ETV Bharat / science-and-technology

ഇന്ത്യൻ നിർമിത ഡ്രോൺ; 'ദ്രോണി' അവതരിപ്പിച്ച് മഹേന്ദ്ര സിങ് ധോണി

author img

By

Published : Oct 10, 2022, 1:14 PM IST

Updated : Oct 10, 2022, 3:48 PM IST

ഇന്ത്യൻ നിർമിത ക്വാഡ്‌കോപ്റ്റർ കൺസ്യൂമർ ക്യാമറ ഡ്രോണാണ് 'ദ്രോണി'.

Mahendra Singh Dhoni  Droni  Garuda Aerospace  quadcopter consumer camera drone  Drone  Kisan Drone  ഇന്ത്യൻ നിർമിത ഡ്രോൺ  മഹേന്ദ്ര സിങ് ധോണി  ദ്രോണി  ചെന്നൈ  തമിഴ്‌നാട്  ക്വാഡ്‌കോപ്റ്റർ കൺസ്യൂമർ ക്യാമറ  ഗരുഡ എയ്‌റോസ്‌പേസ്‌
ഇന്ത്യൻ നിർമിത ഡ്രോൺ; 'ദ്രോണി' അവതരിപ്പിച്ച് മഹേന്ദ്ര സിങ് ധോണി

ചെന്നൈ(തമിഴ്‌നാട്): ഇന്ത്യൻ നിർമിത ഡ്രോൺ ക്യാമറ 'ദ്രോണി' അവതരിപ്പിച്ച് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. ക്വാഡ്‌കോപ്റ്റർ കൺസ്യൂമർ ക്യാമറ ഡ്രോണാണ് 'ദ്രോണി'. ചെന്നൈ ആസ്ഥാനമായ സ്‌റ്റാർട്ട്‌അപ്പ് കമ്പനിയായ ഗരുഡ എയ്‌റോസ്‌പേസാണ് ഡ്രോൺ നിർമിച്ചത്.

ഇന്നലെ(09.10.2022) ചെന്നെയിൽവച്ച് നടന്ന ചടങ്ങിലാണ് ഡ്രോൺ പുറത്തിറക്കിയത്. കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണ് ധോണി. വിവിധ നിരീക്ഷണ ആവശ്യങ്ങൾക്കായി 'ദ്രോണി' ഉപയോഗിക്കാം. ഈ വർഷം അവസാനത്തോടെ വിപണിയിൽ ഡ്രോൺ ലഭ്യമാകുമെന്നും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു.

കാർഷിക ആവശ്യങ്ങൾക്കായി 'കിസാൻ ഡ്രോണും' ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) കമ്പനി പുറത്തിറക്കി. ബാറ്ററിയിലാണ് കിസാൻ ഡ്രോൺ പ്രവർത്തിക്കുന്നത്. പ്രതിദിനം 30 ഏക്കറോളം സ്ഥലത്ത് കീടനാശിനി തളിക്കാൻ ഈ ഡ്രോൺ ഉപയോഗിച്ച് സാധിക്കും. കീടനാശിനി തളിക്കൽ, സോളാർ പാനൽ വൃത്തിയാക്കൽ, വ്യാവസായിക പൈപ്പ്‌ലൈൻ പരിശോധനകൾ, പൊതു അറിയിപ്പുകൾ നൽകൽ, വിതരണം ചെയ്യൽ, മാപ്പിങ്, സർവേയിങ്‌ എന്നിവയ്‌ക്ക് കർഷകരെ സഹായിക്കുന്ന ഡ്രോണാണ് 'കിസാൻ ഡ്രോൺ'.

Last Updated : Oct 10, 2022, 3:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.