ETV Bharat / opinion

'സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലെ മൗനം ലജ്ജാവഹം' ; പാക് ഭരണകൂടത്തിനെതിരെ ദ ഡോണ്‍ - ഔറത്ത് മാര്‍ച്ചിനെതിരെ ഇസ്ലാമിക സംഘടനകളുടെ എതിര്‍പ്പ്

വനിതാദിനത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പാക് സര്‍ക്കാരിന് ഡോണിന്‍റെ രൂക്ഷവിമര്‍ശനം

women's day  pakistan  the dawn  editorial  imran khan  taliban  sharia law  aurat march  പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ദ ഡ്വാന്‍  ഔറത്ത് മാര്‍ച്ചിനെതിരെ ഇസ്ലാമിക സംഘടനകളുടെ എതിര്‍പ്പ്  Global gender index
സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളിലെ മൗനം ലജ്ജാവഹം
author img

By

Published : Mar 9, 2022, 3:47 PM IST

കറാച്ചി : സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെ മൗനം ലജ്ജാകരമെന്ന് ദിനപത്രമായ ദ ഡോണ്‍. വനിതാദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. സ്ത്രീകള്‍ പൂര്‍ണമായും സമാധാനപരമായി അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടുന്നതിനെ ഭരണകൂടം സഹിഷ്ണുതയോടെ കാണുന്നില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഔറത് മാര്‍ച്ചിനെതിരെ (വനിതാമാര്‍ച്ച്) തീവ്ര ഇസ്ലാമിക സംഘടനകളുടെ എതിര്‍പ്പ് ഉയരുന്നത് ചൂണ്ടിക്കാട്ടിയുമാണ് വിമര്‍ശനം.

പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടിയായ തരീഖ്-ഐ-ലബൈഖ് പാകിസ്ഥാന്‍ (Tehreek-i-Labbaik Pakistan) നേരത്തെ തന്നെ ഔറത് മാര്‍ച്ചിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് സമൂഹത്തിന്‍റെയും ഇസ്ലാമിന്‍റെയും മാനദണ്ഡങ്ങള്‍ക്കെതിരാണെന്നാണ് അവരുടെ നിലപാട്. ഔറത് മാര്‍ച്ചിനെതിര നിലപാട് സ്വീകരിച്ച് തരീഖ്-ഇ-ഇന്‍സാഫ്(Tehreek-e-Insaf) ,ജാമിയത് ഉലെമ ഐ ഇസ്ലാം ഫസല്‍ (Jamiat Ulema-i-Islam Fazl) എന്നീ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. അധികാരത്തിലില്ലെങ്കിലും സമൂഹത്തിലെ പിന്തിരിപ്പന്‍ നയങ്ങളെ വിമര്‍ശിച്ച ഇമ്രാന്‍ ഖാന്‍റെ കാപട്യത്തെയും എഡിറ്റോറിയല്‍ നിശിതമായി വിമര്‍ശിക്കുന്നു.

പാകിസ്ഥാന്‍ സമൂഹത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ കൃത്യമായി തന്നെ എഡിറ്റോറിയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി പാകിസ്ഥാനില്‍ നടപ്പിലാക്കിയ നിയമങ്ങള്‍,യഥാര്‍ഥത്തില്‍ അവരുടെ ഇടുങ്ങിയ ചിന്താഗതികളിലും പാരമ്പര്യങ്ങളിലും ചുറ്റപ്പെട്ടതാണെന്നും മുഖപ്രസംഗം പറയുന്നു.

പാകിസ്ഥാനും ആഗോളലിംഗവ്യത്യാസ സൂചികയും

2018 ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആഗോള ലിംഗ വ്യത്യാസ സൂചികയില്‍ പാകിസ്ഥാന്‍റെ സ്ഥാനം ഓരോ വര്‍ഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. പട്ടികയില്‍ 2017 ല്‍ 143-ാം സ്ഥാനത്തായിരുന്ന പാകിസ്ഥാന്‍,2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 148-ാം സ്ഥാനത്തേക്ക് എത്തി. അവസാനമായി 2021-ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 156 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 153-ാം സ്ഥാനത്താണ് പാകിസ്ഥാന്‍.

പാക് വനിതകളുടെ ഭീതി

കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള പ്രചാരണങ്ങള്‍ക്ക് വ്യാപക ജനപ്രീതിയാണ് ലഭിക്കുന്നത്. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശവും, ഷരിയാ നിയമപ്രകാരം സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ കൂടുന്നതും പാകിസ്ഥാനിലെ സ്ത്രീകളിലും ഭയം വര്‍ധിപ്പിച്ചിരിക്കുകയാണ്.

ALSO READ: 'സിവിലിയൻമാരുടെ കൂട്ടക്കൊലയില്‍' റഷ്യ കുറ്റക്കാര്‍; മാധ്യമങ്ങള്‍ക്ക് യുക്രൈനിലെ പ്രഥമ വനിതയുടെ കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.