ETV Bharat / science-and-technology

ഐക്യൂബ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ പുറത്തിറക്കി ടിവിഎസ് - ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ

കോയമ്പത്തൂരിൽ 1,15,218 രൂപയാണ് ഐക്യൂബിന്‍റെ ഓൺ-റോഡ് വില.

TVS iqube electric scooter launched in TN  TVS iqube  TVS iqube electric scooter  TVS electric scooter  ഐക്യൂബ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ  ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ  ടിവിഎസ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ
ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ
author img

By

Published : Jun 17, 2021, 7:14 PM IST

ചെന്നൈ: ടിവിഎസിന്‍റെ ആദ്യ ഓൾ ഇലക്‌ട്രിക്ക് സ്‌കൂട്ടറായ ഐക്യൂബ് പുറത്തിറക്കി. നെക്‌സ്റ്റ് ജെൻ ടിവിഎസ് സ്‌മാർട്ട് കണക്റ്റ്, അഡ്വാൻസ്‌ഡ് ഡ്രൈവ്ട്രയിൻ എന്നിവയൊക്കെയടങ്ങിയതാണ് ടിവിഎസിന്‍റെ ഏറ്റവും പുതിയ ഇലക്‌ട്രിക്ക് സ്‌കൂട്ടർ.

Also Read: രാജ്യത്ത് ഇന്ന് മുതൽ സ്വർണം ഹാൾമാർക്ക് മാത്രം

ടി‌വി‌എസ് ഐക്യൂബ് ഇലക്ട്രിക് ഇക്കോസിസ്റ്റം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നതെന്നും ഉപഭോക്താക്കൾക്ക് ഓൺ‌ലൈനായി വാഹനം ബുക്ക് ചെയ്യാനും പണമടയ്ക്കാനും സൗകര്യമുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, കോൺ‌ടാക്റ്റ്ലെസ് ഡെലിവറി ഉറപ്പാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

2.25 കെഡബ്ല്യുഎച്ച് ഇലക്ട്രിക് ഹബ് മോട്ടോറാണ് ടിവിഎസ് ഐക്യൂബിലുള്ളത്. 4.5 കെഡബ്ല്യുഎച്ച് ലിഥിയം-അയൺ ബാറ്ററിയാണ് സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചലാവസ്ഥയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലെത്താൻ ടിവിഎസ് ഐക്യൂബിന് 4.2 സെക്കൻഡ് മതി.

Also Read: "ജൽ‌ഗാവ് വാഴപ്പഴം" ദുബൈയിലേക്ക് കയറ്റുമതി ചെയ്‌ത്‌ മഹാരാഷ്‌ട്ര

മണിക്കൂറിൽ 78 കിലോമീറ്ററാണ് ഐക്യൂബിന്‍റെ പരമാവധി വേഗത. ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഐക്യൂബിനുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗ് ആണ് മറ്റൊരാകർഷണം. ഐക്യൂബിലെ ബാറ്ററി ഊരി മാറ്റാവുന്ന വിധത്തിൽ ഉള്ളതല്ല.

സ്റ്റൈലിഷ് ഡിസൈനാണ് ഐക്യൂബിനുള്ളത്. ക്രിസ്റ്റൽ-ക്ലിയർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓൾ-എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ വാഹനത്തിന്‍റെ ഭംഗി ഇരട്ടിയാക്കുന്നവയാണ്. കോയമ്പത്തൂരിൽ 1,15,218 രൂപയാണ് ഐക്യൂബിന്‍റെ ഓൺ-റോഡ് വില.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.