ETV Bharat / opinion

ദിവസവും മൂന്ന് മണിക്കൂറിലധികം ഫോൺ ഉപയോഗിക്കുമോ? നടുവൊടിയും - ആരോഗ്യം

ദിവസവും മൂന്ന് മണിക്കൂറിലധികം സ്‌മാർട്ട്‌ഫോണുകളോ സമാനമായ മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങളോ തുടർച്ചയായി ഉപയോഗിക്കുന്നത് കൗമാരക്കാരിൽ നടുവേദനയ്ക്ക് കാരണമാകുന്നു.

Back pain  smartphone usage  health study  mental health  children  smartphones  thoracic spine pain  TSP  World Health Organization  WHO  നടുവേദന  പുറം വേദന  കഴുത്ത് വേദന  ഫോൺ ഉപയോഗം  മൊബൈൽഫോൺ ഉപയോഗം  സ്‌മാർട്ട്‌ഫോൺ ഉപയോഗം  ടിഎസ്‌പി  ആരോഗ്യം
ഫോൺ
author img

By

Published : Apr 8, 2023, 2:19 PM IST

വാഷിംഗ്‌ടൺ: ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചു വരികയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുതിയ പഠനങ്ങളാണ് പുറത്തു വരുന്നത്. ദിവസവും മൂന്ന് മണിക്കൂറിലധികം സമയം സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കൗമാരക്കാരിൽ നടുവേദന കൂടുതലായി ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

പഠനങ്ങൾ: സ്‌മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ടിവി, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ജനപ്രീതി വർധിച്ചതോടെ കുട്ടികളും കൗമാരക്കാരും കൂടുതൽ സമയം ഇതിൽ സമയം ചെലവഴിക്കാൻ ആരംഭിച്ചു. ഇത് കുട്ടികളുടെ പെരുമാറ്റത്തെയും ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു. വിഷയത്തെ കുറിച്ച് ബ്രസീലിയൻ ഗവേഷകരാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ടുകൾ ഹെൽത്ത്‌കെയർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

പഠന റിപ്പോർട്ടുകൾ പ്രകാരം ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ അധിക സമയം ചെലവഴിക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അപകടകരമായ നിരവധി ഘടകങ്ങൾ ഇതിലേക്ക് നയിക്കുന്നു എന്ന് പഠനത്തിൽ കണ്ടെത്തി. അതായത് ദിവസം മൂന്ന് മണിക്കൂറിലധികം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സ്‌ക്രീനുകൾ നോക്കുക, കണ്ണുകളും സ്‌ക്രീനും തമ്മിലുള്ള അകലം കുറയുന്നത് തുടങ്ങിയവ അപകട സാധ്യത വർധിപ്പിക്കുന്നു.

തൊറാസിക് നട്ടെല്ല് വേദന അഥവാ ടിഎസ്‌പി (thoracic spine pain) കേന്ദ്രീകരിച്ചായിരുന്നു പഠനം. തൊറാസിക് നട്ടെല്ല് നെഞ്ചിന്‍റെ പിൻഭാഗത്താണ് (തൊറാക്‌സ്) സ്ഥിതി ചെയ്യുന്നത്. ഷോൾഡർ ബ്ലേഡുകൾക്കിടയിൽ, കഴുത്തിന്‍റെ അടിയിൽ നിന്ന് അരക്കെട്ടിന്‍റെ ആരംഭം വരെ ഇത് നീളുന്നു. സാവോ പോളോ സംസ്ഥാനത്തെ ഒരു ഇടത്തരം നഗരമായ ബൗറുവിലെ ഹൈസ്‌കൂളിലെ ഒന്നും രണ്ടും വർഷങ്ങളിലെ 14-നും 18-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ സർവേയിൽ നിന്നാണ് ഡാറ്റാ വിശകലനം നടത്തിയത്.

1,628 പേർ പഠനത്തിൽ പങ്കാളികളായി. പഠനത്തിനായി 2017 മാർച്ച്- ജൂൺ മാസങ്ങളിൽ ഒരു അടിസ്ഥാന ചോദ്യാവലി തയ്യാറാക്കി. വിശകലനത്തിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ ടിഎസ്‌പി റിപ്പോർട്ട് ചെയ്‌തു.

ടിഎസ്‌പി: ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ വിവിധ പ്രായ വിഭാഗങ്ങളിൽ ടിഎസ്‌പി സാധാരണമാണ്. പ്രായപൂർത്തിയായവരിൽ 15%-35% വരെയും കുട്ടികളിലും കൗമാരക്കാരിലും 13%-35% വരെയും ഇത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡ്-19 പകർച്ചവ്യാധി സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിൽ വർധനവുണ്ടായി. ഇത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കി. ടിഎസ്‌പിയുമായി ബന്ധപ്പെട്ട് ശാരീരികമായും മാനസികമായും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ, ഉദാസീനമായ ശീലങ്ങൾ, മാനസിക വൈകല്യങ്ങൾ എന്നിവ നട്ടെല്ലിന്‍റെ ആരോഗ്യത്തെയും ബാധിക്കുന്നു.

സ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കും ഇതിനെപ്പറ്റി ബോധവത്കരണം നടത്താൻ ഈ പഠന റിപ്പോർട്ടുകൾ ഉപയോഗിക്കാമെന്ന് ഗവേഷകനായ ആൽബെർട്ടോ ഡി വിറ്റ പറഞ്ഞു. ഹൈസ്‌കൂൾ വിദ്യാർഥികളിൽ ടിഎസ്‌പിയുടെ അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമാണ്. കാരണം പുറം വേദനയുള്ള കുട്ടികളും കൗമാരക്കാരും കൂടുതൽ നിഷ്ക്രിയരും വിദ്യാഭ്യാസപരമായി കുറഞ്ഞ നേട്ടങ്ങളും കൂടുതൽ മാനസിക സാമൂഹിക പ്രശ്‌നങ്ങളും ഉള്ളവരാണെന്നും ലേഖനത്തിൽ പറയുന്നു.

Also read: 'ഫോണിലെയും കമ്പ്യൂട്ടറിലെയും നീലവെളിച്ചം അകാല വാര്‍ധക്യത്തിനിടയാക്കാം '; പഠന റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.