ഇന്ത്യന്‍ വിപണിയില്‍ മൂന്നാമത്തെ ഓഫ് റോഡ് ബൈക്കുമായി സുസുക്കി. 2.55 ലക്ഷം രൂപ വിലമതിക്കുന്ന ഡിആര്‍ ഇസഡ് 50 ആണ്സുസുക്കി പരിജയപ്പെടുത്തുന്ന പുതിയ മോഡല്‍. മിനി ഡര്‍ട്ട് വിഭാഗത്തിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.
49 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കിലുള്ളത്. ഓട്ടോമാറ്റിക് ക്ലച്ച് സഹിതം 3 സ്പീഡ് ട്രാന്‍സ്മിഷനും എഞ്ചിനുമായി ചേര്‍ത്തിട്ടുണ്ട്. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷനായി തയ്യാറാക്കിയിരിക്കുന്നത്. ഡ്രം ബ്രേക്ക് സംവിധാനവും ഡിആര്‍ ഇസഡ് 50ന് മാറ്റ് കൂട്ടുന്നു.
മൂന്ന് ലിറ്റര്‍ മാത്രം ഇന്ധന ശേഷിയുള്ളതാണ് ബൈക്കിന്‍റെ ടാങ്ക്. വെറും 560 മീറ്റര്‍ മാത്രം ഉയരുള്ള ഡിആര്‍ ഇസഡ് 50ന്‍റെ തൂക്കം 54 കിലോഗ്രാം മാത്രമാണ്. 2018 ഒക്ടോബറില്‍ ഡിആര്‍ ഇസഡ് 50ന്‍റെ മുന്‍ മോഡലുകളായ ആര്‍എം-ഇസഡ്450, ആര്‍എം-ഇസഡ്250 എന്നിവയെ സുസുക്കി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.