ETV Bharat / science-and-technology

'കൂടെ നിന്നാലും, പോയാലും നന്ദി' ; ട്വിറ്റര്‍ ജീവനക്കാര്‍ നാളെ തന്നെ മറുപടി അറിയിക്കണമെന്ന അന്ത്യശാസനവുമായി ഇലോണ്‍ മസ്‌ക് - യുഎസ്

ട്വിറ്ററില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ വ്യാഴാഴ്‌ച (നാളെ) വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ മറുപടി അറിയിക്കണമെന്ന് വ്യക്തമാക്കി ഉടമ ഇലോണ്‍ മസ്‌ക്, ഏറെ വഴിത്തിരിവാകാവുന്ന ട്വിറ്റർ 2.0 നിര്‍മിക്കാന്‍ ജീവനക്കാർ അങ്ങേയറ്റം കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും വിശദീകരണം

Elon Musk  Confirmation  Twitter  Twitter employees  ട്വിറ്റര്‍  ട്വിറ്റര്‍ ജീവനക്കാര്‍  ഇലോണ്‍ മസ്‌ക്  മസ്‌ക്  വ്യാഴാഴ്‌ച  ട്വിറ്റര്‍ ഉടമ  ജീവനക്കാർ  സാന്‍ ഫ്രാന്‍സിസ്‌കോ  യുഎസ്  ഇമെയില്‍
'കൂടെ നിന്നാലും, പോയാലും നന്ദി'; ട്വിറ്റര്‍ ജീവനക്കാര്‍ നാളെ തന്നെ മറുപടി അറിയിക്കണമെന്ന അന്ത്യശാസനവുമായി ഇലോണ്‍ മസ്‌ക്
author img

By

Published : Nov 16, 2022, 10:54 PM IST

സാന്‍ ഫ്രാന്‍സിസ്‌കോ (യുഎസ്) : ട്വിറ്ററില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജീവനക്കാര്‍ വ്യാഴാഴ്‌ച (നാളെ) വൈകുന്നേരത്തിനുള്ളില്‍ തീരുമാനിക്കണമെന്നറിയിച്ച് ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഒരു സോഫ്‌റ്റ്‌വെയര്‍ സെര്‍വര്‍ കമ്പനിയാണെന്നും അതിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ വ്യാഴാഴ്‌ച (നാളെ) വൈകുന്നേരം അഞ്ചുമണിക്ക് ഉള്ളില്‍ തീരുമാനം അറിയിക്കണമെന്നുമാണ് ഇലോണ്‍ മസ്‌കിന്‍റെ അന്ത്യശാസനം. ഒക്‌ടോബര്‍ അവസാനത്തോടെ 44 ബില്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മസ്‌ക് നവംബര്‍ നാലിന് കമ്പനി ഏറ്റെടുത്തതോടെ വലിയൊരു ശതമാനം മുഴുവന്‍ സമയ തൊഴിലാളികളെ പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു.

പുതിയ ട്വിറ്ററിന്‍റെ ഭാഗമാകണമെങ്കില്‍ ഇമെയിലില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി അതെ (യെസ്) എന്ന് ക്ലിക്ക് ചെയ്യണമെന്ന് ഇലോണ്‍ മസ്‌ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇമെയിലിന് മറുപടി നല്‍കാന്‍ വ്യാഴാഴ്‌ച (നാളെ) വൈകുന്നേരം അഞ്ചുമണിവരെ സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മറുപടി നല്‍കാത്തപക്ഷം ജീവനക്കാര്‍ ഇമെയിലില്‍ പറഞ്ഞിട്ടുള്ളതുപോലെ മൂന്നുമാസത്തെ വേര്‍പിരിയല്‍ കാലയളവിലേക്ക് പ്രവേശിക്കും. അതേസമയം നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും ട്വിറ്റര്‍ വിജയിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദിയെന്നും മസ്‌ക് വ്യക്തമാക്കി.

ഏറെ വഴിത്തിരിവാകാവുന്ന ട്വിറ്റർ 2.0 നിര്‍മിക്കാന്‍ ജീവനക്കാർ അങ്ങേയറ്റം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇതിന്‍റെ വിജയത്തിന് തീവ്രതയേറിയ നീണ്ട മണിക്കൂറുകള്‍ ആവശ്യമാണെന്നും ഇലോണ്‍ മസ്‌ക് കുറിച്ചു. ടീമിലുള്‍പ്പെടുന്ന വലിയൊരു വിഭാഗം കോഡിങ് ജീവനക്കാര്‍ക്കൊപ്പം ട്വിറ്ററും മികച്ച രീതിയിലേക്ക് നയിക്കപ്പെടുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.