ETV Bharat / opinion

വൈറൽ അണുബാധകൾക്കെതിരെ പോരാടാൻ വിറ്റാമിനുകളും ധാതുക്കളും - covid cases

പ്രതിരോധശേഷി വർധിപ്പിക്കാനും വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. പൊടികൾ, ഗമ്മികൾ, മൃദുവായ ജെൽ ഗുളികകൾ, അലിഞ്ഞുപോകാവുന്ന ഗുളികകൾ എന്നിങ്ങനെ പല രൂപത്തിൽ ബൂസ്റ്ററുകൾ ലഭ്യം.

ബൂസ്റ്ററുകൾ  പ്രതിരോധശേഷി  കൊവിഡ്  വൈറൽ അണുബാധകൾ  വിറ്റാമിനുകളും ധാതുക്കളും  വിറ്റാമിൻ പ്രതിരോധ ശേഷി  ഗമ്മികൾ  ജെൽ ഗുളികകൾ  കൊവിഡ് 19  കൊവിഡ്  കൊവിഡ് വ്യാപനം പ്രതിരോധ ശേഷി  boosting immunity  viral infections  vitamins and minerals against viral infection  immunity power  covid 19  covid cases  india covid
വൈറൽ
author img

By

Published : Apr 6, 2023, 7:33 PM IST

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു കൊവിഡ് -19 ന്‍റെ വ്യാപനം. ആഗോളതലത്തിൽ പാൻഡമിക് ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾക്കും സാമൂഹിക അശാന്തിക്കും കാരണമായി. കമ്മ്യൂണിറ്റികൾ ഒറ്റപ്പെടലിനെ അഭിമുഖീകരിച്ചു. ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ പലതും തകർന്നു.

വാക്‌സിനുകൾ കണ്ടുപിടിക്കുന്നതിനായുള്ള ശ്രമങ്ങൾക്കിടയിൽ മനുഷ്യർ സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ആരംഭിച്ചു. കൊവിഡ് 19ന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ എപ്പോഴും സജ്ജമായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകി. കൊവിഡ് -19 മൂലമുണ്ടായ നാശത്തിൽ നിന്ന് ലോകം കരകയറാൻ തുടങ്ങുമ്പോൾ ഇന്ത്യയിൽ H3N2 ഇൻഫ്ലുവൻസ കേസുകളിൽ കുത്തനെ വർധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രാഥമികമായി ആളുകളെ ബാധിക്കുന്ന ഒരു വൈറസാണിത്. യുഎസ് സെന്‍റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് ചെയ്‌തത് പ്രകാരം, 2010-ൽ പന്നികളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട്, 2012-ൽ 12 പേർക്ക് ഈ അണുബാധ ഉണ്ടായെന്ന് കണ്ടെത്തി. അതേ വർഷം തന്നെ നിരവധി H3N2 പകർച്ചവ്യാധികൾ ഉണ്ടായി.

വിട്ടുമാറാത്ത ചുമ ഉൾപ്പെടെ വിവിധ ശ്വാസകോശ ലക്ഷണങ്ങൾക്ക് ഈ വൈറസ് കാരണമാകുന്നു. കൊവിഡ്-19 കേസുകളും രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്.

സാമൂഹികമായ ഒറ്റപ്പെടൽ (social isolation), മാസ്‌ക് ധരിക്കൽ, സമ്പർക്കം കുറയ്‌ക്കൽ എന്നിവയ്‌ക്ക് പുറമെ ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും കൊറോണ വൈറസിനെ പ്രതിരോധിക്കാനുമായി വിറ്റാമിനുകളും ധാതുക്കളും ഉപയോഗിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വൈറസുകളെ ചെറുക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനും ഈ രീതി തുടരേണ്ടത് അനിവാര്യമാണ്. കൊവിഡിന്‍റെ കടന്നുവരവോടുകൂടി ഡയറ്ററി സപ്ലിമെന്‍റുകളുടെ വിപണി വർധിപ്പിച്ചു.

പ്രതിരോധശേഷി ബൂസ്റ്ററുകൾക്കുള്ള ഓപ്ഷനുകൾ: ഉയർന്ന പ്രതിരോധശേഷി നിലനിർത്താൻ നിരവധി മാർഗങ്ങളുണ്ട്. മരുന്നുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ് തുടങ്ങിയവ അവയിൽ ചിലതാണ്. ഉദാഹരണത്തിന്, ന്യൂട്രാസ്യൂട്ടിക്കലുകൾ ഇന്ത്യയിൽ വളരെയധികം സ്വീകാര്യത നേടി. പ്രത്യേകിച്ചും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ.

സെലിനിയം, വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക് എന്നിവ അടങ്ങിയ സപ്ലിമെന്‍റുകളും മറ്റ് പോഷകങ്ങളും കൊവിഡ്-19 നെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി. വിറ്റാമിൻ ഡിയ്ക്ക്‌ ഇത്തരം രോഗകാരികൾക്കെതിരെയുള്ള പ്രതിരോധം മെച്ചപ്പെടുത്താൻ കഴിയും. വൈറൽ അണുബാധകൾ ഒഴിവാക്കുന്നതിന് വിറ്റാമിൻ സി സഹായിക്കുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലൂടെയും രോഗത്തിന്‍റെ തീവ്രതയും കാലാവധിയും കുറയ്ക്കുന്നതിനും സിങ്ക് സഹായിക്കുന്നു.

ഡി 3 ഫോർമുലേഷനുകൾ: ആരോഗ്യമുള്ള അസ്ഥികളെയും പേശികളുടെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനൊപ്പം ഡി 3 ശക്തമായ രോഗപ്രതിരോധ ബൂസ്റ്ററായും കണക്കാക്കപ്പെടുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്, കൊഴുപ്പുള്ള മത്സ്യ മാംസത്തിൽ നിന്നും മറ്റും ഉണ്ടാക്കുന്ന സപ്ലിമെന്‍റുകളും ന്യൂട്രാസ്യൂട്ടിക്കലുകളും നല്ല ഓപ്‌ഷനുകളാണ്. പൊടികൾ, ഗമ്മികൾ, മൃദുവായ ജെൽ ഗുളികകൾ, അലിഞ്ഞുപോകാവുന്ന ഗുളികകൾ എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിൽ ഇവ ലഭ്യമാണ്.

പല കാരണങ്ങളാൽ ആധുനിക ന്യൂട്രാസ്യൂട്ടിക്കൽ നിർമാതാക്കൾ മുമ്പത്തേക്കാളും കൂടുതൽ ക്രിയാത്മകമായി മാറിയിരിക്കുന്നു. മരുന്ന് ഉപഭോഗം എളുപ്പവും സൗകര്യപ്രദവുമാക്കേണ്ടതിന്‍റെ ആവശ്യകതയുടെ ഫലമായാണ് ഗമ്മിയുടെ ആവിർഭാവം ഉണ്ടായത്. മരുന്ന് കഴിക്കാൻ വെള്ളമോ ഇടവേളയോ ആവശ്യമില്ലാതെ ആർക്കും രോഗപ്രതിരോധ ബൂസ്റ്ററുകൾ എടുക്കാം. പൊടികൾ, ദ്രാവകങ്ങൾ, ചവയ്ക്കാവുന്നവ എന്നിവ പോലുള്ള മറ്റ് ഓപ്ഷനുകളും ബൂസ്റ്ററുകളായി അവതരിപ്പിച്ചു. ഒരാളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡോസ് കർശനമായി പാലിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വൈറൽ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധം: വൈറസുകളെ ചെറുക്കാനുള്ള ഒരേയൊരു മാർഗ്ഗം ഫാർമസ്യൂട്ടിക്കൽസും ന്യൂട്രാസ്യൂട്ടിക്കൽസും മാത്രമല്ല. കൂടുതൽ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടുത്തുന്നതിനായി ഒരാളുടെ ഭക്ഷണക്രമം ക്രമീകരിക്കുന്നതും വളരെ പ്രധാനമാണ്. എന്നിരുന്നാലും, ഒരാളുടെ ദൈനംദിന ഭക്ഷണ ക്രമം കൃത്യമായി പാലിക്കുക എന്നത് ഈ തിരക്കേറിയ സമൂഹത്തിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതിനാൽ, നമ്മുടെ ഭക്ഷണത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് സപ്ലിമെന്‍റേഷൻ. സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സപ്ലിമെന്‍റുകൾ എടുക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ഒരു ഡോക്‌ടറെ സമീപിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.