ETV Bharat / lifestyle

റെഡ്‌മിയുടെ 5ജി ഫോണ്‍ നോട്ട് 10 ടി ഇന്ത്യയിലെത്തി - redmi note 10t 5g specifications

13,999 രൂപ മുതലാണ് ഫോണിന്‍റെ വില ആരംഭിക്കുന്നത്.

redmi note 10t 5g  റെഡ്‌മി നോട്ട് 10 ടി 5ജി  redmi note 10t 5g price  redmi note 10t 5g specifications  റെഡ്‌മി നോട്ട് 10 ടി 5ജി സവിശേഷതകൾ
റെഡ്‌മിയുടെ 5ജി ഫോണ്‍ നോട്ട് 10 ടി ഇന്ത്യയിലെത്തി
author img

By

Published : Jul 20, 2021, 3:14 PM IST

റെഡ്‌മിയുടെ നോട്ട് 10 സീരിസിലെ ഏറ്റവും പുതിയ 5ജി ഫോണായ നോട്ട് 10 ടി ഇന്ത്യയിലെത്തി. 4 ജിബി റാമും 64 ജിബി മെമ്മറിയുമായി എത്തുന്ന ഫോണിന് 13,999 രൂപയാണ് വില. 6ജിബി റാമും 128 ജിബി മെമ്മറിയുമുള്ള വേരിയന്‍റ് എത്തുന്നത് 15,999 രൂപയ്‌ക്കാണ്.

Also Read: 100 ശതമാനം വെജിറ്റേറിയൻ; ബീഫ് വിവാദത്തിൽ വിശദീകരണവുമായി കാഡ്ബറി

ക്രോം സിൽവർ, ഗ്രാഫൈറ്റ് ഗ്രെ, നൈറ്റ് ടൈം ബ്ലു, അറോറ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ആമസോണിലും റെഡ്‌മി സ്റ്റോറിലും ഫോൺ ലഭ്യമാണ്. ജൂലൈ 26ന് ആണ് ആദ്യ വില്പന.

സവിശേഷതകൾ

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയുള്ള ഫോണിന് 90 ഹെർട്‌സ് ആണ് റിഫ്രഷ് റേറ്റ്. മീഡിയാ ടെക്കിന്‍റെ ഡൈമൺഡ് സിറ്റി 700 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. മൂന്ന് പിൻ ക്യാമറകളുമായി എത്തുന്ന ഫോണിൽ 48 എംപിയുടെ പ്രൈമറി സെൻസറും 2 എംപിയുടെ മാക്രോ മോഡും 2 എംപിയുടെ ഡെപ്‌ത് സെൻസറുമാണ് ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

8 എംപിയുടേതാണ് സെൽഫി ക്യാമറ. ആൻഡ്രോയിഡ് 11 അധിഷ്ടിത റെഡ്‌മിയുടെ MIUI 12 ഒഎസിൽ ആണ് ഫോൺ പ്രവർത്തിക്കുക. 18 വാട്ടിന്‍റെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടു കൂടിയ 5000 എംഎച്ചിന്‍റെ ബാറ്ററിയാണ് ഫോണിന്‍റേത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.