ETV Bharat / opinion

Gay Couple Reaction On SC Verdict കരണത്തടി പോലെയുള്ള വിധി; സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച്‌ സ്വവർഗ ദമ്പതികള്‍ - സ്വവർഗ വിവാഹത്തിന് നിയമസാദുതയില്ല

Supreme Court Verdict On Same Sex Marriage സ്വവർഗ വിവാഹത്തിന് അനുകൂലമായ വിധിയിൽ നിരാശ, പാർലമെന്‍റിലെ തീരുമാനത്തിലാണ് ഇനി പ്രതീക്ഷയെന്നും സ്വവർഗ ദമ്പതികളായ ശിവപ്രസാദും സുരജും

Gay couple response on supreme court verdict  Supreme Court Verdict  Same Sex Marriage Is Not Legal  സ്വവർഗ വിവാഹത്തിന് അനുകൂലമായ വിധിയിൽ നിരാശ  favor of same sex marriage  സ്വവർഗ വിവാഹം  same sex marriage  Supreme Court On Same Sex Marriage  സ്വവർഗ വിവാഹത്തിന് നിയമസാദുതയില്ല  Supreme Court Verdict On Same Sex Marriage
Same Sex Marriage Is Not Legal
author img

By ETV Bharat Kerala Team

Published : Oct 17, 2023, 6:50 PM IST

സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച്‌ സ്വവർഗ ദമ്പതികള്‍

തിരുവനന്തപുരം: സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നും പാർലമെന്‍റിലെ തീരുമാനത്തിലാണ് ഇനി പ്രതീക്ഷയെന്നും സ്വവർഗ ദമ്പതികളായ ശിവപ്രസാദും സൂരജും (Gay Couple Reaction On SC Verdict). സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയിൽ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

ഞങ്ങൾ ഉൾപ്പെടെയുള്ളവരുടെ കരണത്തടി പോലെയായി വിധി. കഴിഞ്ഞ പത്ത് ദിവസമായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന വിധിയാണ്. എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു വിധി എന്നാലും പ്രതീക്ഷ കൈവിടില്ല. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഉറപ്പാണ്. നീതിക്ക് വേണ്ടി ശക്തമായി പൊരുതും. ഞങ്ങൾ തന്നെ സമൂഹത്തിൽ നിന്നും ഒരുപാട് ചൂഷണങ്ങൾ അനുഭവിക്കുന്നു. പൊലീസിൽ നിന്നു പോലും നല്ല രീതിയിലുള്ള ചൂഷണം നേരിടുന്നു. വ്യക്തിത്വം തുറന്ന് പറയാൻ മടിക്കുന്നവരും സമൂഹത്തിൽ പിന്തളപ്പെട്ടവരുമായി നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ട് വരണം, നാളെ നമുക്കും ഒരു ലോകമുണ്ട്.

ഇഷ്‌ടപ്പെട്ട ഒരാളോടൊപ്പം ജീവിതം പങ്കിടുകയെന്നത് സ്വപ്‌നമാണ്. വിധിയിൽ വളരെയധികം സങ്കടമുണ്ട്. ലൈംഗികതക്ക് മാത്രമുള്ള നിയമസാധുതക്ക് അപ്പുറത്തേക്ക് ജീവിക്കാനുള്ള അവകാശത്തിനാണ് നിയമസാധുത വേണ്ടത്. വീട്ടുകാർ പോലും ആക്രമിക്കാൻ ശ്രമിക്കുമ്പോൾ പുറത്തിറങ്ങാൻ പോലും പേടിക്കണം. പൊലീസും നിയമ സംവിധാനവും കൂടെ നിൽക്കണം. ഞങ്ങൾക്കും നീതി വേണമെന്ന് കണ്ണടച്ച് നിൽക്കുന്ന നീതി ദേവതക്കറിയാം. പാർലമെന്‍റിൽ നിന്ന് നീതി ലഭിക്കുമെന്നാണ് ഇനിയുള്ള പ്രതീക്ഷയെന്നും ഇരുവരും ഇടിവി ഭാരതിനോട് പ്രതികരിച്ചു.

നോട്ടറിയിൽ രജിസ്റ്റർ ചെയ്‌ത്‌ ദമ്പതികളായി ജീവിക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ സ്വവർഗദമ്പതികളാണ് ശിവപ്രസാദും സുരജും. ശിവപ്രസാദ് സുരജിനെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണത്തിനെതിരെ ഇരുവരും പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ പൊലീസ് പരാതി അവഗണിച്ചതായി ഇരുവരും അരോപിക്കുന്നു. നിലവിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇരുവരും കേസ് കൊടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി വന്നിട്ടുള്ളത്.

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധുത ഇല്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, എസ് ആര്‍ ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടുന്ന ഇരുപതോളം ഹർജികളിൽ നിർണായക വിധികള്‍ പറഞ്ഞത്. ഇതിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ്‌ കെ കൗളും മാത്രമാണ് സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമപരമായ സാധുതയെ പിന്തുണച്ചത്. എന്നാൽ എസ് ആര്‍ ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവർ ഈ വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഹർജികൾ തള്ളുകയായിരുന്നു.

ALSO READ: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല ; ഹർജികൾ തള്ളി സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.