ന്യൂഡൽഹി: അൾട്രാ എച്ച്ഡിയിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന എൽജിയുടെ ഏറ്റവും പുതിയ എർഗോ ഫോർ കെ മോണിറ്ററായ 'എൽജി 32യുഎൻ880' ഇന്ത്യയിൽ അവതരിപ്പിച്ചു. 59,999 രൂപ വിലയിലാണ് എർഗോ ഫോർ കെ മോണിറ്റർ ഇന്ത്യയിലെത്തിയിരിക്കുന്നത്. 31.5 ഇഞ്ചിൽ 3840x2166 റെസല്യൂഷൻ നൽകുന്ന മോണിറ്റർ മികച്ച പോസ്റ്ററുകൾ തയ്യാറാക്കാനുള്ള ഹൈ ഡിഗ്രി അഡ്‌ജസ്റ്റബിൾ ടോൺ റെയിഞ്ചോട് കൂടിയാണ് ലഭിക്കുന്നത്.
അഡ്‌ജസ്റ്റബിൾ ടോൺ റെയിഞ്ചിന്‍റെ സഹായത്താൽ മികച്ച രീതിയിൽ കസ്റ്റമൈസ് ചെയ്ത് ഒരു വർക്ക് സ്റ്റേഷൻ നിർമിക്കാൻ സാധിക്കും. അൾട്രാ എച്ച്.ഡിയോടു കൂടിയ ഈ ഫോർകെ ഐപിഎസ് ഡിസ്‌പ്ലേ എച്ച്.ഡി.ആർ10ൽ അധിഷ്ടിതമായതിനാൽ മികച്ച ഇമേജ് ക്വോളിറ്റിയും ഡിസിഐ പി3 95 ശതമാനം ക്യതമായ കളറും നൽകുന്നു. കൂടാതെ മികച്ച കോമ്പാക്റ്റ് ഡിസൈൻ ചുരുങ്ങിയ സ്ഥലം പ്രയോജനപ്പെടുക്കൊണ്ട് തന്നെ മോണിറ്റർ സെറ്റ് അപ്പ് ചെയ്യാൻ സഹായിക്കുന്നു.
എർഗോയിൽ നൽകിയിരിക്കുന്ന യുഎസ്ബി സി ടൈപ്പ് കേബിൾ, സിംഗിൾ കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാനും വേഗതയേറിയ ഡേറ്റ കൈമാറ്റത്തിനും സഹായിക്കുന്നു. സിഇഎസ് 2020 അവാർഡുകളിൽ കമ്പ്യൂട്ടർ പെരിഫെറൽസ് ആന്‍റ് ആക്‌സസറീസ് വിഭാഗത്തിലെ ഇന്നൊവേഷൻ അവാർഡും എർഗോ നേടിയിരുന്നു.