ആരോഗ്യകരമായ നാരുകള്‍, മഗ്‌നീഷ്യം എന്നിവയും മോണോസാച്വറേറ്റഡ്, പോളിസാച്വറേറ്റഡ് കൊഴുപ്പുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുള്ള ബദാം തടി കുറയ്ക്കാൻ ഏറെ സഹായകമാണ്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.
പ്രമേഹ രോഗികൾ ഭക്ഷണത്തിന് മുൻപ് ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ബദാം തൊലി കളയാതെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബദാമിന്‍റെ തൊലിയിൽ അടങ്ങിയിട്ടുള്ള ആന്‍ിഓക്സിഡന്റുകള്‍ ക്യാൻസറിനെ അകറ്റാനും ഒരു പരിധി വരെ സഹായിക്കും.
ബദാമിലടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ ശരീരത്തിലെ മസിലുകൾക്ക് ഉറപ്പു നൽകുന്ന ഒന്നാണ്.
ബദാമിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തൊലിക്ക് കൂടുതൽ മൃദുത്വവും സൗമ്യതയും നൽകും. ഗർഭിണികളും പ്രസവിച്ചു കിടക്കുന്നവരും ബദാം കഴിക്കുന്നത് നല്ലതാണ്. ബദാമിൽ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് കുഞ്ഞുങ്ങളിൽ ജനന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കും.
ബദാം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ദിവസവും രാവിലെ അഞ്ചോ ആറോ കുതിർത്ത ബദാം കഴിക്കുന്നത് നല്ലതാണ്.
ഇതിനു പുറമേ രക്തസമ്മർദ്ദം കുറയ്ക്കാനും, ദഹനത്തിനും ബദാം കഴിക്കുന്നത് ഗുണം ചെയ്യും. സാധാരണ പാൽ ഇഷ്ടമല്ലാത്തവർക്ക് ബദാം പാൽ കുടിക്കാം. ബദാമിൽ മാംഗനീസ്, റൈബോഫ്ളാവിൻ, കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഊർജ്ജത്തിന്‍റെ അളവ് കൂട്ടാനും സഹായകമാകും.