ന്യൂഡല്‍ഹി : റഷ്യന്‍ ഭരണകൂടം ഫേസ്ബുക്കിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. റഷ്യന്‍ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് ഫേസ്‌ബുക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി.
നാല് റഷ്യൻ മാധ്യമങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത ഉള്ളടക്കത്തിന്‍റെ വസ്‌തുതാ പരിശോധനയും ലേബലിങും നിർത്തിവയ്ക്കാന്‍ റഷ്യൻ ഭരണകൂടം മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. മെറ്റ ഈ ആവശ്യം നിരസിച്ചപ്പോള്‍ കമ്പനിക്ക് കീഴിലുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് റഷ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നുവെന്ന് മെറ്റ ഗ്ലോബൽ അഫയേഴ്‌സ് വൈസ് പ്രസിഡന്‍റ് നിക്ക് ക്ലെഗ് പറഞ്ഞു.
-
Ordinary Russians are using @Meta's apps to express themselves and organize for action. We want them to continue to make their voices heard, share what’s happening, and organize through Facebook, Instagram, WhatsApp and Messenger. pic.twitter.com/FjTovgslCe
— Nick Clegg (@nickclegg) February 25, 2022 " class="align-text-top noRightClick twitterSection" data="
">Ordinary Russians are using @Meta's apps to express themselves and organize for action. We want them to continue to make their voices heard, share what’s happening, and organize through Facebook, Instagram, WhatsApp and Messenger. pic.twitter.com/FjTovgslCe
— Nick Clegg (@nickclegg) February 25, 2022Ordinary Russians are using @Meta's apps to express themselves and organize for action. We want them to continue to make their voices heard, share what’s happening, and organize through Facebook, Instagram, WhatsApp and Messenger. pic.twitter.com/FjTovgslCe
— Nick Clegg (@nickclegg) February 25, 2022
Also read: റഷ്യയിലും യുക്രൈനിലും ട്വിറ്ററിലെ പരസ്യങ്ങള്‍ നീക്കി കമ്പനി
റഷ്യയിലെ സാധാരണക്കാര്‍ അവരുടെ നിലപാടുകള്‍ പ്രകടിപ്പിക്കാനും സംഘടിക്കാനും ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള തങ്ങളുടെ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് തുടരണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും നിക്ക് ക്ലെഗ് വ്യക്തമാക്കി.
2020 ഒക്‌ടോബർ മുതൽ ഏകദേശം 23 തവണ റഷ്യൻ മാധ്യമങ്ങളെ മെറ്റ സെന്‍സർ ചെയ്‌തെന്നാണ് റഷ്യന്‍ ഭരണകൂടത്തിന്‍റെ ആരോപണം.