തായ്‌വാൻ: എച്ച്ടിസി ഡിസയർ 20+ തായ്‌വാനിൽ പുറത്തിറക്കി. 6ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്ന ഒറ്റ വേരിയന്‍റിൽ മാത്രമാണ് ഡിസയർ 20+ അവതരിപ്പിച്ചിരിക്കുന്നത്. ഡോൺ ഓറഞ്ച്, ട്വൈലൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. പിൻഭാഗത്താണ് ഫിംഗർപ്രിന്റ് സ്‌കാനർ ഒരുക്കിയിരിക്കുന്നത്.
![htc desire 20+ launched എച്ച്ടിസി ഡിസയർ 20+ പുറത്തിറങ്ങി ആൻഡ്രോയിഡ് 10 mobile specs android10 htc mobiles latest phones](https://etvbharatimages.akamaized.net/etvbharat/prod-images/htc_2010newsroom_1603187695_316.jpg)
വില
എച്ച്ടിസി ഡിസയർ 20+ ന് 8,490 തായ് ഡോളർ ആണ് വില (ഏകദേശം 21,700 രൂപ) , ഇന്ത്യൻ മാർക്കറ്റിലെ വില ഇതുവരെ എച്ച്ടിസി പ്രഖ്യാപിച്ചിട്ടില്ല
![htc desire 20+ launched എച്ച്ടിസി ഡിസയർ 20+ പുറത്തിറങ്ങി ആൻഡ്രോയിഡ് 10 mobile specs android10 htc mobiles latest phones](https://etvbharatimages.akamaized.net/etvbharat/prod-images/9247018_htc2.png)
സവിശേഷതകൾ
ഡ്യുവൽ സിം (നാനോ)
ആൻഡ്രോയിഡ് 10
6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ 20: 9 വീക്ഷണാനുപാതം
സ്‌നാപ്ഡ്രാഗൺ 720 ജി എസ് ഒസി ഒക്‌ടാകോർ പ്രൊസസർ
6 ജിബി റാം 128 ജിബി സ്‌റ്റോറേജ്
എഫ് / 1.8 അപ്പർച്ചർ 48 എംപി പ്രൈമറി ക്യാമറയും(48+5+5+2 ക്വാഡ് ക്യാമറ)16 എംപി മുൻ ക്യമറയും ആണ് ഡിസയർ 20+ൽ ഒരുക്കിയിരിക്കുന്നത്.
ക്യൂസി4.0 പിൻതുണയ്‌ക്കുന്ന 5000 എംഎ എച്ച് ബാറ്ററിയാണ് ഫോണിന്‍റേത്