കുട്ടികള്‍ എപ്പോഴും ചുറ്റുമുള്ളകാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. ഇതില്‍ നിന്നാണ് അവര്‍ തങ്ങളുടെ സ്വഭാവം രൂപീകരിക്കുന്നതും. ചുംബനം, ഭക്ഷണം കൈമാറല്‍, ഐസക്രീം നുണയല്‍ തുടങ്ങി ഉമിനീര്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന പ്രവര്‍ത്തികള്‍ കുട്ടികളെ ഏറെ സ്വാധിനിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ഉമിനീര്‍ കൈമാറ്റം ചെയ്യപ്പെടുന്ന ബന്ധുക്കള്‍, മാതാപിതാക്കള്‍ എന്നിവരുമായി കുട്ടികളുടെ ബന്ധം ദൃഢമാകും എന്നാണ് എം.ഐ.ടി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ആഷ്‌ലി തോമസിന്‍റെ കണ്ടെത്തല്‍.
എന്നാല്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കും എന്നതിനെ കുറിച്ച് പ്രവചനങ്ങള്‍ സാധ്യമല്ലെന്നാണ് ഈ മേഖലയില്‍ ഉള്ളവരുടെ അഭിപ്രായം. മാത്രമല്ല നിലവിലെ പഠനങ്ങല്‍ അമേരിക്കയിലെ കുട്ടികളില്‍ മാത്രം നടത്തിയതാണെന്നും വ്യത്യസ്ഥ സംസ്കാരത്തില്‍ കണ്ടെത്തല്‍ എത്രമാത്രം വിജയകരമാണെന്നും തിരിച്ചറിയാനായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
Also Read: ദീർഘനേരം ടിവി കാണുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുമെന്ന് പഠനം
സൈക്കോളജിസ്റ്റുകള്‍ എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ഒരു പാവ കരയുന്ന വീഡിയോ കാണിച്ച് കൊടുത്തു. ഈ സമയം കുട്ടി വീട്ടില്‍ പാവകളെ ചുംബിക്കുന്നയാളുടെ മുഖത്തേക്ക് നോക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനര്‍ഥം കുട്ടിയിലെ പാവയെ മുതിര്‍ന്നവര്‍ ആശ്വസിപ്പിക്കും എന്ന ചിന്തയല്ലെന്നും ഇവര്‍ പറയുന്നു.
8-10, 16-18 വയസുള്ള കുട്ടികളില്‍ മറ്റൊരു പരീക്ഷണമാണ് ഇവര്‍ നടത്തിയത്. ഇതിന്‍റെ ഭാഗമായി കുട്ടികളെ മൂന്ന് വീഡിയോകള്‍ കാണിച്ചു. ആദ്യത്തേതില്‍ ഒരു സ്ത്രീ പാവക്കുട്ടിക്ക് മധുര നാരങ്ങയുടെ അല്ലികള്‍ നല്‍കുന്നതാണ്. രണ്ടാമത്തേതില്‍ മറ്റൊരു സ്ത്രീ പാവയോടൊപ്പം ബോള്‍ തട്ടി കളിക്കുന്നു. ശേഷം ഇരുവര്‍ക്കും നടുവിലിരുന്ന് പാവക്കുട്ടി കരയുന്നു. ഈ സമയം നാരങ്ങയല്ലി നല്‍കിയ സ്ത്രീയെയാണ് ഇരു പ്രായങ്ങളിലും ഉള്ള കുട്ടികള്‍ നോക്കിയതെന്നും ഇവര്‍ പറയുന്നു.
5 മുതൽ 7 വയസുവരെ പ്രായമുള്ള കുട്ടികള്‍ തങ്ങളുമായി ഉമിനീര്‍ കൈമാറ്റം ചെയ്യാന്‍ മാത്രം അടുപ്പമുള്ള ആളുകളുടെ പാത്രങ്ങളില്‍ നിന്ന് മാത്രമെ ഭക്ഷണം കഴിക്കുകയുള്ളു എന്നും പഠനം വ്യക്തമാക്കുന്നു. ഇത് ദൃഡമായ ബന്ധത്തിന്‍റെ അടയാളമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.