ETV Bharat / science-and-technology

വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം, സമർഥിക്കാൻ വ്യാജ വാർത്തയും; ചാറ്റിജിപിടിക്കെതിരെ പരാതിയുമായി അധ്യാപകൻ

author img

By

Published : Apr 6, 2023, 2:25 PM IST

ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ലോ പ്രൊഫസറായ ജോനാഥൻ ടർലിയാണ് തനിക്കെതിരെ ചാറ്റ്‌ജിപിടി വ്യാജ വാർത്ത സൃഷ്‌ടിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്.

ChatGPT  chatbot  ChatGPT falsely accuses innocent professor  AI  Artificial Intelligence  AI chatbot  false sexual harassment accusation  ChatGPT sexual harassment  ചാറ്റ്‌ജിപിടി  ഓപ്പൺഎഐ  ചാറ്റ്‌ജിപിടിക്കെതിരെ പരാതി  ചാറ്റ്‌ജിപിടിക്കെതിരെ പരാതിയുമായി പ്രൊഫസർ  ജോർജ്ജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി  George Washington University  ബ്രയാൻ ഹുഡ്  എഐ  ചാറ്റിജിപിടിക്കെതിരെ പരാതിയുമായി അധ്യാപകൻ
ചാറ്റിജിപിടിക്കെതിരെ പരാതിയുമായി അധ്യാപകൻ

സാൻ ഫ്രാൻസിസ്‌കോ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സെർച്ച് എൻജിൻ സോഫ്റ്റ്‌വെയറായ ചാറ്റ്‌ജിപിടി തന്നെ ലൈംഗിക പീഡനക്കേസിലെ പ്രതിയായി ചിത്രീകരിച്ചു എന്ന പരാതിയുമായി ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ. യൂണിവേഴ്‌സിറ്റിയിലെ ലോ പ്രൊഫസറായ ജോനാഥൻ ടർലിയാണ് വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച നിയമ പണ്ഡിതരുടെ പേരിൽ തന്‍റെ പേരും ഉൾപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഗവേഷണ പഠനത്തിന്‍റെ ഭാഗമായി ജോനാഥൻ ടർലിയുടെ സഹപ്രവർത്തകൻ ചാറ്റ്‌ജിപിടിയിൽ വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച നിയമ പണ്ഡിതരുടെ പേര് വിവരങ്ങൾ തിരയുമ്പോഴായിരുന്നു ജോനാഥൻ ടർലിയുടെ പേരും അതിൽ കാണാനായത്. ഉടൻ തന്നെ സഹപ്രവർത്തകൻ ഇ മെയിലിലൂടെ ജോനാഥൻ ടർലിയെ ഈ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു.

അലാസ്‌കയിലേക്കുള്ള ഒരു യാത്രയിൽ താൻ നിയമ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയെന്നും തനിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിന്‍റെ വാർത്ത 2018ലെ വാഷിങ്‌ടൺ പോസ്റ്റ് ലേഖനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമാണ് ചാറ്റ്‌ജിപിടി അറിയിച്ചത്. എന്നാൽ താൻ ഒരിക്കൽ പോലും വിദ്യാർഥികളോടൊപ്പം അലാസ്‌കയിൽ പോയിട്ടില്ലെന്നും വാഷിങ്ടൺ പോസ്റ്റ് അത്തരത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ജോനാഥൻ ടർലി വ്യക്‌തമാക്കി.

തനിക്കെതിരെ ഒരിക്കൽ പോലും ലൈംഗിക പീഡന ആരോപണം ഉണ്ടായിട്ടില്ലെന്നും ടർലി പറഞ്ഞു. തെറ്റായ ആരോപണം ചാറ്റ്‌ജിപിടി സൃഷ്‌ടിച്ചു എന്ന് മാത്രമല്ല നിലവിലില്ലാത്ത ഒരു ലേഖനത്തെ അടിസ്ഥാനമാക്കിയാണ് അവ നിർമിച്ചത് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്നും ജോനാഥൻ ടർലി കൂട്ടിച്ചേർത്തു. അതേസമയം ഒട്ടേറെ പരാതികളാണ് എഐ വിസ്‌മയമായ ചാറ്റ്ജിപിടിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്.

തനിക്കെതിരായ തെറ്റായ ആരോപണങ്ങൾ തിരുത്തിയില്ലെങ്കിൽ മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഓപ്പൺഎഐയ്‌ക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയുമായി ഓസ്‌ട്രേലിയയിലെ ഹെപ്‌ബേൺ ഷയറിന്‍റെ റീജിയണൽ മേയർ ബ്രയാൻ ഹുഡും അടുത്തിടെ രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ റിസർവ് ബാങ്കിലെ കൈക്കൂലി അഴിമതിയിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയായി തന്നെ ചാറ്റ്‌ജിപിടി വിശേഷിപ്പിച്ചു എന്നാണ് ബ്രയാൻ ഹുഡ് ആരോപിച്ചത്.

നിരോധനവുമായി രാജ്യങ്ങൾ: ഇതിനിടെ ഏപ്രിൽ ആദ്യ ചാറ്റ്ജിപിടിക്ക് ഇറ്റലിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. രഹസ്യവിവരങ്ങൾ ചോർത്തുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നടപടി. ചാറ്റ്ജിപിടി നിരവധി പൗരന്മാരുടെ ചാറ്റിങ്ങും സാമ്പത്തിക ഇടപാടുകളും ചോർത്തിയെന്നുള്ള പരാതികൾ ഉയർന്നതോടെയാണ് അധികൃതർ നടപടിയെടുത്തത്.

ഈ പ്രശ്‌നങ്ങൾ 20 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്നും അല്ലെങ്കിൽ വലിയ പിഴ ഈടാക്കുമെന്നും ഇറ്റലി ഓപ്പൺഎഐക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാറ്റ്‌ജിപിടിക്ക് നിരോധനം ഏർപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ രാജ്യം കൂടിയാണ് ഇറ്റലി. നേരത്തെ ചൈന, ഇറാൻ, ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങൾ ചാറ്റ്‌ജിപിടിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ സ്ഥാപനമായ ഓപ്പൺഎഐ ആണ് ചാറ്റ്‌ജിപിടി എന്ന ബോട്ട് വികസിപ്പിച്ചത്. ഇലോൺ മസ്‌കും സാം ആൾട്ട്മാനും ഉൾപ്പെടെയുള്ള പ്രമുഖ സംരംഭകരും ശാസ്ത്രജ്ഞരും ചേർന്നാണ് 2015ല്‍ ഓപ്പൺ എഐ സ്ഥാപിക്കുന്നത്. 2022 നവംബറിലാണ് കമ്പനി സോഫ്റ്റ്‌വെയർ പുറത്തിറക്കിയത്.

ALSO READ: 'നിര്‍മിത ബുദ്ധിയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരില്ല': ഐടി മന്ത്രാലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.