ETV Bharat / lifestyle

ഐഒഎസിലും സ്റ്റിക്കറുകൾ തെരയാനായി സെർച്ച് ഷോർട്ട്കട്ട് അവതരിപ്പിച്ച് വാട്‌സാപ്പ് - വാട്‌സാപ്പ് സ്റ്റിക്കർ

നിലവിൽ 2.21.120.9 വേർഷൻ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നതെങ്കിലും ഉടൻ തന്നെ എല്ലാ ഐഒഎസ് വാട്‌സാപ്പ് ഉപയോക്താക്കളിലേക്കും അപ്ഡേറ്റ് എത്തും.

WhatsApp for iOS  search for stickers shortcut  WhatsApp search for stickers  WhatsApp stickers  വാട്‌സാപ്പ്  വാട്‌സാപ്പ് സ്റ്റിക്കർ  വാട്സാപ്പ് അപ്ഡേറ്റ്
ഐഒഎസിലും സ്റ്റിക്കറുകൾ തെരയാനായി സെർച്ച് ഷോർട്ട്കട്ട് അവതരിപ്പിച്ച് വാട്‌സാപ്പ്
author img

By

Published : Jun 17, 2021, 3:22 PM IST

സാൻ ഫ്രാൻസിസ്കോ: സ്റ്റിക്കർ ഷോർട്ട്കട്ട് സെർച്ച് ചെയ്യാൻ കഴിയുന്ന അപ്ഡേറ്റ് ഐഒഎസിലും അവതരിപ്പിച്ച് വാട്‌സാപ്പ്. ടെസ്റ്റ് ഫ്ലൈറ്റ് ബീറ്റ വേർഷനായ 2.21.120.9 ആണ് വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വാട്‌സാപ്പിൽ സ്റ്റിക്കറുകൾ സെർച്ച് ചെയ്യുന്ന ഓപ്ഷൻ നിലവിൽ ലഭ്യമാണെങ്കിലും പുത്തൻ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് സ്റ്റിക്കറുകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും എന്നാണ് കമ്പനി അധികൃതർ പറയുന്നത്. നിലവിൽ വേർഷൻ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നതെങ്കിലും ഉടൻ തന്നെ എല്ലാ ഐഒഎസ് വാട്‌സാപ്പ് ഉപയോക്താക്കളിലേക്കും അപ്ഡേറ്റ് എത്തും.

Also Read: കൊവിഡ് ടെസ്റ്റ് കിറ്റ് ഇനി ആമസോണിലും ; ചെയ്യേണ്ടത് ഇത്രമാത്രം

സ്റ്റിക്കർ ലൈബ്രറിയിലെ സ്റ്റിക്കറുകളിലൊന്ന് തെരയാനായി ഒരു കീവേർഡോ ഇമോജിയോ ടൈപ്പുചെയ്യുമ്പോൾ, സ്റ്റിക്കർ കണ്ടെത്തിയതായി ഉപയോക്താവിനെ അറിയിക്കുന്നതിന് വാട്ട്‌സ്ആപ്പ് സ്റ്റിക്കർ ബട്ടൺ ആനിമേറ്റ് ചെയ്യും. ഇമോജികളെ സ്റ്റിക്കറുകളുമായി ബന്ധപ്പെടുത്താത്തതിനാൽ തേർഡ് പാർട്ടി സ്റ്റിക്കർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ഈ അപ്ഡേറ്റിന്‍റെ ഗുണങ്ങൾ ലഭിക്കണമെന്നില്ല എന്നും കമ്പനി അധികൃതർ അറിയിച്ചു.

വാട്‌സാപ്പിലെ ഡിസപ്പിയറിങ് മോഡ് അപ്ഡേറ്റ് ചെയ്യാനും കമ്പനി നിലവിൽ പരീക്ഷണങ്ങൾ നടത്തിവരികയാണ്. അപ്ഡേറ്റ് ലഭിച്ചശേഷം ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ വാട്‌സാപ്പ് സെറ്റിങ്സിലെ പ്രൈവസി ഓപ്ഷനിലുള്ള ഡിസപ്പിയറിങ് മോഡ് ഓൺ ചെയ്യാവുന്നതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.