ETV Bharat / science-and-technology

പറന്നുയര്‍ന്നത് എട്ട് കിലോമീറ്റര്‍ മാത്രം ; വിക്ഷേപണത്തിനിടെ തകര്‍ന്നുവീണ് ബ്ലൂ ഒറിജിന്‍ റോക്കറ്റ് - വീഡിയോ

ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയാണ് ബ്ലൂ ഒറിജിന്‍. 36 പരീക്ഷണ ദൗത്യങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ ന്യൂ ഷെപ്പേർഡ് റോക്കറ്റാണ് തകര്‍ന്നുവീണത്

ബ്ലൂ ഒറിജിന്‍  ന്യൂ ഷെപ്പേർഡ് റോക്കറ്റ്  ന്യൂ ഷെപ്പേർഡ് റോക്കറ്റ് തകര്‍ന്നു  ജെഫ് ബെസോസ്  ബ്ലൂ ഒറിജിന്‍ വെസ്റ്റ് ടെക്‌സാസ് വിക്ഷേപണ കേന്ദ്രം  jeff bezos  blue origin  blue origin rocket launch failure  New Shepard spacecraft  NS23 Failure
പറന്നുയര്‍ന്നത് എട്ട് കിലോമീറ്റര്‍ മാത്രം, വിക്ഷേപണത്തിനിടെ തകര്‍ന്ന് വീണ് ബ്ലൂ ഒറിജിന്‍ റോക്കറ്റ്
author img

By

Published : Sep 13, 2022, 1:24 PM IST

വാഷിങ്ടണ്‍ : ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വികസിപ്പിച്ച ന്യൂ ഷെപ്പേർഡ് റോക്കറ്റ് വിക്ഷേപണത്തിനിടെ തകര്‍ന്നു. ബഹിരാകാശ സഞ്ചാരികളില്ലാത്ത പേലോഡ് ദൗത്യത്തിന്‍റെ ഭാഗമായി വിക്ഷേപണം നടത്തിയ റോക്കറ്റാണ് തകര്‍ന്നുവീണത്. ബ്ലൂ ഒറിജിനിന്‍റെ വെസ്റ്റ് ടെക്‌സാസ് കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്‌ച (12.09.2022) രാവിലെയായിരുന്നു വിക്ഷേപണം.

ടേക്കോഫ് നടത്തി ഒരു മിനിട്ടിന് ശേഷമാണ് റോക്കറ്റ് തകര്‍ന്നുവീണത്. ഭൂമിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരം പിന്നിട്ട ന്യൂ ഷെപ്പേർഡ് ബൂസ്റ്ററിന്‍റെ എഞ്ചിനുകളില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. അതേസമയം റോക്കറ്റില്‍ നിന്ന് പേടകത്തെ വിജയകരമായി വേര്‍പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

  • During today’s flight, the capsule escape system successfully separated the capsule from the booster. The booster impacted the ground. There are no reported injuries; all personnel have been accounted for.

    — Blue Origin (@blueorigin) September 12, 2022 " class="align-text-top noRightClick twitterSection" data=" ">

റോക്കറ്റില്‍ നിന്നും പേടകം വേര്‍പെടുന്നതിന്‍റെയും സുരക്ഷിതമായി ഭൂമിയില്‍ പതിക്കുന്നതിന്‍റെയും ഹ്രസ്വ വീഡിയോ ബ്ലൂ ഒറിജിന്‍ കമ്പനി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മുഴുവന്‍ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 36 പരീക്ഷണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ എന്‍എസ്-23 ഓഗസ്റ്റ് അവസാനത്തോടെ വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വൈകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.