patch) അവതരിപ്പിച്ച് സാംസങ്. ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ ബ്രാൻഡിന്‍റെ പുതിയ എ 32 സീരീസിനാണ് ഈ അപ്‌ഡേഷന്‍. കമ്പനിയെ ഉദ്ദരിച്ച് ജി.എസ്.എം അരീനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ഈ മാസം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സാംസങ് അതിന്‍റെ സ്‌മാർട്ട്‌ഫോണുകൾക്കായി നിരവധി തവണ സുരക്ഷ പാച്ചുകൾ അവതരിപ്പിച്ചിരുന്നു. എ 32 ഫോര്‍ ജി മോഡലിനായി സുരക്ഷ അപ്‌ഡേഷന്‍ വീണ്ടും പുറത്തിറക്കിയതോടെ, കാലതമാസമില്ലാതെ അപ്‌ഡേഷന്‍ അവതരിപ്പിക്കുവന്ന സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി സാംസങ് മാറി.
എസ്.എം-എ.325.എന്‍ എന്ന മോഡൽ ഐഡന്‍റിഫിക്കേഷനുള്ള ഗാലക്‌സി എ 32 സ്‌മാര്‍ട്ട്‌ഫോണുകളുടെ അപ്‌ഡേഷന്‍ നിലവിൽ ഫേംവെയർ പതിപ്പായ എ.325.എന്‍.കെ.എസ്.യു 1 ബി.വി.എഫ് 2 ഉപയോഗിച്ച് കമ്പനി ആസ്ഥാനമായ ദക്ഷിണ കൊറിയയിൽ രേഖപ്പെടുത്തും. എ32 ന് അപ്‌ഡേറ്റ് ലഭിച്ചിട്ടില്ലെങ്കിൽ, ഫോണിലെ സെറ്റിംങ്‌സില്‍ അപ്‌ഡേറ്റ് മെനു ക്ളിക്ക് ചെയ്‌ത് നേരിട്ട് പരിശോധിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചു.