ബെയ്ജിങ്: ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഓപ്പോ ഏറ്റവും പുതിയ മോഡലായ റെനോ 6 സീരീസ് പുറത്തിറക്കുന്നു. റെനോ 6, റെനോ 6 പ്രോ, റെനോ 6 പ്രോ+ എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്.
മെയ് 22ന് റെനോ 6 സീരീസ് ലോഞ്ച് നടക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മെയ് 27 നകം പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുതിയ അറിയിപ്പുകൾ വരുന്നത്.
READ MORE: ഇന്ത്യയ്‌ക്ക് കൈത്താങ്ങായി ട്വിറ്ററും
റെനോ 6 പ്രോയിൽ 6.55 ഇഞ്ച് ഒഎൽഇഡി ഉള്ള 32 എംപി ക്യാമറ ഉണ്ടാകുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. പ്രധാന ക്യാമറ 64 എംപി ആയിരിക്കും. 65വാട്ട് ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക.
മാർച്ചിൽ ക്വാഡ് ക്യാമറയും മീഡിയടെക് ചിപ്‌സെറ്റും ഉൾപ്പെടുത്തിയുള്ള റെനോ 5 എഫ് എന്ന മോഡൽ ഓപ്പോ പുറത്തിറക്കിയിരുന്നു. 135 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുള്ള 6.43 ഇഞ്ച് ഫുൾ ഹെച്ച് ഡി + 60 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ ആയിരുന്നു റെനോ 5 എഫിൽ ഓപ്പോ ഉൾപ്പെടുത്തിയിരുന്നത്.