ETV Bharat / lifestyle

നല്ല ആരോഗ്യം വേണോ ? ഇതുകൂടി പരിഗണിക്കൂ

ചില പ്രത്യേക ഭക്ഷണങ്ങൾ മാത്രം കഴിക്കുകയും ചിലത് ഒഴിവാക്കുകയും  ചെയ്യുന്നത് സെലക്ടീവ് ഈറ്റിങ് ഡിസോർഡർ എന്ന അവസ്ഥക്ക്  കാരണമാകാം.അതിനാൽ ഓരോ ദിവസവും വ്യത്യസ്ത തരം ഭക്ഷണം കഴിക്കേണ്ടതാണ്

author img

By

Published : Feb 19, 2019, 2:11 PM IST

പ്രതീകാത്മകചിത്രം

ഭക്ഷണകാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകാത്ത കൂട്ടരാണ് നമ്മൾ മലയാളികൾ . അതേസമയം തന്നെ ആരോഗ്യകരമായ ഭക്ഷണ രീതി വച്ചുപുലർത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാറുമില്ല . ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിൽ എല്ലാ ദിവസവും അത് തന്നെ കഴിക്കുന്നതിനും നമ്മൾ മടി കാണിക്കാറില്ല. എന്നാൽ ഈ പതിവ് ആരോഗ്യത്തിന് അത്ര നല്ലതല്ല .

എല്ലാവരും വ്യത്യസ്തത ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ശരീരത്തിനും വ്യത്യസ്തതരം മാക്രോ–മൈക്രോ ന്യൂട്രിയന്‍റുകൾ ആവശ്യമാണ്. ഇതിനായി പലതരത്തിലുളള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പോഷകാഹാര കുറവ് നികത്താൻ മഴവിൽ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.

വ്യത്യസ്തയിനം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും സാധിക്കും. തൈര് പോലെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ഉദരത്തിൽ ആരോഗ്യകരമായ ബാക്ടീരിയ അതായത് പ്രോബയോട്ടിക് നൽകുന്നു. വ്യത്യസ്തതരം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ നാരുകളും പ്രീബയോട്ടിക്കുകളും ലഭിക്കുകയും ഉദരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

മാത്രമല്ല ഒരേ തരം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിക്കാനും കാരണമാകും , എന്നാൽ വ്യത്യസ്തവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നവർക്ക് ശരീരഭാരം പെട്ടെന്ന് കുറക്കാൻ സാധിക്കുമെന്ന് പ്ലസ്‍വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്. ഒപ്പം ഇവർക്ക് ഉപാപചയരോഗങ്ങൾ വരാനുള്ള സാധ്യത കുറയുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്. ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോൾ, ഉദരത്തിലെ കൊഴുപ്പ് , സമ്മർദ്ദം എന്നിവയെല്ലാം കുറക്കാനും ഉപകരിക്കും. വിവിധ രുചികൾ നൽകുന്ന പാചക പരീക്ഷണങ്ങളിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാം.

Intro:Body:

ദിവസവും ഒരേ ഭക്ഷണം കഴിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. പ്രത്യേകിച്ചും അത് നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണെങ്കിൽ. എന്നാൽ ആരോഗ്യത്തിന് അതത്ര നല്ലതല്ല എന്നറിയാമോ?

പോഷകക്കുറവ്

നമ്മുടെ ശരീരം വ്യത്യസ്തത ആഗ്രഹിക്കുന്നു. വിവിധയിനം മാക്രോ–ൈമക്രോ ന്യൂട്രിയന്റുകൾ ശരീരത്തിനാവശ്യമാണ്. വ്യത്യസ്ത തരം ഭക്ഷണങ്ങൾ പ്രത്യേകിച്ചും പഴങ്ങളും പച്ചക്കറികളും ശരീരത്തിനാവശ്യമാണ്.  മഴവിൽ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.

ഉദരത്തിന്റെ ആരോഗ്യം

ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്കു രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനാവും. ദഹനം സുഗമമാക്കാനും വ്യത്യസ്തയിനം ഭക്ഷണങ്ങൾ കഴിച്ചേ മതിയാകൂ. തൈര് പോലെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യകരമായ ബാക്ടീരിയ അതായത് പ്രോബയോട്ടിക് നൽകുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുക വഴി നാരുകളും പ്രീബ യോട്ടിക്കുകളും ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

ഭാരം കുറയ്ക്കണോ

വ്യത്യസ്തവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നവരിൽ ഒരേയിനം ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് പ്ലസ്‍വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദീർഘായുസ്സിന്

ദിവസവും ഒരേതരം ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വ്യത്യസ്തയിനം ഭക്ഷണം കഴിക്കുന്നവർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അമ്പതിനായിരത്തിൽപ്പരം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

വിരസത

എന്നും ഒരേതരം ഭക്ഷണം കഴിച്ചാൽ മടുപ്പ് വരും. പുതിയ ഭക്ഷണങ്ങളും പാചകക്കുറിപ്പുകളും എല്ലാം പരീക്ഷിക്കണം. ഭക്ഷണം ആസ്വദിച്ച് കഴിക്കണം ഒപ്പം അതിൽ രസം കണ്ടെത്തുകയും വേണം.

ഉപാപചയം

വ്യത്യസ്തയിനം ഭക്ഷണം കഴിക്കുന്നവർക്ക് ഉപാപചയരോഗങ്ങൾ വരാനുള്ള സാധ്യത കുറയുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഹൃദ്രോഗം, പ്രമേഹം, ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കൊള സ്ട്രോൾ കുറയ്ക്കാനും, ഉദരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും ഭക്ഷണത്തിലെ വൈവിധ്യം ഉപകരിക്കും.

പോഷകങ്ങളിൽ ചിലത് അധികമായാല്‍

ചില ഭക്ഷണം അധികം കഴിച്ചാൽ ആരോഗ്യത്തിനു ദോഷകരമാകും. ഉദാഹരണത്തിന് മഞ്ഞൾ അധികമായാൽ രക്തം കട്ടപിടിക്കലിനെയും കരളിന്റെ പ്രവർത്തനത്തെയും അത് ബാധിക്കും. വിഷാംശങ്ങൾ അധികമായി ശരീരത്തിലെത്താനും ചില ഭക്ഷണങ്ങൾ കാരണമാകും. ഉദാഹരണത്തിന് മീൻ. ദിവസവും മീൻ കഴിച്ചാൽ മെർക്കുറിയിലെ വിഷാംശം ശരീരത്തിലെത്തും. പ്രത്യേകിച്ചും ട്യൂണ പോലുള്ള മീനുകൾ. ഇവയ്ക്കു പകരം അയല, മത്തി മുതലായവ പതിവാക്കുന്നതാകും നല്ലത്.

രോഗപ്രതിരോധ ശക്തി

വ്യത്യസ്തയിനം ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇത് അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.

ഊർജ്ജം കുറയാം

ഒരേ ഭക്ഷണം ദിവസവും കഴിച്ച സ്ത്രീകളിൽ ഊർജ്ജം വളരെ കുറഞ്ഞ അവസ്ഥ അതായത് habituation അനുഭവപ്പെട്ടതായി അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഈറ്റിങ് ഡിസോർഡർ

ചില പ്രത്യേക ഭക്ഷണങ്ങളോട് നോ പറയുകയും ചില പ്രത്യേക ഭക്ഷണങ്ങൾ മാത്രം കഴിക്കുകയും ചെയ്യുന്ന അവസ്ഥ selective eating disorder ന് കാരണമാകാം. ചില ഗന്ധം, നിറം, ആകൃതി ഇവയോടുള്ള ഇഷ്ടക്കേടു കൊണ്ടും ചില ഭക്ഷണങ്ങൾ ഒഴിവാക്കാം. ഫലമോ പോഷക ക്കുറവും(malnutrition) അനാരോഗ്യകരമായ ശരീരഭാരം കുറയലും.

ഓരോ ദിവസവും വ്യത്യസ്തമാകട്ടെ, വിവിധ രുചികൾ മാറി മാറി പരീക്ഷിക്കണം. വ്യത്യസ്ത ഭക്ഷണങ്ങൾ ഉണ്ടാക്കാം. ഒപ്പം ആരോഗ്യമുള്ള ശരീരവും സ്വന്തമാക്കാം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.