ETV Bharat / opinion

ലാംഗ്യഹെ നിപ വൈറസ് എന്ന പുതിയ വൈറസ്: ലക്ഷണങ്ങൾ, പകരുന്നതെങ്ങനെ - Langya henipavirus symptoms

ചുണ്ടെലികളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്നാണ് അനുമാനിക്കുന്നത്. ലാംഗ്യഹെ നിപ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Etv Bharat
Etv Bharat
author img

By

Published : Aug 11, 2022, 7:22 PM IST

ബീജിങ്: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പുതിയ വൈറസിനെ ചൈനയില്‍ കണ്ടെത്തി. ലാംഗ്യഹെ നിപ വൈറസ് എന്നാണ് ഇതിന്‍റെ പേര്. ചൈനയിലെ ഷാന്‍ദോങ്, ഹെനാന്‍ പ്രവിശ്യയില്‍ 35 പേര്‍ക്ക് ഈ വൈറസ് രോഗം ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

ഹെന്‍ഡ്ര, നിപ എന്നീ വൈറസുകളുമായി ബന്ധമുള്ളതാണ് ഈ വൈറസ്. ചുണ്ടെലികളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്നാണ് അനുമാനിക്കുന്നത്. ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ ശാസ്ത്ര ലോകത്തിന് വ്യക്തത വന്നിട്ടില്ല.

ലക്ഷണങ്ങള്‍: മൃഗങ്ങളുമായി ഇടപഴകി പനി വന്ന ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിന്‍റെ വ്യാപനം എത്രമാത്രമാണെന്ന് എന്നത് സംബന്ധിച്ച പരിശോധന നടത്തുകയായിരുന്നു. ചെറിയ പനി, ചുമ, വിശപ്പില്ലായ്‌മ, പേശിവേദന, ഛര്‍ദ്ദി, തലവേദന തുടങ്ങിയവാണ് രോഗ ലക്ഷണങ്ങള്‍.

കുറഞ്ഞ ശതമാനം ആളുകള്‍ക്ക് ന്യുമോണിയ, കരളിനേയും വൃക്കയേയും ബാധിക്കുന്ന ലക്ഷണങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കിടത്തി ചികിത്സിക്കേണ്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

വൈറസിന്‍റെ ഉത്‌ഭവം: കൂടുതലും ചുണ്ടെലികളിലാണ് ഈ വൈറസ് കണ്ടെത്തിയത്. കൂടാതെ ഏതാനും ആടുകളിലും നായകളിലും ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചുണ്ടെലികളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ശാസ്‌ത്രലോകം നിലവില്‍ അനുമാനിക്കുന്നത്. വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമെ ഈ വൈറസിനെ കുറിച്ച് നിലവില്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ മഞ്ഞ്മലയുടെ അറ്റം മാത്രമാകാനാണ് സാധ്യത.

വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും എന്നതില്‍ നിലവില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. രോഗം എത്ര ഗുരുതരമാണെന്ന് മനസിലാക്കാനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഇത് ചൈനയില്‍ എങ്ങനെയാണ് പകര്‍ന്നത്, എത്ര മാത്രം വ്യാപകമാണ് ചൈനയില്‍ ഇതിന്‍റെ വ്യാപനം എന്നതിനെ പറ്റിയും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

നിപയുടെ കുടുംബം ഹെൻഡ്രയുടേയും: നിപ വൈറസിന്‍റേയും ഹെന്‍ഡ്ര വൈറസിന്‍റേയും കുടുംബത്തില്‍പ്പെട്ടതാണ് പുതിയ വൈറസ്. 1994ല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍റിലാണ് ഹെന്‍ഡ്ര വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഹെൻഡ്ര വൈറസ് ബാധിച്ച് അന്ന് 14 കുതിരകളും ഒരു കുതിര പരിശീലകനും മരണപ്പെട്ടിരുന്നു.

പഴം തീനി വവ്വാലില്‍ നിന്നാണ് ഇത് മനുഷ്യനിലേക്ക് പകര്‍ന്നത്. മനുഷ്യര്‍ക്ക് ബാധിച്ച ഏഴ്‌ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസുഖമുള്ള കുതിരകളെ പരിശോധിച്ച മൃഗ ഡോക്‌ടര്‍മാരാണ് ഇതില്‍ കൂടുതലും. ഇതില്‍ നാല് പേര്‍ മരണപ്പെട്ടു.

നിപ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസാണ്. ബംഗ്ലാദേശിലാണ് ഇത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിപ അതിന്‍റെ ഗുരുതരാവസ്ഥയില്‍ തലച്ചോറില്‍ വീക്കം ഉണ്ടാക്കുന്നതിലേക്ക് വരെ നയിക്കാം. മലേഷ്യയില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നുമാണ് നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്. പന്നികളുമായി ഇടപെഴകിയവര്‍ക്കാണ് അന്ന് നിപ പിടിപ്പെട്ടത്. കേരളത്തിലും നിപ വൈറസ് റിപ്പോർട്ട് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.