ETV Bharat / lifestyle

അസുഖങ്ങളെ ചെറുക്കാൻ സൂര്യപ്രകാശം ഫലപ്രദമോ ? - സൂര്യപ്രകാശം അസുഖങ്ങളെ ചെറുക്കുന്നു

സൂര്യപ്രകാശത്തിന്‍റെ അഭാവം റിക്കറ്റ്സ്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി രോഗങ്ങൾക്ക് കാരണമാകും. പ്രതിരോധശേഷി കുറയുന്നതിന് പുറമെ വിറ്റാമിൻ ഡിയുടെ കുറവ് ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അണുബാധകൾ, കോശജ്വലന രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.

vitamin d sun exposure  sun exposure benefits  സൂര്യപ്രകാശം അസുഖങ്ങളെ ചെറുക്കുന്നു  സൂര്യപ്രകാശം വിറ്റാമിൻ ഡി
അസുഖങ്ങളെ ചെറുക്കാൻ സൂര്യപ്രകാശം
author img

By

Published : Jan 31, 2022, 8:19 AM IST

ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണെന്നും സൂര്യൻ വിറ്റാമിൻ ഡിയുടെ ഉറവിടമാണെന്നും എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കാനുള്ള സമയം കിട്ടിയെന്ന് വരില്ല. ഇത് പിന്നീട് ശരീരത്തെ പ്രതികൂലമായി ബാധിക്കും.

വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും നാഡീ വ്യവസ്ഥക്കും തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഡി ശാരീരിക വളർച്ചയ്ക്കും ശരീരത്തിന്‍റെ സുഗമമായ പ്രവർത്തനത്തിനും ഗുണം ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സും ഐസി‌എം‌ആറും നടത്തിയ പഠനത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 70% ഇന്ത്യക്കാരും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൂര്യനിൽ നിന്ന് അകലം പാലിക്കുന്നത് നിരവധി രോഗങ്ങൾക്കുള്ള ക്ഷണമാണെന്ന് ഡൽഹി ആസ്ഥാനമായുള്ള ഫിസിഷ്യൻ ഡോ. മനീന്ദർ സിങ് പറയുന്നു. സൂര്യനിൽ നിന്നുള്ള വിറ്റാമിൻ ഡി ശരീരത്തിലെ കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയെ നിർവീര്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു. സൂര്യപ്രകാശത്തിന്‍റെ അഭാവം റിക്കറ്റ്സ്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി രോഗങ്ങൾക്ക് കാരണമാകും.

പ്രതിരോധശേഷി കുറയുന്നതിന് പുറമെ വിറ്റാമിൻ ഡിയുടെ കുറവ് ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അണുബാധകൾ, കോശജ്വലന രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. അലർജി, കൈകാലുകളിൽ വേദന, ക്ഷീണം, മറവി, ഉറക്കമില്ലായ്മ, വിഷാദം എന്നിവക്കും കാരണമാകാം.

കൂടാതെ, സൂര്യപ്രകാശം പ്രകൃതിദത്ത അണുനാശിനിയായി പ്രവർത്തിക്കുന്നു. പല ദോഷകരമായ ബാക്‌ടീരിയകളും വൈറസുകളും സൂര്യപ്രകാശം മൂലം ഇല്ലാതാകുന്നു. ത്വക്ക് കാൻസറിന് കാരണമാകുമെന്ന് കരുതുന്ന മെലനോമ വരാനുള്ള സാധ്യതയും സൂര്യരശ്മികൾ ഏൽക്കുന്നതിലൂടെ കുറയുന്നു.

മറ്റ് ഗുണങ്ങൾ എന്തൊക്കെ?

2003ൽ ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സന്തോഷത്തിന് കാരണമാകുന്ന ഹോർമോണുകൾ എന്നറിയപ്പെടുന്ന എൻഡോർഫിനുകളുടെ ഉത്‌പാദനത്തിൽ സൂര്യരശ്മികൾ ഉത്തേജകമായി വർത്തിക്കുന്നുവെന്ന് പറയുന്നു. അധികനേരം സൂര്യനെ കാണാതിരിക്കുമ്പോൾ ക്ഷീണവും ഊർജമില്ലായ്‌മയും മാനസിക പ്രശ്‌നങ്ങളും ഉണ്ടാകുന്നത് നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിരിക്കാം. പ്രത്യേകിച്ച് മഴക്കാലത്ത്. നേരത്തെ മാനസിക പ്രശ്‌നങ്ങൾ അലട്ടുന്ന ആളുകളിൽ സൂര്യന്‍റെ അഭാവം അവരുടെ അവസ്ഥയെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.

എൻഡോർഫിനുകൾ കൂടാതെ സൂര്യപ്രകാശം വിഷാദം, ഉറക്കമില്ലായ്‌മ എന്നിവ തടയുന്ന സെറോടോണിൻ, മെലറ്റോണിൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്‌പാദനം വർധിപ്പിക്കുന്നു. സൂര്യനിൽ നിന്നുള്ള ദോഷകരമായ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിനും ശരീരത്തിന്‍റെ സർക്കാഡിയൻ താളം നിലനിർത്തുന്നതിനും മെലറ്റോണിൻ സഹായിക്കുന്നു.

എപ്പോഴാണ് മികച്ച സമയം?

ഉദയ സൂര്യനാണ് സൂര്യപ്രകാശമേൽക്കാൻ ഏറ്റവും മികച്ചതെന്ന് പോഷകാഹാര വിദഗ്‌ധയും പ്രമേഹ അധ്യാപികയുമായ ദിവ്യ ഗുപ്‌ത പറയുന്നു. സൂര്യപ്രകാശമേൽക്കാൻ സൂര്യന് നേരെ പുറംതിരിഞ്ഞ് നിൽക്കണം. ഉച്ചസമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും.

Also Read: പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.