ETV Bharat / science-and-technology

വായുമലിനീകരണവും മറവിരോഗവും തമ്മിലെന്ത്? പഠനം പറയുന്നത്

author img

By

Published : Jan 11, 2022, 7:51 PM IST

യു.എസിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തിലാണ് വായുമലിനീകരണവും ഡിമെന്‍ഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നത്

Reducing air pollution could lower dementia risk  how pollution impacts cognitive functions  how to keep brain healthy  വായുമലിനീകരണവും ഡിമെന്‍ഷ്യയും തമ്മിലെ ബന്ധം  ഡിമെന്‍ഷ്യയെക്കുറിച്ചുള്ള പഠനം  വായുമലിനീകരണം ഡിമെന്‍ഷ്യ എന്നിവയെക്കുറിച്ചുള്ള പഠനം
വായുമലിനീകരണവും ഡിമെന്‍ഷ്യയും തമ്മിലെന്ത് ബന്ധം ?; അറിയാം പഠനം പറയുന്നത്

'ഡിമെന്‍ഷ്യയെന്ന മറവിരോഗവും അന്തരീക്ഷ മലിനീകരണവും തമ്മില്‍ പരസ്‌പര ബന്ധമുണ്ട്'. ശാസ്ത്രലോകത്തില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ട് സംശയത്തോടെ ഞെറ്റി ചുളിക്കാന്‍ വരട്ടെ, സംഗതി സത്യമാണ്. ദക്ഷിണ കാലിഫോര്‍ണിയയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

വായുവിന്‍റെ ഗുണനിലവാരം മനുഷ്യന്‍റെ ചിന്താപരമായ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചാണ് ഗവേഷണം നടന്നത്. ഉയര്‍ന്ന വായുമലിനീകരണം ഡിമെൻഷ്യ വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു. ഈ പഠനം വളരെ പ്രധാനപ്പെട്ട ഒന്നിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വായു മലിനീകരണം കുറയ്ക്കുന്നത് പ്രായമായ സ്ത്രീകളുടെ മസ്‌തിഷ്‌ക ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിൻഹുയി വാങ് പറയുന്നു.

വിവിധ കാലങ്ങള്‍, വിവിധ ഇടങ്ങള്‍

വിവിധ സ്ഥലങ്ങളിലെ പ്രായമായ സ്‌ത്രീകളെയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. 2008 മുതൽ 2018 വരെ 'കൊഗ്‌നീറ്റിവ് ഫങ്‌ഷൻ ടെസ്റ്റുകൾ' നടത്തി ഇവരെ നിരീക്ഷിക്കുകയുണ്ടായി. പങ്കെടുക്കുന്നവരുടെ വീട്ടുവിലാസങ്ങൾ ഉപയോഗിച്ച്, കാലഘട്ടങ്ങളെയും സ്ഥലങ്ങളെയും വിലയിരുത്തി വായുമലിനീകരണ തോത് കണക്കാക്കി. ഇതിലൂടെയാണ് വായു മലിനീകരണം ആരോഗ്യകരമായ മസ്‌തിഷ്‌കത്തെ ബാധിക്കുന്നതായി കണ്ടെത്തിയത്.

74 നും 92 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ വായുമലിനീകരണം കുറയുന്നത് ഡിമെൻഷ്യയുടെ സാധ്യത കുറയ്‌ക്കുന്നത് സ്ഥിരീകരിയ്‌ക്കുകയുണ്ടായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഫണ്ടഡ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് മെമ്മറി സ്റ്റഡി- എപ്പിഡമോളജി ഓഫ് കൊഗ്നിറ്റീവ് ഹെൽത്ത് ഔട്ട്‌കമിന്‍റെ ഡാറ്റയും ഇതിനായി ഉപയോഗിയ്‌ക്കുകയുണ്ടായി.

നല്ല വായുവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും

ട്രാഫിക് സംബന്ധമായ മലിനീകരണത്തില്‍ ഡിമെൻഷ്യയുടെ സാധ്യത യഥാക്രമം 14%, 26% മായി കുറഞ്ഞു. പ്രായം, ഭൂമിശാസ്ത്രപരമായ പ്രദേശം, സാമൂഹിക സാമ്പത്തിക പശ്ചാത്തലം, ഹൃദയ സംബന്ധമായ അപകട സാധ്യതയുള്ളവര്‍ക്ക് പോലും കുറഞ്ഞ വായു മലിനീകരണത്തിൽ അതിജീവനം നല്‍കും. വായുവിന്‍റെ ഗുണനിലവാരം മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവർത്തനത്തെയും ഓര്‍മശക്തിയെയും സുഗമമാക്കുന്നു.

ഇത് തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളിൽ നല്ല സ്വാധീനം ചെലുത്തും. ലോകത്ത് വരെയധികം വര്‍ധിച്ചുവരുന്ന രോഗമാണിത്. യു.എസില്‍ ഏറ്റവും ചെലവേറിയതും ആളുകളില്‍ വിട്ടുമാറാത്തതുമായ രോഗങ്ങളിൽ ഒന്നാണിത്. 2010 നെ അപേക്ഷിച്ച് 2040 ഓടെ രോഗികളുടെ കണക്ക് ഇരട്ടിയാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

ALSO READ: ഇതിലേതെങ്കിലും സ്വഭാവം നിങ്ങളിലുണ്ടോ? എങ്കിലറിയുക നിങ്ങളൊരു നാര്‍സിസ്റ്റാണ്!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.