ബെംഗളൂരു: കര്‍ണാടകയിലെ യല്ലപൂരില്‍ അപൂര്‍വയിനം ശുദ്ധജല ഞണ്ടിനെ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥനായ പരശുരാമ ഭജൻത്രി, പരിസ്ഥിതി നിരീക്ഷകനായ ഗോപാലകൃഷ്‌ണ ഹെഗ്‌ഡെ, സമീരകുമാർ പതി, തേജസ് താക്കറെ എന്നിവരാണ് ഘടിയാന ഇനത്തില്‍പ്പെട്ട ഞണ്ടിനെ കണ്ടെത്തിയത്. വെള്ളുത്ത ശരീരവും ഇരുണ്ട പര്‍പ്പിള്‍ കളറുമുള്ള ഇതിന് 'ഘടിയാന ദ്വിവർണ' എന്ന് പേരിട്ടു.
ഘടിയാന ദ്വിവര്‍ണയെന്ന പേര് സംസ്‌കൃത വാക്കുകളില്‍ നിന്നെടുത്തതാണ്. ദ്വി (രണ്ട്) നിറങ്ങൾ (വർണ്ണം) എന്നീ വാക്കുകള്‍ സംയോജിപ്പിച്ചാണ് പേര് നല്‍കിയത്. ലോകത്ത് 4000 ഇനം വ്യത്യസ്‌ത ഇനം ഞണ്ടുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 125 വ്യത്യസ്‌ത ഇനത്തെ ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 13 എണ്ണം ഘടിയാന ഇനത്തില്‍പ്പെട്ട ശുദ്ധജല ഞണ്ടുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പുതുതായി കണ്ടെത്തിയ ഞണ്ട് ഇതില്‍ 14-ാമത്തെ ശുദ്ധജല ഞണ്ടാണ്. ഘടിയാന ഞണ്ടുകള്‍ പ്രത്യേക നിറങ്ങളുള്ള കൂടുതല്‍ ആകര്‍ഷകമായ ഞണ്ടുകളാണെന്ന് ഗവേഷക സംഘം പറഞ്ഞു. പശ്ചിമഘട്ടത്തിലെ പാറകളിലാണ് ഈ ഞണ്ടുകൾ കൂടുതലായും കാണപ്പെടുന്നത്. ചെറിയ പുഴുക്കളും ആര്‍ഗകളുമാണ് ഇവയുടെ ഭക്ഷണം.