ETV Bharat / science-and-technology

വൻ വിലക്കിഴിവിൽ കെടിഎം 250 അഡ്വഞ്ചർ; പരിമിതകാല ഓഫർ പ്രഖ്യാപിച്ച് ബജാജ് - കെടിഎം 250 അഡ്വഞ്ചർ

അതേ സമയം പൾസർ 125 സിസി മോഡലിന്‍റെ വില ബജാജ് വർധിപ്പിച്ചു.

bajaj auto  ktm 250 adventure  കെടിഎം 250 അഡ്വഞ്ചർ  ബജാജ്
വമ്പൻ വിലക്കിഴിവിൽ കെടിഎം 250 അഡ്വഞ്ചർ; പരിമിതകാല ഓഫർ പ്രഖ്യാപിച്ച് ബജാജ്
author img

By

Published : Jul 16, 2021, 7:04 PM IST

കെടിഎം 250 അഡ്വഞ്ചർ ബൈക്കിന് വിലക്കിഴിവ് പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. 25,000 രൂപയാണ് കെടിഎം 250 അഡ്വഞ്ചറിന് കുറച്ചത്. എന്നാൽ ഓഫർ ജൂലൈ 14 മുതൽ ഓഗസ്റ്റ് 31 വരെ മാത്രമേ ലഭ്യമാകു. ഉപഭോക്താക്കളെ ഉയർന്ന സെഗ്‌മെന്‍റിലേക്കെത്താൻ പ്രേരിപ്പിക്കുകയാണ് വിലക്കിഴിവിന്‍റെ ലക്ഷ്യം.

Also Read: ഹൂഡിബാബ തിരിച്ചുവരുന്നു; കാലിബറിനായി ട്രേഡ്‌മാർക്ക് അപേക്ഷ നൽകി ബജാജ്

2.30 ലക്ഷം രൂപയാണ് കെടിഎം 250 അഡ്വഞ്ചറിന്‍റെ പുതിയ വില. 30 പി‌എസ് പവറും 24 എൻ‌എം ടോർക്കും നൽകുന്ന 248 സിസി ഡി‌എ‌എച്ച്‌സി ഫോർ വാൽവ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കെടിഎം 250 അഡ്വഞ്ചറിന്‍റേത്. പ്രശസ്തമായ കെടിഎമ്മിന്‍റെ ഇലക്ട്രോണിക് ഓറഞ്ച്, മാറ്റ് ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്.

അതേ സമയം പൾസർ 125ന്‍റെ എല്ലാ മോഡലുകൾക്കും ബജാജ് വില വർധിപ്പിച്ചിട്ടുണ്ട്. 4500 രൂപയോളം ആണ് വില വർധിച്ചത്. പൾസർ 125 ഡ്രം ബ്രേക്ക്- സിംഗിൾ സീറ്റ് മോഡലിന് 4589 രൂപയും സിംഗിൾ സീറ്റ്- ഡിസ്ക് ബ്രേക്ക് മോഡലിന് 4416 രൂപയുമാണ് വർധിച്ചത്. ഡിസ്ക് ബ്രേക്ക്- സ്പ്ലിറ്റ് സീറ്റ് മോഡലിന് 4,416 രൂപയാണ് കൂടിയത്. ഏറ്റവും ഉയർന്ന വേരിയന്‍റിന് ഇപ്പോൾ 87,181 രൂപയാണ് വില.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.