സാൻ ഫ്രാൻസിസ്കോ : ജനപ്രിയ മൊബൈൽ ഒഎസ് ആൻഡ്രോയ്ഡിന്‍റെ പുതിയ തലമുറയെ പരിചയപ്പെടുത്തി ഗൂഗിൾ. ഗൂഗിളിന്‍റെ ഐ/ഒ കോൺഫറൻസ് 2021ൽ ആണ് കമ്പനി ആൻഡ്രോയിഡ് 12 അവതരിപ്പിച്ചത്. ആൻഡ്രോയിഡിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളുമായാണ് പുതിയ പതിപ്പ് എത്തുന്നത്. പുതിയ ഡിസൈൻ മാറ്റത്തിന് മെറ്റീരിയൽ യു എന്നാണ് ഗൂഗിൾ നൽകിയിരിക്കുന്ന പേര്.
ഗൂഗിൾ ക്രോമിന്‍റെ സുരക്ഷ സജ്ജീകരണങ്ങളിലുള്ള മാറ്റമാണ് പുത്തൻ പതിപ്പിന്‍റെ പ്രധാന സവിശേഷത. സുരക്ഷാലംഘനങ്ങൾ തിരിച്ചറിയാൻ ക്രോമിനെ പ്രാപ്തമാക്കുന്നതാണ് പുതിയ മാറ്റം. ക്വിക്ക് ഡിലീറ്റ് ആണ് മറ്റൊരു ശ്രദ്ധേയമായ ഫീച്ചർ. അവസാന 15 മിനിറ്റിലെ ഇന്‍റർനെറ്റ് സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ആക്കാനുള്ള സൗകര്യമാണ് ക്വിക്ക് ഡിലീറ്റ്.
-
That’s a wrap! In case you missed it, here are a few things to know from the #GoogleIO keynote. Watch the full show here → https://t.co/muYGfi08eK pic.twitter.com/96xz8O5Nt7
— Google (@Google) May 19, 2021 " class="align-text-top noRightClick twitterSection" data="
">That’s a wrap! In case you missed it, here are a few things to know from the #GoogleIO keynote. Watch the full show here → https://t.co/muYGfi08eK pic.twitter.com/96xz8O5Nt7
— Google (@Google) May 19, 2021That’s a wrap! In case you missed it, here are a few things to know from the #GoogleIO keynote. Watch the full show here → https://t.co/muYGfi08eK pic.twitter.com/96xz8O5Nt7
— Google (@Google) May 19, 2021
Also Read: വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം പിൻവലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം
നിലവിൽ തെരഞ്ഞെടുത്ത ഫോണുകളിൽ ആൻഡ്രോയ്‌ഡ് 12ന്‍റെ ബീറ്റ വേർഷൻ ലഭ്യമാണ്. വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രൊ, ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രൊ, അസുസ് സെൻ ഫോൺ 8, ഷവോമി മി 11, ഷവോമി മി 11i, ഷവോമി മി 11 എക്‌സ് പ്രൊ, ഷവോമി മി 11 അൾട്രാ, റിയൽമീ ജിടി, ഐക്യൂ(iQuu 7) ലെജൻഡ്, ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രൊ എന്നിവയിൽ ബീറ്റ വേർഷൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഗൂഗിളിന്‍റെ ആസ്ഥാനമായ മൗണ്‍ടണ്‍ വ്യൂവിൽ ആണ് 2021 ഗൂഗിൽ ഐ/ഓ ഡെവലപ്പേഴ്‌സ് കോണ്‍ഫറൻസ് നടന്നത്.