ലണ്ടൻ: പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്‌ടിക്കുന്ന ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ ശാസ്‌ത്രലോകം നാളുകളായി ശ്രമിക്കുന്നു. ഇതിനായി നടത്തിയ ഒരു കൂട്ടം ശാസ്‌ത്രജ്ഞരുടെ പഠനം ഫലം കണ്ടിരിയ്ക്കുകയാണിപ്പോള്‍. പുതിയ എൻസൈം (രാസാഗ്നി) വികസിപ്പിച്ചെടുത്താണ് ശാസ്‌ത്രജ്ഞര്‍ പുത്തന്‍ പ്രതീക്ഷ നല്‍കുന്നത്.
ഈ ഗവേഷണം ഒരു ചവിട്ടുപടി
പോളിയെത്തിലിൻ ടെറഫ്‌തലേറ്റ് (പി.ഇ.ടി), പ്ലാസ്റ്റിക്കിന്‍റെ കെമിക്കൽ ബിൽഡിങ് ബ്ലോക്കുകളിലൊന്നായ ടെറഫ്‌തലേറ്റിനെ (ടി.പി.എ) ഇല്ലായ്‌മ ചെയ്യാന്‍ സഹായിക്കുന്ന എൻസൈമിന്‍റെ ഘടന അവര്‍ വികസിപ്പിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാനീയങ്ങളുടെ കുപ്പികൾ, വസ്‌ത്രങ്ങൾ, പരവതാനികൾ എന്നിവ നിർമിക്കാനാണ് സാധാരണഗതിയില്‍ പി.ഇ.ടി ഉപയോഗിക്കുന്നത്. 'ദി പ്രൊസിഡിങ്‌സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസില്‍' (പി.എൻ.എ.എസ്) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.
മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ജെൻ ഡുബോയിസും പോർട്ട്സ്‌മൗത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ജോൺ മക്‌ഗീഹാനും ചേർന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. 2018 ലാണ് പോളിയെത്തിലിൻ ടെറഫ്‌തലേറ്റ് പ്ലാസ്റ്റിക്കിനെ തകർക്കാൻ കഴിയുന്ന പ്രകൃതിദത്ത എൻസൈം രൂപകൽപ്പന ചെയ്യുന്നതിനാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഗവേഷണം ആരംഭിക്കുന്നത്. ഈ ഗവേഷണം തെർമോപ്ലാസ്റ്റിക് പോളിമൈഡ് കൈകാര്യം ചെയ്യുന്നതിനുള്ള ചവിട്ടുപടിയാകുമെന്ന് ശാസ്‌ത്രലോകം വിലയിരുത്തുന്നു.
നയിക്കുന്നത് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലേക്ക്
പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസർ ഡുബോയിസ് പറയുന്നു. "എത്തിലിൻ ഗ്ലൈക്കോൾ നിരവധി ഉപയോഗങ്ങളുള്ള ഒരു രാസവസ്‌തുവാണ്. ഇത് നിങ്ങളുടെ കാറിൽ ഉപയോഗിക്കുന്ന ആന്‍റി ഫ്രീസില്‍ (എന്‍ജിന്‍ തണുപ്പിക്കുവാനുപയോഗിക്കുന്ന പദാര്‍ഥം) ഉള്‍പ്പെട്ട ഒന്നാണ്. ഉദാഹരണത്തിന് ടി.പി.എയ്ക്ക്, പി.ഇ.ടിയുടെ പുറത്ത് ധാരാളം ഉപയോഗങ്ങൾ ഇല്ല. അല്ലെങ്കിൽ മിക്ക ബാക്‌ടീരിയകൾക്കും ദഹിപ്പിക്കാൻ കഴിയുന്ന ഒന്നല്ല ഇത്.''
എന്നിരുന്നാലും, പി.ഇ.ടി ഉപയോഗിക്കുന്ന ബാക്‌ടീരിയയിൽ നിന്നുള്ള എൻസൈം കൈയുറയിൽ, ഒരു കൈ പോലെ ടി.പി.എയെ തിരിച്ചറിയുന്നുവെന്ന് പോര്‍ട്‌സ്‌മൗത്ത് ടീം വെളിപ്പെടുത്തുന്നു. എം.എസ്.യുവിലെ ഞങ്ങളുടെ സംഘം, ടി.പി.എ.ഡി.ഒ എന്ന് വിളിക്കപ്പെടുന്ന എൻസൈം ടി.പി.എയെ തകര്‍ക്കുന്നതായി കണ്ടെത്തി. അതിശയകരമായ രീതിയില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതായി പറയാം''. ഡുബോയിസ് വിശദീകരിച്ചു.
ഓരോ വർഷവും 400 ദശലക്ഷത്തിലധികം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നു. അതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരങ്ങളാവുന്നു. ടി.പി.എ.ഡി.ഒ പോലുള്ള ബാക്‌ടീരിയൽ എൻസൈമുകൾ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വെല്ലുവിളി നേരിടാനും ഇത്തരത്തിലുള്ളതിനെ മൂല്യവത്തായ ഉത്‌പന്നങ്ങളാക്കി മാറ്റാൻ കഴിയുന്ന ജൈവ സംവിധാനങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കും.
രൂപപ്പെടുത്തിയത് എൻസൈമിന്‍റെ വിശദമായ ത്രി ഡി ഘടന
"കുറച്ച് വർഷങ്ങളായി എൻസൈമുകളുടെ എന്‍ജിനിയറിങില്‍ പി.ഇ.ടി പ്ലാസ്റ്റിക്കിനെ നിർമാണ ബ്ലോക്കുകളായി വിഘടിപ്പിക്കുന്നതിൽ അവിശ്വസനീയമായ പുരോഗതി ഉണ്ടായിട്ടുണ്ട്''. യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോർ എൻസൈം ഇന്നൊവേഷൻ ഡയറക്‌ടറായ പ്രൊഫസർ മക്‌ഗീഹാൻ പറയുന്നു. ഈ പ്രവര്‍ത്തനം ഒരു ഘട്ടം കൂടി മുന്നോട്ട് പോയി, ബ്ലോക്കുകളുടെ നിര്‍മാണത്തില്‍ ലളിതമായ തന്മാത്രകളാക്കി മാറ്റാൻ കഴിയുന്ന കാസ്‌കേഡിലെ ആദ്യത്തെ എൻസൈമിലേക്ക് നോക്കുന്നു. എൻസൈമുകൾ ഉൾപ്പെടുന്ന തുടർച്ചയായ പ്രതിപ്രവർത്തനങ്ങളുടെ ഒരു ശ്രേണിയാണ് എൻസൈമാറ്റിക് കാസ്കേഡ്.
സുസ്ഥിര രാസവസ്‌തുക്കളും മറ്റു വസ്‌തുക്കളും ഉത്‌പാദിപ്പിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് അവശ്യ ഉത്‌പന്നങ്ങള്‍ നിർമിക്കുന്നതിനും ബാക്‌ടീരിയകള്‍ ഉപയോഗിക്കാവുന്നതാണ്. "ഡയമണ്ട് ലൈറ്റ് സോഴ്‌സില്‍ ശക്തമായ എക്‌സ്-റേ ഉപയോഗിച്ച്, ടി.പി.എ.ഡി.ഒ എൻസൈമിന്‍റെ വിശദമായ ത്രി ഡി ഘടന സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഈ സങ്കീർണ എൻസൈമിന്‍റെ പതിപ്പുകൾ നിർണായകമായ പ്രതികരണം എങ്ങനെ നിർവഹിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നുവെന്നും പ്രൊഫസർ മക്‌ഗീഹാൻ വ്യക്കമാക്കുന്നു.
ALSO READ: ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ 'ക്രൂപ്പി'ന് കാരണമാകുന്നതായി പഠനം