ഹൈദരാബാദ്: കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ആരുമാകട്ടെ വിവരങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവയ്ക്കാന്‍ നാം ഉപയോഗിക്കുന്ന മാധ്യമമാണ് വാട്‌സ്‌ആപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്‌ടിക്കുന്നു. ഗ്രൂപ്പുകളിലെ ചില പോസ്റ്റുകള്‍ ചിലയിടങ്ങളിലെങ്കിലും വിവാദത്തിന് കാരണമാകുന്നു. ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ക്കാണ് ഇതെല്ലാം തലവേദന ആകുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതും അപമാനിക്കുന്നതുമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ തടയാനാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചില ഗ്രൂപ്പുകളില്‍ വിവാദമാകുന്ന പോസ്റ്റുകള്‍ മറ്റ് ഗ്രൂപ്പുകളിലേക്കും ചിലര്‍ പങ്കുവയ്ക്കുന്നു. എന്നിട്ട് അതിനെ അപലപിക്കുന്നു. ഇത് പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കുകയും ഗ്രൂപ്പുകള്‍ തമ്മില്‍ രാഷ്ട്രീയസംഘട്ടനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അഡ്‌മിന്‍മാരെ ത്രിശങ്കുവിലാക്കുന്നു.
ചിലര്‍ രാഷ്ട്രീയ പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്ന് നിര്‍ദേശിക്കുന്നു. ചിലരാകട്ടെ അല്‍പ്പം കൂടി കടന്ന് സെറ്റിങുകള്‍ മാറ്റുന്നു. തങ്ങളുടെ കോളനി ഗ്രൂപ്പില്‍ അറുനൂറ് പേരുണ്ടെന്ന് തെലങ്കാനയിലെ മഹേശ്വര്‍ മണ്ഡലത്തിലെ ഒരു കോളനി ഗ്രൂപ്പിന്‍റെ അഡ്‌മിന്‍ പറയുന്നു. ഇതില്‍ 20 പേര്‍ അഡ്‌മിന്‍മാരാണ്. ഇപ്പോള്‍ താന്‍ സെറ്റിങ്‌സ് മാറ്റി. തനിക്ക് മാത്രമേ ഇപ്പോള്‍ പോസ്റ്റുകള്‍ ചെയ്യാന്‍ കഴിയൂ എന്നും ഇദ്ദേഹം പറയുന്നു. അത് കൊണ്ട് തന്നെ പുതിയ തെരഞ്ഞെടുപ്പ് നിയമങ്ങളൊന്നും ലംഘിക്കപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചില ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കാമറെഡ്ഡി ജില്ലയിലെ എല്ലാ റെഡ്ഡി മണ്ഡലത്തിലെ ഗ്രാമങ്ങളുടെയും കോളനികളുടെയും ഗ്രൂപ്പുകളില്‍ കോണ്‍സ്റ്റബിള്‍മാരോ എസ്ഐമാരോ അംഗങ്ങളായിട്ടുണ്ട്. അത് മൂലം പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ പൊലീസിന് സാധിക്കുന്നു. വിവാദ പോസ്റ്റുകള്‍ അഡ്‌മിന്‍മാര്‍ നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ വിഭാഗീയതയ്ക്ക് ഇടയാക്കുമെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. രാഷ്ട്രീയ വിവാദങ്ങളില്‍ പെടാതിതിരിക്കാന്‍ ചിലര്‍ ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്ത് പോകുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ തിരിച്ചെത്തുമെന്നാണ് അഡ്‌മിന്‍മാരുടെ പ്രതീക്ഷ.